Activate your premium subscription today
ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഡിജിറ്റൽ കറൻസികൾ സ്വീകരിക്കുന്നത് പരിഗണിക്കുന്ന സമയത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ബഹാമാസ്, ജമൈക്ക, നൈജീരിയ എന്നിവയുൾപ്പെടെ ചില രാജ്യങ്ങൾ ഇതിനകം അത്തരം കറൻസികൾ പുറത്തിറക്കിയിട്ടുണ്ട്.ക്രിപ്റ്റോ കറൻസികളെ രാജ്യങ്ങൾ പൂർണമായും
ചൈന ലോകം ഭരിക്കുമോ എന്ന കാര്യം വർഷങ്ങളായി നയതന്ത്രജ്ഞരുടെയും, സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെയും ഒരു ചർച്ച വിഷയമാണ്. ഷി ജിങ് പിംഗ് വർഷങ്ങളായി രഹസ്യമായി അത്തരമൊരു ദൗത്യത്തിന് പിന്നിലാണ് എന്ന് കരുതുന്നവരുണ്ട്. ഡോളറിനെ ഒഴിവാക്കി സമ്പാദ്യമെല്ലാം സ്വർണത്തിലേക്ക് വഴിമാറ്റിയും, ചൈനീസ് കറൻസിയായ യുവാനെ
യുഎസ് എന്ന ലോകശക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ മിസൈലുകളും പോർവിമാനങ്ങളും അണ്വായുധങ്ങളുമായിരിക്കും പലപ്പോഴും മനസ്സിലേക്ക് വരിക. എന്നാൽ ആ ചിന്തയുടെയെല്ലാം പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് അവിശ്വസനീയമാംവിധം ശക്തമായ മറ്റൊരു ആയുധമാണ്, അതിന്റെ പേരാണ് ‘ഡോളർ’. ലോകത്തെ ഏറ്റവും വലിയ ‘ആയുധമാണ്’ ഡോളർ എന്നു പറഞ്ഞിട്ടുള്ള സാമ്പത്തിക വിദഗ്ധരും ഏറെ. യുഎസ് ഡോളർ ലോക വിപണിയിലെ മുൻനിര കറൻസിയായി തുടരുന്നു. 2023ലെ കണക്കനുസരിച്ച്, രാജ്യാന്തര വിദേശ നാണയ ശേഖരത്തിന്റെ ഏകദേശം 57.9 ശതമാനവും യുഎസ് ഡോളറാണ്. ഇത് രാജ്യാന്തര ധനകാര്യത്തിൽ ഡോളറിന്റെ ശക്തിയെയാണ് കാണിക്കുന്നത്. കൂടാതെ, എല്ലാ വിദേശ വിനിമയ ഇടപാടുകളിലും ഏകദേശം 88 ശതമാനവും ഡോളർ ഉപയോഗിക്കുന്നു. ഇതുവഴി രാജ്യാന്തര വ്യാപാരത്തിലും ധനകാര്യത്തിലും ഡോളർ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. എണ്ണ, സ്വർണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ചരക്ക് വ്യാപാരത്തിനുള്ള പ്രാഥമിക കറൻസി എന്ന നിലയിലും ഡോളറിന്റെ നേതൃത്വം പ്രകടമാണ്. പ്രധാന രാജ്യാന്തര വായ്പകളും ബോണ്ടുകളും പലപ്പോഴും യുഎസ് ഡോളറിലാണ് ഇഷ്യു ചെയ്യുന്നത്. ഇതും ലോകത്തിലെ പ്രധാന കരുതൽ കറൻസി എന്ന നിലയിൽ ഡോളറിനെ ശക്തമാക്കുന്നു. റഷ്യയും ചൈനയും ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും രാജ്യാന്തര സമ്പദ്വ്യവസ്ഥയിൽ ഇപ്പോഴും യുഎസ് ഡോളർ തന്നയാണ് ഒന്നാം സ്ഥാനത്ത്. ഡോളറിന്റെ ആധിപത്യം കേവലം യുഎസ് സമ്പദ്വ്യവസ്ഥയുടെ വലുപ്പത്തിലും ശക്തിയിലും ഒതുങ്ങുന്നതല്ല, മറിച്ച് മറ്റു രാജ്യങ്ങളുടെമേൽ സ്വാധീനം ചെലുത്താനും രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാനുമുള്ള വലിയൊരു ആയുധം കൂടിയാണ്. ഒരു രാജ്യത്തെ ശിക്ഷിക്കാനും രക്ഷിക്കാനും യുഎസ് ഡോളറിന് സാധിക്കും. രാജ്യാന്തര തലത്തിൽ കറൻസി ഒരു ആയുധമായി പ്രയോഗിച്ച നിരവധി കഥകളാണ് യുഎസിനും ഇരകൾക്കും പറയാനുള്ളത്.
