Activate your premium subscription today
തിരുവനന്തപുരം ∙ വയനാട്ടിൽ ഉരുൾപൊട്ടലിനിരയായ കർഷകർക്ക് 3.72 കോടി രൂപയുടെ വായ്പ കുടിശികയെന്ന് കൃഷി വകുപ്പിന്റെ റിപ്പോർട്ട്. 439 വായ്പകളിലാണു കുടിശിക. വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള നടപടികളും കൃഷി വകുപ്പ് ആരംഭിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൃഷി വകുപ്പിന്റെ വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭങ്ങൾക്കുള്ള അടിയന്തര സഹായവും ഉടൻ പ്രഖ്യാപിക്കും .
തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് കേരളത്തില് കര്ഷക ആത്മഹത്യ വര്ധിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാലക്കാട് നെന്മാറയില് നെല്കര്ഷകനായ സോമന് ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണ്.
കാർഷികോൽപന്നങ്ങളുടെ വിൽപന എന്നും കർഷകർക്കു വലിയ വെല്ലുവിളിയാണ്. രക്തം വിയർപ്പാക്കി അധ്വാനിച്ചുണ്ടാക്കുന്ന വിളകൾക്കു വില കിട്ടുന്നില്ല, വാങ്ങാനാളില്ല, വിറ്റാലും പണം ലഭിക്കുന്നില്ല. അതിനു പുറമെയാണ് ഇടനിലക്കാരുടെ ചൂഷണം. ഫലത്തിൽ കർഷകനു നേട്ടമില്ലെന്നു മാത്രമല്ല, പലപ്പോഴും കനത്ത നഷ്ടം
വിളവെടുപ്പിനു ശേഷമുള്ള കാലത്തെ അടിയന്തര ആവശ്യങ്ങള് നിറവേറ്റാന് കര്ഷകരെ സഹായിക്കാനായി യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല് കിസാന് തല്ക്കാല് വായ്പകള് അവതരിപ്പിച്ചു. കിസാന് ക്രെഡിറ്റ് കാര്ഡില് രണ്ടു വര്ഷത്തെ തൃപ്തികരമായ ഇടപാടുകള് ഉള്ളവര്ക്കാണ് ഇതിനര്ഹത. ബാങ്ക് വെബ്സൈറ്റ് വഴിയോ
പാലക്കാട് ∙ കാലാവസ്ഥാ വ്യതിയാന പ്രതിരോധ പദ്ധതിയിൽ, നബാർഡിന്റെ കീഴിലുള്ള നാബ് സംരക്ഷൺ ഏജൻസിയുടെ സഹായത്താേടെ നാമമാത്ര – ഇടത്തരം കർഷകർക്കായി ഭാഗിക ക്രെഡിറ്റ് ഗാരന്റി പദ്ധതി നടപ്പാക്കും. പതിവു നടപടിക്രമങ്ങളില്ലാതെ, പാട്ടക്കർഷകർക്കുൾപ്പെടെ ബാങ്കുകളിൽ നിന്നു വായ്പ ലഭ്യമാക്കുന്നതാണു പദ്ധതി. വായ്പയ്ക്കു
പ്രാഥമിക സഹകരണ സംഘങ്ങൾ പലിശയിളവോടെ നൽകുന്ന കാർഷിക വായ്പ വിതരണത്തിൽ (കിസാൻ ക്രെഡിറ്റ് കാർഡ്) കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കു കേന്ദ്രം നൽകുന്ന പലിശയിളവു ലഭിക്കണമെങ്കിൽ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നതും വായ്പാ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ കെസിസി – ഐഎസ്എസ് പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നതും നിർബന്ധമാക്കി.
