ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ ത്രിതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ ത്രിതീയയാണ് അക്ഷയത്രിതീയ. ശുഭകാര്യങ്ങള്‍ക്ക് തുടങ്ങാന്‍ ഉത്തമമായ മാസമാണ് വൈശാഖം. വൈശാഖ മാസത്തിന്റെ മൂന്നാംനാളില്‍ വരുന്ന അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം മോശമാകില്ല എന്നാണ് വിശ്വാസം. ഈ ദിവസം സ്വർണം വാങ്ങാൻ ആളുകൾ ധാരാളമായി ഉത്സാഹിക്കുന്നു.