Activate your premium subscription today
തിരുവനന്തപുരം∙ ഷൊര്‍ണൂരില്‍ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയില്‍വേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം നാല് പേര് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ പ്രതിഷേധം അറിയിച്ച് സംസ്ഥാനം. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാണിച്ച് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കണ്ണൂർ ∙ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണ വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. ട്രാക്കിലേക്ക് വീഴാതിരുന്നതും ട്രെയിനിലോ പ്ലാറ്റ്ഫോമിന്റെ വശങ്ങളിലോ തട്ടാതിരുന്നതുമാണ് രക്ഷയായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ഇന്നലെ രാവിലെ 8ന് ആണ് സംഭവം.
ഷൊർണൂർ ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ പാലത്തിൽ ട്രെയിനിടിച്ചുണ്ടായ ദുരന്തത്തിൽ പുഴയിലേക്കു വീണയാളുടെ മൃതദേഹം കണ്ടെത്തി. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. സേലം അയോധ്യപട്ടണം അടിമലൈപുത്തൂർ സ്വദേശി ലക്ഷ്മണന്റെ (48) മൃതദേഹമാണ് ഇന്നലെ വൈകിട്ട് ആറോടെ കണ്ടെത്തിയത്. അപകടം നടന്ന റെയിൽവേ ട്രാക്കിനു താഴെയായിരുന്നു പുഴയിൽ മൃതദേഹം. ഇന്നലെ രാവിലെ 7 മുതൽ അഗ്നിരക്ഷാസേന, സ്കൂബ ടീം, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. മൃതദേഹത്തിൽ തലയിൽ മാത്രമാണു മുറിവ് കണ്ടെത്തിയത്.
ഷൊർണൂർ ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം 3 പേർ ട്രെയിൻ തട്ടി മരിച്ചു. പുഴയിലേക്കു തെറിച്ചുവീണ നാലാമത്തെയാളെ രാത്രി വൈകിയും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയ്ക്കു 3.05നു പാലക്കാട് – തൃശൂർ ലൈനിലെ ഷൊർണൂർ പാലത്തിൽ തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് തട്ടിയാണു ദുരന്തം.
ചെന്നൈ ∙ തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ് ചരക്കു ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചു കയറും മുൻപു തന്നെ പാളം തെറ്റിയതായി റെയിൽവേയുടെ അന്വേഷണത്തിൽ കണ്ടെത്തി.
ചെന്നൈ ∙ തിരുവള്ളൂർ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടത്തിൽ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 4 പേരെ വീണ്ടും ചോദ്യംചെയ്യും. സ്റ്റേഷൻ മാസ്റ്റർ, സ്റ്റേഷൻ സൂപ്രണ്ട്, ഗേറ്റ് കീപ്പർ, കൊടി വീശാൻ ചുമതലയുണ്ടായിരുന്നയാൾ എന്നിവരോടു ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് സമൻസ് നൽകി. കവരപ്പേട്ട അപകടം അട്ടിമറിയാണെന്ന് ഉറപ്പിച്ചതോടെയാണു റെയിൽവേയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്.
ന്യൂഡൽഹി ∙ ഗുരുതരമായ ട്രെയിൻ അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റെയിൽവേ. 2000–01 ൽ 473 ഗുരുതര അപകടങ്ങളാണുണ്ടായതെങ്കിൽ 2023–24 ൽ ഇത് 40 ആണെന്നും പാർലമെന്ററി സമിതിയെ റെയിൽവേ അറിയിച്ചു. എംപിമാരായ അടൂർ പ്രകാശ്, എം.കെ.രാഘവൻ എന്നിവർ സമിതി യോഗത്തിൽ പങ്കെടുത്തു.
ചെന്നൈ ∙ തിരുവള്ളൂർ കവരപ്പേട്ടയിലെ ട്രെയിൻ അപകടം അട്ടിമറിയാണെന്ന് സ്ഥിരീകരിച്ചതോടെ ഗൂഢാലോചനയും അന്വേഷിക്കുന്നു. പാളത്തിലെ മെയിൻ ലൈൻ – ലൂപ് ലൈൻ ജംക്ഷൻ ബോൾട്ട്, നട്ട് എന്നിവ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ലൈനിലെ പ്രധാന സ്വിച്ച് പോയിന്റിൽ നിന്ന് നട്ടും ബോൾട്ടും നഷ്ടപ്പെട്ടിട്ടുണ്ട്. നാൽപതോളം
കോഴിക്കോട്∙ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം അബദ്ധത്തിൽ പറ്റിയതെന്ന് പൊലീസ്. തമിഴ്നാട് കാഞ്ചീപുരം കീൽകട്ടളൈ ശിവരാജ് സ്ട്രീറ്റിലെ ശരവണൻ (25) ആണ് മരിച്ചത്. അറസ്റ്റിലായ കണ്ണൂർ തിമിരി വണ്ടാനത്ത് വീട്ടിൽ ടി.എസ്.അനിൽ കുമാറിനെ (50) റിമാൻഡ് ചെയ്തു.
ചെന്നൈ ∙ കവരപ്പേട്ടയിൽ ട്രെയിൻ അപകടത്തിന് കാരണമായത് സിഗ്നൽ സംവിധാനത്തിലെ സാങ്കേതിക പിഴവുകളാകാനാണ് സാധ്യതയെന്ന് വിദഗ്ധർ. അതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ ‘ഡേറ്റ ലോഗർ’ അതാണ് തെളിയിക്കുന്നതെന്നാണ് വിദഗ്ധാഭിപ്രായം. 7 മിനിറ്റ് മുൻപ് അതേ പാളത്തിലൂടെ മറ്റൊരു ട്രെയിൻ
Results 1-10 of 66