Activate your premium subscription today
ന്യൂഡൽഹി∙ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് പത്മ അവാർഡ് നേടിയ 70ൽ അധികം ഡോക്ടർമാർ പ്രധാനമന്ത്രിക്ക് കത്തെഴുതി. കൊൽക്കത്തയിൽ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് കത്ത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംരക്ഷണത്തിനായി ശക്തമായ നിയമനിർമാണം നടത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഗായിക ഉഷാ ഉതുപ്പ്. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ നിമിഷമാണിതെന്നും സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നുവെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ഗായിക പ്രതികരിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പത്മ പുരസ്കാരങ്ങൾ വിതരണം
സത്യമല്ലാത്തതു പറയാനും കൂടിയാണ് നിയമസഭാംഗത്തിനു പ്രത്യേക അവകാശമുള്ളത്. പ്രിവ്ലിജ് എന്നാണ് ഓമനപ്പേര്. സാദാ വോട്ടർ സ്വന്തം വീട്ടിനുള്ളിൽനിന്നാണ് വിരോധമുള്ളവരെ ചീത്തവിളിക്കാറ്. ‘ധൈര്യമുണ്ടെങ്കിൽ പുറത്തേക്കു വാ’ എന്നേ കേൾക്കുന്നവനു വെല്ലുവിളിക്കാൻ കഴിയൂ. അതാണു വീട്ടുമിടുക്കിന്റെ പ്രിവ്ലിജ്. നിയമസഭയും ‘ഹൗസ്’ തന്നെ. വോട്ടു ജാസ്തി കിട്ടിയവരാണു പൊറുതി. ‘ധൈര്യമുണ്ടെങ്കിൽ സഭയ്ക്കു പുറത്തുവന്നു പറയ്’ എന്നാണ് അവിടെയും വെല്ലുവിളി.
തിരുവനന്തപുരം∙ പത്മ പുരസ്കാരങ്ങൾക്കായി കേരളം 19 പേരുകൾ നിർദേശിച്ചെങ്കിലും പതിനെട്ടും കേന്ദ്രസർക്കാർ തള്ളി. സാഹിത്യ വിദ്യാഭ്യാസ രംഗത്ത് കേരളം നിർദേശിച്ച ചിത്രൻ നമ്പൂതിരിപ്പാടിന്റെ പേരു മാത്രം പരിഗണിക്കുകയും പത്മശ്രീ നൽകുകയും ചെയ്തു. പത്മവിഭൂഷൺ പുരസ്കാരത്തിനായി എം.ടി.വാസുദേവൻ നായരുടെ പേരാണു നിർദേശിച്ചത്.
തിരുവനന്തപുരം∙ പത്മ പുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാർ നിർദേശിച്ച 19 പേരുകളിൽ കേന്ദ്രം പരിഗണിച്ചത് ഒരാളെ മാത്രം. പത്മവിഭൂഷൺ പുരസ്കാരത്തിനായി കേരളം നിർദേശിച്ചത് സാഹിത്യകാരന് എം.ടി.വാസുദേവൻ നായരെയാണ്. പത്മഭൂഷണിനായി നിർദേശിച്ചത് നടൻ മമ്മൂട്ടി, സംവിധായകൻ ഷാജി എൻ.കരുൺ, കായികതാരം പി.ആർ.ശ്രീജേഷ്, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയസ് ക്ലിമ്മീസ് കാതോലിക്കാ ബാവ എന്നിവരെ. ഈ പേരുകൾ കേന്ദ്രം പരിഗണിച്ചില്ല.
തിരുവനന്തപുരം ∙ പത്മ പുരസ്കാരങ്ങൾ പ്രതിഭാശാലികളിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും ഇന്ത്യക്കാരനായ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾക്ക് പരിഗണിക്കുന്നെങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചിരഞ്ജീവിക്ക് പത്മവിഭൂഷൺ, മിഥുൻ
തിരുവനന്തപുരം∙ പത്മശ്രീ ജേതാവ് അശ്വതി തിരുനാള്‍ പാര്‍വതി ബായിയെ നേരിട്ടെത്തി അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ഇന്ത്യന്‍ സംസ്കാരത്തിന് അശ്വതി തിരുനാള്‍ നല്കിയ സംഭാവനയ്ക്ക് അര്‍ഹിച്ച അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്ന് ശശി തരൂര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അശ്വതി തിരുനാളിനൊപ്പമുള്ള ചിത്രങ്ങള്‍ ശശി തരൂര്‍ പങ്കുവച്ചു.
ന്യൂഡൽഹി∙ പത്മ പുരസ്ക്കാരങ്ങളുടെ വിശ്വാസ്യതയും ആദരവും വര്‍ഷം തോറും വര്‍ധിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ലെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരസ്ക്കാരത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ എണ്ണത്തില്‍ 28 മടങ്ങ് വര്‍ധനവുണ്ടായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുരസ്ക്കാര
കൊച്ചി∙ പത്മപുരസ്കാരങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ‘‘ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ, എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങിയ പ്രതിഭാശാലികളിൽനിന്ന് ഇപ്പോഴും പത്മ പുരസ്കാരങ്ങൾ
ജസ്റ്റിസ് എം.ഫാത്തിമ ബീവി (മരണാനന്തരം) തിരുവിതാംകൂറിൽ നിയമബിരുദം നേടിയ ആദ്യ മുസ്ലിം വനിത. മുൻസിഫ്, മജിസ്ട്രേട്ട്, ജില്ലാ ജഡ്ജി പദവിയിലെത്തിയ ആദ്യ മുസ്ലിം വനിതയും മറ്റാരുമല്ല. പിന്നീടു മുസ്ലിം വനിതകളിൽ നിന്നുള്ള പ്രഥമ ഹൈക്കോടതി ജഡ്ജിയായി. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും ഗവർണർ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി വനിതയും. 2023 ൽ ‘കേരളപ്രഭ’ പുരസ്കാരം നൽകി സംസ്ഥാനം ആദരിച്ചു. പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും 8 മക്കളിൽ ആദ്യത്തെയാൾ. കഴിഞ്ഞ നവംബർ 23നു 96–ാം വയസ്സിൽ മരിച്ചു.
Results 1-10 of 54