Activate your premium subscription today
അദാനി ഗ്രൂപ്പിന് (Adani Group) പിന്തുണയറിയിച്ച് മുൻനിര ജാപ്പനീസ് ബാങ്കുകളും രംഗത്തുവന്ന പശ്ചാത്തലത്തിൽ, അദാനിക്കമ്പനികളുടെ ഓഹരികൾ (Adani Shares) ഇന്നും നടത്തുന്നത് മികച്ച മുന്നേറ്റം.
ഉപയോഗിച്ച വൈദ്യുതിക്ക് ബില്ലടയ്ക്കാൻ മടിച്ചാൽ എന്താവും സംഭവിക്കുക? കെഎസ്ഇബി ആണേൽ എപ്പോൾ ഫ്യൂസൂരി എന്ന് ചോദിച്ചാൽ മതി. എന്നാൽ ഇന്ത്യയിലിരുന്ന് അയൽ രാജ്യത്തിന്റെ ഫ്യൂസൂരാന് ഒരു വ്യക്തിക്കേ സാധിക്കൂ– ഗൗതം അദാനി. അയൽ രാജ്യമായ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണമാണ് ബില്ലിലെ കുടിശിക കാരണം അദാനി പവർ ലിമിറ്റഡ് നിർത്തലാക്കിയത്. പ്രധാനമന്ത്രിസ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയിൽ തട്ടി ഇന്ത്യ–ബംഗ്ലദേശ് ബന്ധം അതീവ ദുഷ്കരമായ പാതയിലൂടെ കടന്നുപോകുമ്പോഴാണ് അദാനിയുടെ ഈ ‘കടുംകൈ’. എന്നാൽ 2029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും യുഎസ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) സമൻസ് വന്ന സാഹചര്യത്തിൽ ബംഗ്ലദേശും ഒരുങ്ങിത്തന്നെയാണ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൈദ്യുത വിതരണ ഇടപാടുകളെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഒരു നിയമവിദഗ്ധ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലദേശ്.
കടൽമാർഗമുള്ള രാജ്യാന്തര ചരക്കുനീക്കപ്പാതയിൽ നിർണായക സ്വാധീനമാണ് കൊളംബോയ്ക്കുള്ളത്. ഇവിടെ ചൈനീസ് കമ്പനിയായ ചൈന മർച്ചന്റ്സ് പോർട്ട് ഹോൾഡിങ്ങിന്റെ ടെർമിനലിന് സമീപമാണ് അദാനിയുടെ കണ്ടെയ്നർ പദ്ധതിയായ കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനലും സജ്ജമാകുന്നത്. പദ്ധതിയിൽ 51% പങ്കാളിത്തമാണ് അദാനി പോർട്സിനുണ്ടാവുക.
ഗുജറാത്തുകാരനായ ഗൗതം അദാനി 1988ലാണ് അദാനി എക്സ്പോർട്സ് എന്ന സ്വന്തം കമ്പനിക്ക് തുടക്കമിടുന്നത്. അതേ അദാനിയെക്കുറിച്ച് പക്ഷേ മാലോകർ കേട്ടുതുടങ്ങിയത് ഗുജറാത്തുകാരൻ തന്നെയായ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചു തുടങ്ങിയപ്പോഴാണ്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത്, അതിവേഗമായിരുന്നു അദാനിയുടെ സാമ്രാജ്യ വികസനം. ഗുജറാത്തിൽ നിന്ന് ഇന്ത്യയൊട്ടാകെ, അങ്ങ് ശ്രീലങ്ക മുതൽ ഓസ്ട്രേലിയ വരെ. പിന്നെ ബംഗ്ലദേശും വിയറ്റ്നാമും ഇസ്രയേലും മുതൽ ആഫ്രിക്കയിലെ ടാൻസാനിയ വരെ. പുതിയ മേഖലകളിലേക്ക് ചുവടുവച്ചും നിലവിലെ പദ്ധതികൾ വിപുലീകരിച്ചും അദാനി അതിവേഗം വളർന്നു. എന്നാൽ, എല്ലായ്പ്പോഴും അദാനിയുടെ വളർച്ചയ്ക്കൊപ്പം വിവാദങ്ങളും വളരുകയായിരുന്നു. അദാനി കൈവച്ച ഒട്ടുമിക്ക പദ്ധതികളും ഇന്ത്യയിലും വിദേശത്തും വിമർശനങ്ങളിൽ മുങ്ങി. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും അദാനിക്കെതിരെ ജനകീയ സമരങ്ങളും രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പും ഉയർന്നു. ഇക്കാലയളവിൽ പലപ്പോഴും അദാനി തളർന്നു; അതിനേക്കാൾ വേഗത്തിൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളെയാകെ ഉലച്ച് അദാനിക്കെതിരെ 2023ലും 2024ലും ഉയർന്ന ഹിൻഡൻബർഗ് ആരോപണങ്ങളും അതിന്റെ ബാക്കിപത്രങ്ങളും ഏവരും കണ്ടതാണ്. എന്നാൽ, ഇക്കുറി യുഎസിൽ നിന്ന് അദാനിക്കെതിരെ വഞ്ചന, അഴിമതി, ക്രിമനൽ ഗൂഢാലോചന കേസുകളും അറസ്റ്റ് വാറന്റും വരുമ്പോൾ കാര്യങ്ങൾ അത്ര പന്തിയില്ല. അദാനിയുടെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ പൊളിയുമോ? അതോ, ഹിൻഡൻബർഗിന്റെ ആരോപണശരങ്ങളെ അതിജീവിച്ചപോലെ അദാനി പിടിച്ചുനിൽക്കുമോ?
അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉൾപ്പെടെ ഗ്രൂപ്പിലെ ഉന്നതർക്കെതിരെ യുഎസിൽ നിന്നാഞ്ഞടിച്ച 'കൈക്കൂലിക്കേസിന്റെ' കൊടുങ്കാറ്റേറ്റ് ഇന്നലെ തളർന്നുവീണ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് ഉയിർത്തെണീറ്റത് മികച്ച നേട്ടത്തിലേക്ക്.
ഹിൻഡൻബർഗ് ആരോപണങ്ങളുടെ കാലത്തെ സമാനമായ വീഴ്ചയാണ് അദ്ദേഹത്തിന്റെ ആസ്തിയിലും നിലവിലുണ്ടാകുന്നത്. 2023 ജനുവരിയിൽ ഹിൻഡൻബർഗ് ആരോപണശരങ്ങൾ എയ്തതിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിതമൂല്യത്തിൽ നിന്ന് 15,000 കോടി ഡോളറും (ഏകദേശം 12 ലക്ഷം കോടി രൂപ) ഗൗതം അദാനിയുടെ ആസ്തിയിൽ നിന്ന് ഒരുമാസത്തിനിടെ 8,000 കോടി ഡോളറും കൊഴിഞ്ഞുപോയിരുന്നു.
വ്യത്യസ്ത ബിസിനസുകൾ നടത്തുന്ന ശതകോടിശ്വരന്മാരായ അംബാനിയും അദാനിയും ആദ്യമായി ഒരുമിക്കുന്നു. മധ്യപ്രദേശിലെ ഒരു പവർ പ്രോജക്ടിനായാണ് ഇവർ സഹകരിക്കുന്നത്. അംബാനിയുടെ സ്ഥാപനമായ റിലയൻസ്, അദാനി പവറിൻ്റെ പദ്ധതിയിൽ 26 ശതമാനം ഓഹരികൾ ഏറ്റെടുത്തു. പ്ലാൻ്റുകളുടെ 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനുള്ള കരാറിൽ
Results 1-10 of 15