Activate your premium subscription today
കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിയ ആഡംബരത്തിന്റെ പേരായിരുന്ന ടൈറ്റാനിക്ക് കപ്പൽ, അതിനു ശേഷം എത്രയെത്ര ആഡംബര നൗകകൾ. കൗതുകത്തിനപ്പുറം ഇതിനെ എക്ട്രീം ടൂറിസം എന്നാണു വിളിക്കുന്നത്. എത്ര റിസ്കെടുത്തും ചിലപ്പോൾ ജീവൻ പോലും പണയപ്പെടുത്തി ചില സ്ഥലങ്ങളിലേക്കു നടത്തുന്ന യാത്രകളെയാണ് പൊതുവേ ഇങ്ങനെ വിളിക്കുന്നത്.
ടൈറ്റാനിക് അവശിഷ്ടങ്ങളിൽ പര്യവേക്ഷണം ചെയ്യുന്നതിനിടെ ഓഷ്യൻഗേറ്റ് കമ്പനിയുടെ ടൈറ്റൻ പേടകം തകർന്നു കമ്പനിയുടെ സ്ഥാപകൻ ഉൾപ്പടെ 5 പേരാണ് കൊല്ലപ്പെട്ടത്. ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു.
‘‘അപകടകരമായതെന്തോ സംഭവിക്കാൻ പോകുന്നു. അപായ സൂചനയുമായി അലാം ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു...’’ ആഴങ്ങളിലേക്കു മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കെ, ടൈറ്റൻ എന്ന സമുദ്രപേടകത്തിൽനിന്ന് വന്നതായിരുന്നോ ഈ സന്ദേശം? 2023 ജൂണ്‍ 18നാണ് അഞ്ച് യാത്രികരുമായി ഓഷന്‍ഗേറ്റ് എക്സ്പഡിഷൻസ് കമ്പനിയുടെ ടൈറ്റൻ പേടകം അറ്റ്ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കു മറഞ്ഞത്. ടൈറ്റാനിക് കപ്പല്‍ അവശിഷ്ടങ്ങൾ അടുത്തുചെന്നു കാണുന്നതിനു വേണ്ടിയായിരുന്നു 18ന്, ഞായറാഴ്ച, രാവിലെ എട്ടരയോടെയുള്ള ആ യാത്ര. എന്നാല്‍ ആഴത്തിലേക്കിറങ്ങി രണ്ടു മണിക്കൂർ തികയും മുൻപേ പേടകത്തെ സമുദ്രോപരിതലത്തിൽനിന്നു നിയന്ത്രിച്ചിരുന്ന മദർ ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. കനേഡിയൻ കപ്പലായ പോളർ പ്രിൻസ് ആയിരുന്നു കൃത്യമായ കമാൻഡുകൾ നൽകി ടൈറ്റനെ താഴേക്കിറക്കിയത്. സംഭവം പുറംലോകമറിയാൻ പിന്നെയും വൈകി. 18നു വൈകിട്ടോടെ സർവ സന്നാഹങ്ങളുമായി യുഎസിലെയും കാനഡയിലെയും കോസ്റ്റ് ഗാർഡും നാവികസേനയും വിവിധ ഗവേഷണക്കപ്പലുകളും ഉൾപ്പെടെ വന്നെങ്കിലും ടൈറ്റന്റെ പൊടിപോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ. അതിനിടെ നാവികസേന ഒരു വിവരം കോസ്റ്റ് ഗാർഡിനു കൈമാറി. ടൈറ്റനുമായുള്ള ആശയവിനിമയം നഷ്ടമായി എന്നു പറയുന്ന സമയത്ത് ആഴക്കടലിൽ എന്തോ വലിയ ശബ്ദമുണ്ടായിട്ടുണ്ട്. കടലിനടിയിലെ ശബ്ദവിനിമയം പിടിച്ചെടുക്കാൻ രഹസ്യമായി നാവികസേന സ്ഥാപിച്ച ഉപകരണത്തിലായിരുന്നു ആ വ്യതിയാനം തിരിച്ചറിഞ്ഞത്. അപകടത്തിൽപ്പെട്ടപ്പോൾ ടൈറ്റനിലുണ്ടായിരുന്നവർ അതിനകത്ത് ശക്തമായി ഇടിച്ചതിന്റെ ശബ്ദമാകാമെന്ന് പലരും പറഞ്ഞു. എന്നാൽ സമുദ്ര പര്യവേഷണത്തിൽ പ്രഗത്ഭരായ പലരും ഒരു കാര്യം തറപ്പിച്ചു പറഞ്ഞു, ‘ആ അഞ്ചു പേരെപ്പറ്റിയും ഇനി അധികം പ്രതീക്ഷ വേണ്ട’. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനി ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരായിരുന്നു ആ 5 യാത്രികർ. അവരെത്തേടിയെത്തിയ മരണത്തിന്റെ ശബ്ദമായിരുന്നോ കടലിന്നടിയിൽനിന്നു കേട്ടത്?
ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിനാശകരമായ യാത്ര ആയിരുന്നു ടൈറ്റാനിക് എന്ന ആഡംബര കപ്പലിന്റേത്. ഒരിക്കലും തകരില്ല എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങിയ ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ചു തകർന്നു തരിപ്പണമായി. 1912 ൽ 2200 ൽ അധികം ആളുകളുമായി യാത്ര തുടങ്ങിയ ടൈറ്റാനിക്. മഞ്ഞുമലയിൽ ഇടിച്ചു വലിയ അപകടം
ലോകം ഞെട്ടലോടെ കേട്ട വാർത്തയാണ് ടൈറ്റാനിക് കപ്പൽ ദുരന്തം. അന്നുവരെ കണ്ടിട്ടില്ലാത്ത വലുപ്പത്തിലും സൗകര്യത്തിലും ആയിരുന്നു ടൈറ്റാനിക് നിർമിച്ചത്. എന്നാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കപ്പൽദുരന്തമായി കലാശിക്കാൻ ആയിരുന്നു ടൈറ്റാനിക്കിന്റെ വിധി. ആ മഹാദുരന്തം സിനിമ ആയപ്പോൾ, വെള്ളിത്തിരയിൽ തരംഗമായി. ടൈറ്റാനിക്കിനെക്കുറിച്ചുള്ള വിശേഷങ്ങൾ കേൾക്കാനും പറയാനും ആളുകൾക്ക് ആവേശമാണ്.
മൂന്നു ദുരന്തങ്ങളിൽനിന്നു രക്ഷപ്പെട്ട ഒരേയൊരു വനിതയേ ഉണ്ടാവൂ: ടൈറ്റാനിക് കപ്പലപകടത്തിൽനിന്നും (1912) അതിനുമുമ്പ് ഒളിംപിക് കപ്പൽച്ചേതത്തിൽനിന്നും (1911) ഏറ്റവുമൊടുവിൽ ബ്രിട്ടാനിക് കപ്പൽ ദുരന്തത്തിൽനിന്നും (1916) രക്ഷപ്പെട്ട വയലറ്റ് ജെസപ്. മുഴുവൻ പേര് വയലറ്റ് കോൺസ്റ്റൻസ് ജെസപ്.
ലോക സിനിമയിലെ മാസ്റ്റർപീസുകളിലൊന്നാണ് ടൈറ്റാനിക് എന്ന സിനിമ. ടൈറ്റാനിക് എന്ന യഥാർഥ കപ്പലിന്റെ കഥയും പിന്നീട് ലോകത്തിന്റെ മുക്കിലും മൂലയിലും പ്രശസ്തമായതിനു പിന്നിൽ ഈ സിനിമയ്ക്ക് വലിയ പങ്കുണ്ട്.എന്നാൽ പ്രശസ്തമായ ടൈറ്റാനിക്കിന്റെ തകർച്ചകൾ 1985ലാണ് കണ്ടെത്തിയത്. അതൊരു സാധാ പര്യവേക്ഷണ ദൗത്യത്തിലല്ല
ടൈറ്റാനിക് ദുരന്തവും ഇപ്പോഴും അവിടെ തുടരുന്ന അവശിഷ്ടങ്ങളും നിരവധി കഥകൾക്കും കെട്ടുകഥകൾക്കുമെല്ലാം വളക്കൂറുള്ള സ്രോതസാണ്. എന്തായാലും ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു. ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേരാണ് കൊല്ലപ്പെട്ടത്. പേടകത്തിൽ ഇവർ ഇരുന്ന
സിഡ്നി ∙ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ 5 പേരുമായി അറ്റ്ലാന്റിക്കിൽ തകർന്ന ടൈറ്റൻ സമുദ്രപേടക ദുരന്തത്തെപ്പറ്റി ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷിനു നേരത്തേതന്നെ സൂചനയുണ്ടായിരുന്നെന്നു വെളിപ്പെടുത്തൽ. സ്റ്റോക്ടൻ റഷിന്റെ അടുത്ത സുഹൃത്തായ കാൾ സ്റ്റാൻലിയാണ്
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കുപോയ സമുദ്രപേടകം 5 ജീവനുകളുമായി ഉഗ്രശക്തിയുള്ള ഉൾസ്ഫോടനത്തിൽ തകർന്നതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകള്‍. അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധന നടത്തുന്നതിലൂടെ കാര്യകാരണങ്ങളിലേക്കുള്ള അന്വേഷണങ്ങളിലാണ് ശാസ്ത്ര ലോകം. അതോടൊപ്പം പ്രത്യേക സമ്മതപത്രം ഒപ്പിട്ടു
Results 1-10 of 44