ആലപ്പുഴ∙ പിആർഎസ് വായ്പ കർഷകരുടെ വായ്പാ യോഗ്യതയെ ബാധിക്കരുതെന്നു ബാങ്കുകൾക്കു കർശന നിർദേശം നൽകിയെന്നു കൃഷിമന്ത്രി പി.പ്രസാദ്. ബാങ്ക് പ്രതിനിധികളുമായുള്ള അടിയന്തര യോഗത്തിലാണു നിർദേശം. ‘‘ഇക്കാര്യം നിയമ വിഭാഗവുമായി ചർച്ച ചെയ്യാമെന്നു ബാങ്കുകൾ ഉറപ്പു നൽകി. പിആർഎസ് വായ്പയിൽ ഇപ്പോൾ കുടിശികയില്ലെന്നു ബാങ്കുകൾ അറിയിച്ചു. സർക്കാർ പറഞ്ഞതു ശരിയാണെന്നു വരുന്നു.
ആലപ്പുഴ∙ കർഷകരുടെ നെല്ല് മുഴുവൻ സംഭരിക്കുമെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി പി.പ്രസാദ്. പരാതി വന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു ഹെക്ടറിൽനിന്ന് എത്ര നെല്ല് ലഭിക്കും എന്ന കണക്കെടുത്തതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ നെൽക്കർഷകർ അതീവ ഗുരുതര പ്രതിസന്ധി നേരിടുമ്പോൾ, പണ്ട് ഒട്ടേറെ കർഷക സമരങ്ങൾക്കു നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രതിനിധികൾ കർഷകരെ കൊഞ്ഞനം കാട്ടുകയാണോ? വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരിക്കെ സിപിഐ നേതാവ് സി. ദിവാകരൻ അരിക്കു പകരം കോഴിയെ തിന്നാൻ പറഞ്ഞു. ഇപ്പോൾ പിണറായി സർക്കാരിലെ സാംസ്കാരിക മന്ത്രി സജി െചറിയാൻ ചോദിക്കുന്നു, ഇവിടെ കൃഷിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ എന്ന്! തമിഴ്നാട്ടിലും ആന്ധ്രയിലും വെള്ളം പൊങ്ങിയാൽ അരിക്കലം ശൂന്യമാകുന്ന കേരളത്തിൽ, അവശേഷിക്കുന്ന നെൽകൃഷിയെങ്കിലും സംരക്ഷിക്കാൻ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യേണ്ട സർക്കാർ ഇവിടെ കർഷകരെ പരിഹസിക്കുകയാണോ? കേരളത്തിൽ കൃഷിഭൂമിയുടെ വിസ്തൃതിയും നെല്ലുൽപാദനത്തിന്റെ അളവും ആണ്ടോടാണ്ട് ഗണ്യമായി കുറയുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ. എന്നിട്ടും കർഷകരെ പ്രതിസ്ഥാനത്തു നിർത്തി സംസാരിക്കുന്ന മന്ത്രിമാർക്കു ഭരണത്തിനു നേതൃത്വം നൽകുന്നവരും പാർട്ടി നേതൃത്വവും മൗനംകൊണ്ട് പിന്തുണ നൽകുന്നത് എന്തുകൊണ്ടായിരിക്കും? അക്കഥകളാണ് ഇക്കുറി ‘ദ് പവർ പൊളിറ്റിക്സ്’ ചർച്ച ചെയ്യുന്നത്.
നെല്ലിന്റെ വില കർഷകർക്കു സർക്കാർ നേരിട്ടു നൽകാതെ, ബാങ്ക് വായ്പയായി ലഭ്യമാക്കുന്ന തലതിരിഞ്ഞ രീതി കൊണ്ടുചെന്നെത്തിച്ച ആശങ്കയുടെ ആഴം കാണുകയാണു കേരളം. കിട്ടാവുന്ന ബാങ്കുകളിൽനിന്നെല്ലാം കടം വാങ്ങി സർക്കാർ നടത്തുന്ന നെല്ലുസംഭരണം കർഷകരെക്കൂടി അവരുടേതല്ലാത്ത കാരണത്താൽ കടക്കെണിയിലാക്കിയിരിക്കുന്നുവെന്നാണു വ്യാപക പരാതി.
Results 1-10 of 49