Activate your premium subscription today
സിമന്റ് വിപണിയിലെ കടുത്ത മത്സരത്തിനിടെ പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സ് വരുമാനവർധന ലക്ഷ്യമിട്ടു വൈവിധ്യവൽക്കരണം നടപ്പാക്കുന്നു. സിമന്റ് വിപണി വിപുലമാക്കുന്നതിനൊപ്പം, വഴിയോര വിശ്രമ സേവന കേന്ദ്രങ്ങൾ (വേസൈഡ് അമിനിറ്റീസ് സെന്റർ) ആരംഭിക്കാൻ നടപടി തുടങ്ങി.
പാലക്കാട് ∙ ഒരു കുടുംബം മുഴുവൻ ഇല്ലാതായെങ്കിലും പോരാട്ടത്തിൽനിന്നു പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണു സഹോദരങ്ങൾ. സിബിഐ മൂന്നാമതും അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട് ചോദ്യം ചെയ്തു കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അവർ. മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രൻ, മക്കളായ വിവേക് (8), വ്യാസ് (12) എന്നിവരെ 2011 ജനുവരി 24നു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണു കേസ്. ശശീന്ദ്രന്റെ ഭാര്യയും പ്രധാന സാക്ഷിയുമായ ടീന 2018 ജൂലൈ 14നു കോയമ്പത്തൂരിൽ മരിച്ചു.
തിരുവനന്തപുരം∙ വ്യവസായ വകുപ്പിനു കീഴിലെ 20 പൊതുമേഖലാ സ്ഥാപനങ്ങളിലെ 588 തസ്തികകളിലെ നിയമനം കേരള പബ്ലിക് എന്റർപ്രൈസസ് ബോർഡിനു വിട്ടു. ഏറ്റവുമധികം തസ്തിക ബോർഡിനു വിട്ടതു മലബാർ സിമന്റ്സിലേതാണ്– 103. ഹാൻടെക്സിലെ ഒരു തസ്തിക മാത്രം കൈമാറി. ഇതുവരെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്കാണു നിയമനം നടത്തിപ്പോന്നത്. ഇപ്പോൾ വ്യവസായ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിലെ നിയമനമാണു നടക്കുകയെങ്കിലും മറ്റു വകുപ്പുകളിലെ നിയമനത്തിനും ബോർഡിന് അധികാരം നൽകിക്കൊണ്ടു സർക്കാർ ചട്ടം രൂപീകരിച്ചു. മറ്റു വകുപ്പുകൾ സമ്മതമറിയിക്കുന്ന മുറയ്ക്ക് നിയമനം നടത്തേണ്ട തസ്തികകളുടെ പട്ടിക പുതുക്കും. പിഎസ്സിയുടെ പരിധിയിൽ വരുന്ന തസ്തികകൾ ഉൾപ്പെടില്ല. ബോർഡ് പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികയ്ക്കു രണ്ടു വർഷമാണു കാലാവധി. ഇതിനകം നിയമനം നടന്നില്ലെങ്കിൽ ഒരു വർഷത്തേക്കു കൂടി നീട്ടും.
വാളയാർ ∙ സംസ്ഥാന പൊതുമേഖല സ്ഥാപനമായ മലബാർ സിമന്റ്സിലെ യൂണിയനുകളുടെ ഹിത പരിശോധനയിൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസിഡന്റായ എഐടിയുസി യൂണിയൻ പുറത്തായി. സംസ്ഥാന ഭരണപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ കീഴിലുള്ള ട്രേഡ് യൂണിയൻ 14.25 % വോട്ടു മാത്രമാണ് നേടിയത്. പോയ തവണ ഇവർ
പാലക്കാട് ∙ പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സ് കോൺക്രീറ്റ് ബ്രിക് നിർമാണം എളുപ്പമാക്കാൻ ‘വേഗ’ എന്ന പേരിൽ പുതിയ സിമന്റ് വിപണിയിലിറക്കി. മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിച്ചു. കോൺക്രീറ്റ് ബ്രിക്സും ഹോളോ ബ്രിക്സും ഉൾപ്പെടെ വീടു നിർമാണത്തിന് ഉപയോഗിക്കുന്ന കട്ടകൾ ഒരു ദിവസം കൊണ്ട് ഉറയ്ക്കാൻ സഹായിക്കുന്ന സിമന്റാണു വേഗ. ടൈൽ പതിക്കാനും ഉപയോഗിക്കാം.
