ADVERTISEMENT

തിരുവനന്തപുരം ∙ പത്മ പുരസ്കാരങ്ങൾ പ്രതിഭാശാലികളിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും ഇന്ത്യക്കാരനായ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾക്ക് പരിഗണിക്കുന്നെങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡ‍ി.സതീശൻ. 

ചിരഞ്ജീവിക്ക് പത്മവിഭൂഷൺ, മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ എന്ന വാർത്ത വായിച്ചപ്പോൾ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998ൽ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെത്തന്നെ നിൽക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തെയോ അഭിനയത്തികവിനെയോ വിസ്തരിക്കേണ്ടതില്ല. 

ടി.പത്മനാഭൻ, എം.കെ.സാനു, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ, എം.എൻ.കാരശ്ശേരി, നെടുമുടി വേണു, ഡോ.എം.വി.പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്.വിജയൻ തുടങ്ങി എത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും പത്മ പുരസ്കാരങ്ങൾ അകലെയാണ്. പി.ഭാസ്കരന്റെയും ഒഎൻവിയുടെയും സമകാലികനാണ് ശ്രീകുമാരൻ തമ്പി. പത്മ പുരസ്കാരത്തിന് എന്നേ അർഹൻ. എന്താണ് പട്ടികയിൽ ആ പേരില്ലാത്തത്? ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കൽപ്പത്തെ കൂടുതൽ ഉജ്വലമാക്കുന്നതാവണം രാജ്യം നൽകുന്ന ആദരമെന്നും സതീശൻ പറ‌ഞ്ഞു.
മാറ്റം മനസ്സിലാക്കണം
പത്മ പുരസ്കാരത്തിൽ ചോദ്യങ്ങളുമായി ഇറങ്ങിയ പ്രതിപക്ഷനേതാവ് മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയോടു ചോദ്യങ്ങൾ ചോദിക്കാനാണ് ആദ്യം തയാറാകേണ്ടത്. പത്മ പുരസ്കാര നിർണയത്തിൽ 2014നു ശേഷം വന്ന മാറ്റം മനസ്സിലാക്കണം. സാമൂഹികസേവനം ചെയ്യുന്ന സാധാരണക്കാർക്കാണു നരേന്ദ്ര മോദി സർക്കാരിന്റെ പ്രഥമ പരിഗണന. അർഹരായവർ ഇനിയുമുണ്ട്, ആരുടെയും അവസരങ്ങൾ അവസാനിച്ചിട്ടില്ല.-കേന്ദ്രമന്ത്രി വി.മുരളീധരൻ
ഞാൻ അത് അർഹിക്കുന്നില്ല
ഭാരത സർക്കാർ പത്മശ്രീ കൊടുത്ത് ആദരിക്കേണ്ട ഒരാളല്ല ഞാൻ. ഞാൻ അത് അർഹിക്കുന്നില്ലെന്നാണു വ്യക്തിപരമായ അഭിപ്രായം. ബഷീറിനും ലീലാവതിക്കും എംടിക്കുമൊക്കെ കിട്ടിയ പുരസ്കാരമാണ് പത്മശ്രീ. അവരെപ്പോലെ മലയാള സംസ്കാരത്തിനോ ഇന്ത്യാ ചരിത്രത്തിനോ  സംഭാവനകൾ നൽകിയിട്ടുള്ള ആളല്ല ഞാൻ. പ്രതിപക്ഷ നേതാവിന് എന്നെപ്പറ്റി നല്ല അഭിപ്രായമാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്, നന്ദിയുണ്ട്.-എം.എൻ.കാരശ്ശേരി

English Summary:

V.D.Satheesan against Padma Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com