ADVERTISEMENT

തിരുവനന്തപുരം ∙ വയനാട്ടിൽ ഉരുൾപൊട്ടലിനിരയായ കർഷകർക്ക് 3.72 കോടി രൂപയുടെ വായ്പ കുടിശികയെന്ന് കൃഷി വകുപ്പിന്റെ റിപ്പോർട്ട്. 439 വായ്പകളിലാണു കുടിശിക. വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള നടപടികളും കൃഷി വകുപ്പ് ആരംഭിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൃഷി വകുപ്പിന്റെ വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭങ്ങൾക്കുള്ള അടിയന്തര സഹായവും ഉടൻ പ്രഖ്യാപിക്കും .

മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് കൃഷി അഡിഷനൽ ഡയറക്ടർ(പ്ലാനിങ്) കൺവീനറായി 11 അംഗ സമിതി രൂപീകരിച്ചു. കൃഷി, മണ്ണു പര്യവേഷണം മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ, 14 ജില്ലകളിലെയും പ്രിൻസിപ്പൽ കൃഷി ഓഫിസർമാർ, ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി തുടങ്ങിയവരും സമിതിയിലുണ്ട്.

ഉരുൾപൊട്ടലിന് ഇരയായവർ, ഭവനനിർമാണം, കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കുമായി എടുത്ത വായ്പകൾ പുനഃക്രമീകരിച്ചു നൽകുമെന്ന് ബാങ്കുകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

165 ഹെക്ടർ വിള നശിച്ചു

ജൂലൈ 30ന് വയനാട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ 165 ഹെക്ടർ വിളനാശവും 110 ഹെക്ടർ കൃഷി ഭൂമിയുടെ നാശവും സംഭവിച്ചെന്ന് കൃഷി വകുപ്പിന്റെ റിപ്പോർട്ട്. കാപ്പി, കുരുമുളക്, ഏലം, തേയില, കവുങ്ങ്, തെങ്ങ്, വാഴ, ഇഞ്ചി, പച്ചക്കറികൾ എന്നിവയാണ് പ്രധാനമായും നശിച്ചത്. വിളനാശത്തിലൂടെ 11.3 കോടിയുടെയും കൃഷി ഭൂമി നാശത്തിലൂടെ 52.80 കോടി രൂപയുടെയും നഷ്ടമുണ്ടായി. 72.75 ലക്ഷം രൂപയുടെ കാർഷിക ഉപകരണങ്ങളും നശിച്ചു. 430 പേരുടെ കൃഷിയാണ് നശിച്ചത്. 225 പേർക്ക് സംഭരിച്ചുവച്ച കാർഷിക വിളകളും നഷ്ടമായി.

English Summary:

Wayanad landslide: 3.72 crores of loan outstanding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com