Activate your premium subscription today
കോഴിക്കോട്∙ ഡ്രൈവറെ ആക്രമിച്ച് എടിഎമ്മിൽ നിക്ഷേപിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ കൊള്ളടയിച്ചു. കോഴിക്കോട് എലത്തൂർ കാട്ടിൽപീടികയിൽ ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പയ്യോളി സ്വദേശി സുഹൈലിനെയാണ് ആക്രമിച്ചത്.
കോഴിക്കോട് ∙ എടിഎം കൗണ്ടർ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ രണ്ടു പേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂർ സ്വദേശിനി അനീഷ (18) എന്നിവരെയാണ് കോഴിക്കോട് കസബ പൊലീസ് പിടികൂടിയത്. സെയ്ത് ഷമീമിനെതിരെ കോഴിക്കോട് ജില്ലയിലെ നടക്കാവ്, കസബ, വെള്ളയിൽ എന്നീ സ്റ്റേഷനുകളിലും കൊല്ലം ജില്ലയിലെ ചടയമംഗലത്തും കേസുകളുണ്ട്.
തൃശൂർ/ പാലക്കാട് ∙ തൃശൂർ ജില്ലയിലെ മൂന്നിടങ്ങളിൽ എടിഎം കവർച്ച നടത്തിയതിനു പിടിയിലായ ‘മേവാത്തി’ കൊള്ളസംഘം ചേർപ്പിലെ എസ്ബിഐ എടിഎം കൂടി കൊള്ളയടിക്കാൻ ശ്രമിച്ചതായി ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. 5 അംഗ കൊള്ളസംഘത്തെ തമിഴ്നാട് പൊലീസിൽ നിന്നു കസ്റ്റഡിയിൽ വാങ്ങി തൃശൂർ സിജെഎം കോടതിയിൽ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്തപ്പോഴാണു നാലാമത്തെ കവർച്ചശ്രമത്തെക്കുറിച്ചു വ്യക്തമായത്.
രാജ്യാന്തര യാത്ര പോകാന്‍ ഒരുങ്ങുന്ന ആള് ആണോ നിങ്ങള്‍. എങ്കില്‍ ഇതാ ലോകത്തെല്ലാം ഉപയോഗിക്കാന്‍ പറ്റുന്ന കാര്‍ഡ്.കറന്‍സി മാനേജ്മെന്റിന്റെ ആശങ്കയില്ലാതെ വിദേശയാത്ര ഇതു വഴി ലളിതമാക്കാം.എവിടെയും കാര്‍ഡ് ആക്സസ് ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് ചിലവ് നിരീക്ഷിക്കാനും എടിഎം പിന് പുനഃസജ്ജമാക്കാനും
‘‘നിങ്ങളെ അവർ കൊല്ലും, എന്നെയും കൊല്ലും ! ഉള്ള സമയം കളയാതെ രക്ഷപെടാൻ നോക്ക്, സത്യമാണ് ഞാൻ പറയുന്നത് ’’ തന്നെ വളഞ്ഞു പിടിച്ച പൊലീസുകാരോട് കരഞ്ഞു പറയുമ്പോൾ സുരേഷ് വിറയ്ക്കുന്നുണ്ടായിരുന്നു. 2017. കേരളത്തിൽ പല സ്ഥലങ്ങളിൽ നടന്ന എടിഎം കവർച്ച നടത്തിയ സംഘത്തിലെ അംഗവും ഡ്രൈവറും സുരേഷാണ്. ചെങ്ങന്നൂർ സ്വദേശി, ഡൽഹി നിവാസി. ആ സുരേഷിനെ ഡൽഹിക്കടുത്തുള്ള ഇഫ്കോ ചൗക്കിലെ വീട്ടില്‍ നിന്ന് കേരള പൊലീസിലെ പ്രത്യേക ദൗത്യ സംഘം പിടിച്ചു. അപ്പോഴാണ് സുരേഷ് ഈ മുന്നറിയിപ്പു നൽകിയത്. കവർച്ചക്കേസുകളിലെ പ്രതിയാണ് സുരേഷ്, പിടിച്ചത് പൊലീസുകാരും. സുരേഷിന്റേത് വിരട്ടലോ അതോ മലയാളിപ്പൊലീസിനുള്ള മുന്നറിയിപ്പോ?. ‘‘കൊന്നാലും നിന്നെ ഞങ്ങൾ വിടില്ല’’. ആലപ്പുഴ സ്ക്വാഡിലെ വിനിൽ തിരിച്ചടിച്ചു. ‘‘വിരട്ടണ്ട, ആ ഖാനല്ലേ നിങ്ങളുടെ മെയിൻ കക്ഷി. അവനെയും കൊണ്ടേ ഞങ്ങൾ പോകൂ’’. പൊലീസുകാർ പറഞ്ഞു. ഇതിനിടെ സുരേഷിന്റെ കാലും കയ്യും കൂട്ടിക്കെട്ടി. സുരേഷ് എതിർത്തില്ല, തിരിച്ച് ആക്രമിച്ചുമില്ല. പക്ഷേ വീണ്ടും പറഞ്ഞു. ‘‘നിങ്ങൾ എവിടെ ആണെന്ന് അവർ മനസ്സിലാക്കി. അവർ മേവാത്തിലുണ്ട്. മേവാത്തികളാണ്. എന്തും ചെയ്യും. നിങ്ങളെ കൊല്ലും, എന്നേം കൊല്ലും. പോ പോ...’’
