മലബാർ സിമന്റ്സിന്റെ ‘വേഗ’ സിമന്റ് വിപണിയിൽ

Mail This Article
പാലക്കാട് ∙ പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സ് കോൺക്രീറ്റ് ബ്രിക് നിർമാണം എളുപ്പമാക്കാൻ ‘വേഗ’ എന്ന പേരിൽ പുതിയ സിമന്റ് വിപണിയിലിറക്കി. മന്ത്രി പി.രാജീവ് ഉദ്ഘാടനം നിർവഹിച്ചു. കോൺക്രീറ്റ് ബ്രിക്സും ഹോളോ ബ്രിക്സും ഉൾപ്പെടെ വീടു നിർമാണത്തിന് ഉപയോഗിക്കുന്ന കട്ടകൾ ഒരു ദിവസം കൊണ്ട് ഉറയ്ക്കാൻ സഹായിക്കുന്ന സിമന്റാണു വേഗ. ടൈൽ പതിക്കാനും ഉപയോഗിക്കാം.
മലബാർ സിമന്റ്സ് ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത സിമന്റിന്റെ 50 കിലോഗ്രാം ചാക്കിനു 465 രൂപയാണു വില. പ്ലാസ്റ്ററിങ്ങിനായി മണലും സിമന്റും ചേർത്ത ‘ഡ്രൈ മിക്സ്’ മലബാർ സിമന്റ്സ് ഈയിടെ പുറത്തിറക്കിയിരുന്നു. 30 വർഷത്തിനു ശേഷമാണു മലബാർ സിമന്റ്സിന്റെ പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത്.