Activate your premium subscription today
ഏറെ ആകാംക്ഷയോടെയും കൗതുകത്തോടെയുമാണ് സമാന്ത ഹാർവിയുടെ ‘ഓർബിറ്റൽ’ വായിച്ചത്. അതിനു കാരണമുണ്ട്. ഐഎസ്ആർഒയിൽ എൻജിനീയറായി ജോലി ചെയ്തതിന്റെ അനുഭവബലത്തിൽ, ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് ‘ലെയ്ക്ക’ എന്ന നോവലും ‘ വോയേജർ’ എന്ന കഥയും ഞാനെഴുതിയിരുന്നു. ഭൂമിയെ ചുറ്റുന്ന ബഹിരാകാശ പേടകത്തിലെ ആറു യാത്രികരുടെ ഏകാന്തത നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് നോവൽ വികസിക്കുന്നത്. അമേരിക്ക, റഷ്യ, ജപ്പാൻ, ബ്രിട്ടൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്ന് മൂന്നു വ്യത്യസ്ത മിഷനുകളിലായി എത്തിയ ആ സഞ്ചാരികളുടെ ബഹിരാകാശ ജീവിതത്തിന്റെ 434–ാം ദിവസമാണ് അന്ന്. ഇതിനകം 108 മില്യൺ മൈലുകൾ അവർ സഞ്ചരിച്ചു കഴിഞ്ഞു. നോവലിലെ കഥാകാലം കേവലം 24 മണിക്കൂർ മാത്രം. ദിവസം 16 തവണ ഭൂമിയെ ചുറ്റുന്നതിനാൽ 16 ഉദയാസ്തമയങ്ങൾക്ക് അവർ പ്രതിദിനം സാക്ഷികളാകുന്നു. അതിനാൽ, 16 ഓർബിറ്റുകളായാണ് നോവലിലെ അധ്യായങ്ങൾ സമാന്ത തിരിച്ചിരിക്കുന്നതും അസാമാന്യ ക്രാഫ്റ്റോടെ കഥ പറയുന്നതും. ഒരേ ദിവസം 16 ഉദയാസ്തമയങ്ങൾ കാണേണ്ടിവരുന്നതിനാൽ
ലണ്ടൻ∙ ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിക്ക് 2024 ലെ ബുക്കർ പുരസ്കാരം. ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥയാണ് പുസ്തകം പറയുന്നത്. ഭൂമിക്കും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്കായി പുരസ്കാരം സമർപിക്കുകയാണെന്ന് സാമന്ത പറഞ്ഞു. 50000 പൗണ്ടാണ് അവാർഡ് തുക.
സാഹിത്യലോകത്തെ പ്രതിഭയുടെയും പുതുമയുടെയും പ്രകടമാക്കുന്ന ബുക്കർ പ്രൈസിന്റെ 2024ലെ ഷോർട്ട്ലിസ്റ്റ്, പുരസ്കാരത്തിന്റെ 55 വർഷത്തെ ചരിത്രത്തിലെ നാഴികക്കല്ലായി. ജൂലൈ 30ന് പുറത്തുവിട്ട ലോങ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് പുസ്തകങ്ങളാണ് ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
സ്വന്തം വിദ്യാർഥിനിയെ പീഡിപ്പിച്ച ‘അപഥ സഞ്ചാരിയോട്’ സഹതാപമോ എന്നാണു ചോദ്യമെങ്കിൽ ആരുടെ ഉള്ളിലാണ് പീഡകൻ ഇല്ലാത്തതെന്ന മറുചോദ്യം ചോദിക്കേണ്ടിവരും. ആ ചോദ്യം കേസിൽ നിന്ന് ഒഴിവാകാൻ സഹായിക്കില്ല. കോടതി നടപടികളിൽ നിന്ന്, ശിക്ഷയിൽ നിന്ന്, മാനാപമാനങ്ങളിൽ നിന്നും.
കായിക ലോകം ചർച്ചകളിൽ നിന്ന് കളമൊഴിയുന്നതേയില്ല. ലോകമെമ്പാടുമുള്ള പുസ്തകപ്രേമികൾ 2024ലെ ബുക്കർ പുരസ്കാര പ്രഖ്യാപനത്തിനായി കാത്തിരിക്കുമ്പോൾ, അവിടെയും ഒരു 'ബോക്സിങ് കഥ'യ്ക്ക് സ്ഥാനമുണ്ട്. റിത ബുൾവിങ്കലിന്റെ 'ഹെഡ്ഷോട്ട്' ബുക്കർ ലോങ് ലിസ്റ്റിൽ ഇടം പിടിച്ച 13 പുസ്തകങ്ങളിലൊന്നാണ്.
പ്രശസ്തമായ സാഹിത്യ അവാർഡായ ബുക്കർ പ്രൈസ് അതിന്റെ 2024ലെ ലോങ് ലിസ്റ്റ് ജൂലൈ 30നാണ് പുറത്തുവിട്ടത്. "ബുക്കർ ഡസൻ" എന്ന് പേരിട്ടിരിക്കുന്ന ഈ വർഷത്തെ തിരഞ്ഞെടുപ്പ്, സമകാലിക ഫിക്ഷന്റെ സമ്പന്നതയുടെയും ഊർജസ്വലതയുടെയും തെളിവാണ്.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ജർമിയിലെ പ്രശസ്ത പുരസ്കാരങ്ങളുടെ ചുരുക്കപ്പട്ടികയിൽ പോലും വന്നില്ലെങ്കിലും കയ്റോസ് വായിച്ച പലരും അവരവരെത്തന്നെ നോവലിൽ കണ്ട് അദ്ഭുതപ്പെട്ടു. അതുകൊണ്ടാണു ജീവിച്ചിരിക്കുന്ന ഒരാളുടെ മാതൃകയിലാണ് ഹാൻസിനെ ജെന്നി സൃഷ്ടിച്ചതെന്ന അഭ്യൂഹം പടർന്നത്.
ലണ്ടൻ∙ ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ്. ജെന്നി ഏർപെൻബെക്കിനും കൃതി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേൽ ഹോഫ്മാനും 50,000 പൗണ്ട് സമ്മാനമായി ലഭിക്കും. ഇംഗ്ലിഷ് ഭാഷയിലേക്ക്
2024ലെ ഇന്റർനാഷനൽ ബുക്കർ പ്രൈസിന്റെ ഷോർട്ട് ലിസ്റ്റ് പുറത്തിറക്കി ബുക്കർ പ്രൈസ് ഫൗണ്ടേഷൻ. സ്പാനിഷ്, ജർമ്മൻ, സ്വീഡിഷ്, കൊറിയൻ, ഡച്ച് എന്നീ അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്ത നോവലുകളാണ് ഷോർട്ട് ലിസ്റ്റിലുള്ളത്. ലോങ് ലിസ്റ്റിലെ 13 പുസ്തകങ്ങളില് നിന്നാണ് 6 എണ്ണം തിരഞ്ഞടുക്കപ്പെട്ടത്.
Results 1-10 of 34