തൃശൂർ ∙ എസ്ബിഐയുടെ എടിഎം കൗണ്ടറുകൾ തകർത്ത് 66 ലക്ഷം രൂപ കവർന്ന സംഭവത്തിൽ തമിഴ്നാട് പൊലീസിന്റെ പിടിയിലായതു മേവാത്തി ഗാങ്ങിൽപെട്ടവർ. പ്രഫഷനൽ എടിഎം കൊള്ളക്കാരായ ഇവർ ബ്രെസ ഗാങ് എന്നും അറിയപ്പെടുന്നു. ഹരിയാന – രാജസ്ഥാൻ അതിർത്തിയിലെ മേവാത്തിൽനിന്നു രാജ്യമാകെ സഞ്ചരിച്ച് എടിഎം കൗണ്ടറുകളിൽനിന്ന് ഇവർ കവർന്നതു കോടികളാണ്.
തൃശൂർ ∙ എടിഎം കവർച്ചയ്ക്കെത്തിയ സംഘം സിനിമാ സ്റ്റൈലിലാണ് ആസൂത്രണം നടത്തിയത്. 23.4 കിലോമീറ്റർ ദൂരപരിധിക്കുള്ളിലെ 3 എടിഎം കൗണ്ടറുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്ത് 69 ലക്ഷം രൂപ കവരാൻ വേണ്ടിവന്നത് ഒരു മണിക്കൂർ 48 മിനിറ്റ് മാത്രം. കവർന്ന പണവും കാറും കണ്ടെയ്നർ ലോറിയിൽ കയറ്റി അതിർത്തി കടത്തുന്നതും സിനിമകളിൽ മാത്രം കാണാറുള്ളതാണ്. ഇംഗ്ലിഷ് ചലച്ചിത്രം ‘ഇറ്റാലിയൻ ജോബി’ൽ മുതൽ ഹിന്ദി ചലച്ചിത്രം ‘ധൂമി’ൽ വരെ ഇത്തരം രക്ഷപ്പെടൽ ചിത്രീകരിച്ചിട്ടുണ്ട്.
കോട്ടയം∙ തൃശൂർ മോഡൽ എടിഎം കവർച്ചകൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്ത് നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്ന് റിട്ട. എസ്പി ആർ.കെ ജയരാജ് ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. കേരള പൊലീസിൽ നൈറ്റ് പട്രോളിങ്ങിലുണ്ടായ ഗുരുതര വീഴ്ചയിലേക്കാണ് തൃശൂരിലെ എടിഎം കവർച്ച വിരൽചൂണ്ടുന്നത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെയാണ് നൈറ്റ് പട്രോളിങ്. നഗരങ്ങളിൽ ഫ്ലയിങ് സ്ക്വാഡ് സംവിധാനവുമുണ്ട്. പലപ്പോഴും ഇതു കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും ജയരാജ് പറഞ്ഞു.
തൃശൂർ∙ മൂന്ന് എടിഎമ്മുകളിൽനിന്നു പണം മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതികളെ തമിഴ്നാട് പൊലീസ് പിടികൂടിയത് അതിസാഹസികമായി. സിനിമാസ്റ്റൈൽ ചേസിനൊടുവിലാണ് പ്രതികൾ പിടിയിലായത്. പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ചാ സംഘത്തിന്റെ കയ്യിൽ തോക്കും ഉണ്ടായിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
തൃശൂർ∙ ജില്ലയിൽ വിവിധയിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലാണ് കൊള്ള. പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് സംഭവം. കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്.
Results 1-10 of 71