രാജ്യാന്തര വിപണിയിൽ യുഎസും ചൈനയും തമ്മിൽ വൻ വ്യാപാരയുദ്ധം തുടരുകയാണ്. യുഎസിനെ നേരിടാൻ ചൈനയും ഒപ്പം റഷ്യയും വൻ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഡോളറിനെ വീഴ്ത്തി ലോക വിപണി പിടിച്ചെടുക്കാൻ റഷ്യയും ചൈനയും സഖ്യകക്ഷികളും ശക്തമായിത്തന്നെ കളത്തിലുണ്ട്, പ്രതിരോധിക്കാൻ യുഎസും. ഉഭയകക്ഷി വ്യാപാര പ്രതിസന്ധികളെ നേരിടാൻ റഷ്യ–ചൈന കൂട്ടുക്കെട്ട് യുഎസ് ഡോളറിനെ ഏതാണ്ട് ഉപേക്ഷിച്ചു കഴിഞ്ഞു. പകരം അവരുടെ സ്വന്തം കറൻസികളായ യുവാനും റൂബിളും ഉപയോഗിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര പണമിടപാടുകളിൽ 90 ശതമാനത്തിലധികം അവരുടെ ദേശീയ കറൻസികളിലാണ് നടക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും വ്യക്തമാക്കിക്കഴിഞ്ഞു. 78 വർഷമായി യുഎസാണ് രാജ്യാന്തര സാമ്പത്തിക സംവിധാനങ്ങളെയെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കുന്നതും നയിക്കുന്നതും. ശരിക്കും ഏകാധിപത്യ നേതൃത്വമെന്ന് പറയാം. ഡോളറിനെതിരെ രംഗത്തിറങ്ങാൻ മുൻനിര രാജ്യങ്ങൾ പോലും മറന്നുപോയി, രംഗത്തിറങ്ങിയവരെ തകർക്കുകയും ചെയ്തു. സോവിയറ്റ് യൂണിയൻ (ഇന്ന് റഷ്യ) മാത്രമാണ് അന്നും ഇന്നും കാര്യമായ വെല്ലുവിളി ഉയർത്തിയിട്ടുള്ളത്. യുഎസ് ഡോളറിനെ ലോക കരുതൽ കറൻസിയിൽ നിന്ന് മാറ്റിസ്ഥാപിക്കാനാണ്
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണ വിലയിൽ ഉണ്ടാകുന്ന വർധനയ്ക്ക് ഒരു പ്രധാന കാരണം ഡീഡോളറൈസേഷൻ ആണെന്ന് ധനകാര്യവിദഗ്ധർ. ഡീമോണിറ്റൈസേഷൻ എന്നതു നാം ഇന്ത്യക്കാർക്ക് പരിചിതമാണ്. പക്ഷേ എന്താണ് ഈ ഡീ ഡോളറൈസേഷൻ? രാജ്യങ്ങൾ അവരുടെ കൈയിലുള്ള ഡോളറിന്റെ കരുതൽ ശേഖരം കുറച്ചു കൊണ്ട് വരുന്ന പ്രക്രിയയാണിത്. ഡോളർ റിസർവിനു
Results 1-5