പാലക്കാട് ∙ നിർമാണമേഖലയുടെ ആവശ്യമനുസരിച്ചു മലബാർ സിമന്റ്സ് പ്ലാസ്റ്ററിങ് മിക്സും സിമന്റ് കട്ടകൾ നിർമിക്കാനുള്ള വൺഡേ സ്ട്രെങ്ത് സിമന്റും വിപണിയിലിറക്കുന്നു. കെട്ടിടങ്ങൾക്കുള്ള പ്ലാസ്റ്റർ, ഡ്രൈമിക്സ് എന്ന പേരിൽ അടുത്ത ദിവസം കൊച്ചിയിൽ മന്ത്രി പി.രാജീവ് വിപണിയിലിറക്കും. സിമന്റും മണലും നിശ്ചിത അളവിൽ
കോട്ടയം ∙ സംസ്ഥാനത്തെ ഖരമാലിന്യം സംസ്കരിക്കാൻ മലബാർ സിമന്റ്സ് സമഗ്ര പദ്ധതി തയാറാക്കിയിട്ടും സർക്കാർ നടപടിയെടുത്തില്ലെന്ന് ആക്ഷേപം. ബ്രഹ്മപുരത്ത് 2019 ൽ തീപിടിത്തം ഉണ്ടായപ്പോൾ സമർപ്പിച്ച പദ്ധതി, മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പായിട്ടും അവഗണിക്കപ്പെട്ടു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായിരുന്ന ഡോ.അജിത് ഹരിദാസിന്റെ നിർദേശപ്രകാരമാണ് പദ്ധതി തയാറാക്കിയത്.
പൂച്ചാക്കൽ ∙ ക്രഷർ സമരത്തെ തുടർന്ന് പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സ് പള്ളിപ്പുറം ഫാക്ടറിയിൽ സിമന്റ് വിൽപന പകുതിയോളമായി കുറഞ്ഞു. കയറ്റിറക്ക് തൊഴിലാളികൾക്കും നഷ്ടം. 350 മുതൽ 450 ടൺ വരെ വിൽപന ഉണ്ടായിരുന്നത് ഇപ്പോൾ 150 മുതൽ 250 വരെ ടണ്ണായി കുറഞ്ഞിരിക്കുകയാണ്. ക്രഷർ സമരം മൂലമുള്ള നിർമാണ മേഖലയിലെ
തിരുവനന്തപുരം∙ പുതുവർഷത്തിൽ മലബാർ സിമന്റ്സ് പുതിയ സിമന്റ് ഉൽപന്നം പുറത്തിറക്കുമെന്നു മന്ത്രി പി.രാജീവ്. മൂല്യവർധിത ഉൽപന്നങ്ങളും പുറത്തിറക്കും. നിലവിൽ സിമന്റ് വിപണിയുടെ അഞ്ചു ശതമാനം മാത്രമാണു മലബാർ സിമന്റ്സിന്റെ സംഭാവന. ഉൽപാദനം വർധിപ്പിക്കുമെന്നു മന്ത്രി നിയമസഭയിൽ അറിയിച്ചു. കേന്ദ്ര, സംസ്ഥാന
കൊച്ചി ∙ മലബാർ സിമന്റ്സിലെ മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്നു കുറ്റപത്രം നൽകിയ സിബിഐയെ കണക്കിനു വിമർശിച്ചു ഹൈക്കോടതി. കൊലപാതകക്കുറ്റവും പ്രതികളുടെ പങ്കും ആരോപണത്തിൽ നിന്ന് ഒഴിവാക്കാൻ മനഃപൂർവം
Results 1-10 of 15