Activate your premium subscription today
തിരുവനന്തപുരം ∙ നേമം സഹകരണ ബാങ്കിലെ സ്ഥിരനിക്ഷേപത്തിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കെഎസ്എഫ്ഇയുടെ വിവിധ ബ്രാഞ്ചുകളിൽ നിന്ന് 8 കോടി രൂപയിലേറെ തട്ടിയെടുത്തെന്ന് മുഖ്യമന്ത്രിക്കു പരാതി. ബാങ്ക് ഭരണസമിതി അംഗങ്ങൾ തട്ടിപ്പിന് ഒത്താശ ചെയ്തെന്നാണ് ആരോപണം. നാലു പതിറ്റാണ്ടായി സിപിഎം നിയന്ത്രണത്തിലാണ് ബാങ്ക്.
ദുബായ്∙ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്ന് ചെയര്മാന് കെ. വരദരാജന് പറഞ്ഞു. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലേയ്ക്ക് ആളെ ചേര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏജന്റുമാരെ നിയമിക്കാനും പദ്ധതിയുണ്ട്. പ്രവാസികള്‍ക്ക് ചിട്ടിതുക
വളാഞ്ചേരി ∙ കെഎസ്എഫ്ഇ ശാഖയിലെ മുക്കുപണ്ടതട്ടിപ്പു കേസിൽ 2 പേർ അറസ്റ്റിൽ. മുക്കുപണ്ടം പണയപ്പെടുത്തി ഒരു കോടി രൂപയോളം തട്ടിയെടുത്തു എന്നാണ് കേസ്. തിരുവേഗപ്പുറ വിളത്തൂർ കാവുംപുറത്ത് വീട്ടിൽ മുഹമ്മദ് ഷരീഫ് (42), വിളത്തൂർ കോരക്കോട്ടിൽ മുഹമ്മദ് അഷറഫ് (42) എന്നിവരെയാണ് എസ്എച്ച്ഒ ബഷീർ സി. ചിറക്കൽ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം∙ കെഎസ്എഫ്ഇ മാനേജര്‍മാരെ സ്വാധീനിച്ച്, വിവിധ ബ്രാഞ്ചുകളില്‍ മുടങ്ങിക്കിടക്കുന്ന ചിട്ടികളില്‍ ചേര്‍ത്ത് ഒരു കോടി രൂപ വരെ വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞു തട്ടിപ്പു നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം പൂവച്ചല്‍ ഉറിയകോടി സ്നേഹാലയത്തില്‍ അലക്സാണ്ടര്‍ ബാലസിനെ (48) ആണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ജീവനാശത്തിലും മറ്റ് കഷ്ട നഷ്ടങ്ങളിലും നാടിനെ കരകയറ്റുന്നതിനാവശ്യമായ സർക്കാരിന്റെ പരിശ്രമങ്ങളിൽ കെഎസ്എഫ്ഇയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5 കോടി രൂപ െകഎസ്എഫ്ഇ മാനേജ്മെന്റും ജീവനക്കാരും ചേർന്ന് നൽകാൻ തീരുമാനിച്ചു. പുനരധിവാസ
കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡുകളിലെ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമന ശുപാർശ 770 എത്തി. 232 പേർക്കുകൂടി നിയമന ശുപാർശ നൽകിയതോടെയാണിത്. കെഎസ്എഫ്ഇയിൽ നിന്നു റിപ്പോർട്ട് ചെയ്ത 228 ഒഴിവിലേക്കും കാഷ്യു ഡവലപ്മെന്റ് കോർപറേഷനിലെ 3 ഒഴിവിലേക്കും കെഎംഎംഎല്ലിലെ ഒരു ഒഴിവിലേക്കുമാണു
കൊച്ചി ∙ മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഇ.ഡി ഉൾപ്പെടുത്തിയ സ്വത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേസിൽ കുടുംബസ്വത്ത് ഉൾപ്പെടെ കണ്ടുകെട്ടിയ നടപടിക്കെതിരെ മോൻസന്റെ മക്കളായ മാനസ് മോൻസൻ, ഡോ.മിമിഷ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ.രവി നിർദേശം നൽകിയത്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
2023 സാമ്പത്തിക വർഷത്തെ ഡിവിഡന്റ് തുകയായ 35 കോടി രൂപ കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ, ധനകാര്യമന്ത്രി അഡ്വ.കെ.എൻ. ബാലഗോപാലിന് കൈമാറി. 2024-25 സാമ്പത്തിക വർഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കി കെഎസ്എഫ്ഇ പ്രവർത്തനം വിപുലപ്പെടുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. സാധാരണക്കാർക്ക് കൂടുതൽ
കൊച്ചി∙ വ്യാജ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 1.88 കോടി രൂ പയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) താൽക്കാലികമായി കണ്ടുകെട്ടി. തട്ടിപ്പിലൂടെ നേടിയ കള്ളപ്പണം ഉപയോഗിച്ചു വാങ്ങിയതായി കരുതുന്ന വീടും കെഎസ്എഫ്ഇ നിക്ഷേപങ്ങളുമാണു കണ്ടുകെട്ടിയത്. വ്യാജ പുരാവസ്തുക്കൾ വിൽപന നടത്തിയതിനും ബിസിനസിൽ വിദേശത്തെ രാജകുടുംബത്തിൽ നിന്നു കോടിക്കണക്കിനു രൂപ ലഭിച്ചതായി തെറ്റിദ്ധരിപ്പിക്കാൻ ബാങ്കിന്റെ വ്യാജരേഖയുണ്ടാക്കി പണംതട്ടിച്ചതിനും കേരള പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ തുടർനടപടി.
കോഴിക്കോട്∙ സഹകരണ മേഖലയിൽ മാത്രമല്ല, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ (കെഎസ്എഫ്ഇ) വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടന്നു വന്നേക്കുമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്റെ മുന്നറിയിപ്പ്. കള്ളയൊപ്പിട്ട്, കള്ളപ്പേരിട്ട്, കള്ളച്ചെക്ക് വാങ്ങി ‘പൊള്ളച്ചിട്ടി’കൾ ഉണ്ടാക്കുന്നതു സ്ഥാപനത്തിന്റെ നിലനിൽപിനു തന്നെ ഭീഷണിയാകുന്നുണ്ടെന്നും കെഎസ്എഫ്ഇ ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിലെ അധ്യക്ഷപ്രസംഗത്തിൽ ബാലൻ പറഞ്ഞു.
Results 1-10 of 93