Activate your premium subscription today
സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസത്തിൽ ഫെഡറൽ ബാങ്കിന് 1056.6 കോടി രൂപഅറ്റാദായം. 10.7% വളർച്ച. മുൻ വർഷം 953.82 കോടിയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായമാണിത്.
സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകെ വിറ്റുവരവ് 4,376 കോടി രൂപയിൽ നിന്ന് 5,535 കോടി രൂപയായി ഉയർന്നു. 27% വളർച്ച. ആകമാന ലാഭം 144 കോടി രൂപയിൽ നിന്ന് 178 കോടിയായും ഉയർന്നു. 24 ശതമാനമാണു വളർച്ച. സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 4687 കോടി രൂപയാണ്. മുൻ വർഷം ഇത് 3641 കോടി രൂപയായിരുന്നു. 29 ശതമാനത്തിലധികം വളർച്ചയുണ്ടായി.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ആദ്യ പാദത്തിൽ 63 കോടി രൂപ അറ്റാദായം നേടി; കഴിഞ്ഞ പാദത്തെക്കാൾ 44.8 % വർധന. മൊത്തം ബിസിനസ് 23.4 % വർധിച്ചു 40,551 കോടിയായി. മുൻ വർഷം ഇതേ കാലയളവിൽ 32,860 കോടി രൂപയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം 4050 കോടി. മുൻ വർഷത്തെക്കാൾ 17% അധികമാണിത്. ഉപകമ്പനികളും ചേർത്ത് മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിന്റെ നികുതിക്കു ശേഷമുള്ള സംയോജിത ലാഭം 4468 കോടി. വർധന 22%.കമ്പനിയുടെ ആകെ വായ്പ 75827 കോടിയിലെത്തി. മൈക്രോഫിനാൻസ് കമ്പനി ബെൽ സ്റ്റാറും മറ്റ് ഉപകമ്പനികളും ചേർത്താൽ ആകെ വായ്പ 89079 കോടി; 25% വർധന.
ബാങ്കിതര ധനസ്ഥാപനമായ കൊശമറ്റം ഫിനാൻസ് കഴിഞ്ഞ സാമ്പത്തിക വർഷം 150 കോടി രൂപയുടെ പ്രവർത്തന ലാഭം കൈവരിച്ചു. പലിശ വരുമാനത്തിൽ 10% വർധനയുണ്ട്. അറ്റ നിഷ്ക്രിയ ആസ്തി 0.51 ശതമാനത്തിലേക്ക് കുറഞ്ഞു.
മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 20,698.35 കോടി രൂപയായി ഉയർന്നു; 24% വർധന. മുൻവർഷം ഇതേ കാലയളവിൽ 16,694.51 കോടിയായിരുന്നു. ആകെ വരുമാനം 1.28 ലക്ഷം കോടി രൂപയാണ്. മുൻ വർഷം ഇതേസമയം 1.06 ലക്ഷം കോടി.
മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കനറ ബാങ്കിന്റെ അറ്റാദായം 18 ശതമാനം വർധിച്ച് 3,757 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 3,175 കോടിയായിരുന്നു ലാഭം. വരുമാനം 34,025 കോടി രൂപയാണ്. മുൻവർഷം ഇതേസമയം 28,685 കോടി രൂപ.
പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ കഴിഞ്ഞ വർഷത്തെ അറ്റാദായത്തിൽ മൂന്നിരട്ടിയോളം വർധന. മുൻ സാമ്പത്തിക വർഷം 769 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 2,081 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷം 1070 കോടി രൂപയായിരുന്ന ലാഭം (നികുതിക്കു മുൻപ്) ഇത്തവണ 2,787 കോടിയുമായി. കമ്പനിയുടെ സഞ്ചിത വരുമാനം 25,486 കോടി രൂപയാണ്. മുൻ വർഷം ഇത് 23,261 കോടിയായിരുന്നു.
നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് കഴിഞ്ഞ സാമ്പത്തിക വർഷം 149 കോടി രൂപ അറ്റാദായം നേടി; 48% വർധന. മൊത്ത വരുമാനം 39% വർധനയോടെ 448 കോടി രൂപയിൽ നിന്ന് 624 കോടി രൂപയായി ഉയർന്നു.
വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയ്ക്ക് മാർച്ചിൽ അവസാനിച്ച 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 3,877.8 കോടി രൂപയുടെ അറ്റലാഭം. മുൻവർഷം ഇത് കാലത്ത് ലഭിച്ചതിനെക്കാൾ 47.8% വർധന. 2023ൽ 2,623.6 കോടി ആയിരുന്നു അറ്റലാഭം. മികച്ച വിൽപനയ്ക്കു പുറമേ, അസംസ്കൃത വസ്തുക്കളുടെ വിലക്കുറവുമാണ് വൻ വരുമാന വർധനയ്ക്ക് കാരണം.
Results 1-10 of 20