Activate your premium subscription today
തിരുവനന്തപുരം∙ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍, ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ചിന് പ്രതീക്ഷിച്ച പ്രതികരണമില്ല. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് സംഭാവനയായി ഓഗസ്റ്റിലെ ശമ്പളം, പിഎഫ്, ലീവ് സറണ്ടര്‍ എന്നിവയിലൂടെ ആദ്യഗഡുവായി കിട്ടിയത് 53 കോടി രൂപ മാത്രമാണ്. മൂന്നു തവണയായി 500 കോടിയോളം രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനും തമിഴ് താരം സുമൻ തൽവാറിനും തമ്മിൽ എന്ത് ബന്ധം? യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ദിശതെറ്റി അലയുന്ന ഡോണൾഡ് ട്രംപിന്റെ പക്കൽ അവശേഷിക്കുന്ന തുറുപ്പുചീട്ടുകൾ എന്തെല്ലാം? അതിഥിയായ വന്ന ഒരു നേതാവിനെ കൃത്യമായ ആസൂത്രണത്തോടെ മൊസാദ് വധിച്ചത് എങ്ങനെ? പിണറായി സർക്കാരിന്റെ സാലറി ചാലഞ്ച് ജീവനക്കാരെ ബാധിക്കുന്നത് എങ്ങനെയെല്ലാം? പോയവാരം മനോരമ ഓൺലൈൻ പ്രീമിയം ചർച്ചയ്ക്കുവച്ച വിഷയങ്ങളിൽ ‘ടോപ്’ പൊസിഷനുകൾ സ്വന്തമാക്കിയ വാർത്തകൾ വിശദമായി വായിക്കാം
പേരുപോലെത്തന്നെ സാലറി ചാലഞ്ച് വീണ്ടും സര്‍ക്കാരിന് ഒരു ചാലഞ്ചായി മാറുകയാണ്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ആദ്യം അനുകൂലിച്ചവർ പോലും സർക്കാർ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ സാലറി ചാലഞ്ചില്‍നിന്ന് വിട്ടുനിൽക്കുന്ന കാഴ്ചയാണുള്ളത്. സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിൽ നൽകിയ പല ഉറപ്പും പാലിക്കപ്പെട്ടില്ലെന്നു പറയുന്നു സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ സംഘടനയായ കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാൻ. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് എന്തെല്ലാം ഉറപ്പാണ് മുഖ്യമന്ത്രി നൽകിയിരുന്നത്? അവയിൽ എന്തെല്ലാമാണ് പാലിക്കപ്പെടാതെ പോയത്? ഓണക്കാലത്ത് സാലറി ചാലഞ്ച് നടത്തുമ്പോൾ അത് ജീവനക്കാർക്ക് തിരിച്ചടിയാകുന്നത് എങ്ങനെയാണ്? പ്രളയകാലവുമായി താരതമ്യം ചെയ്യാനാകുമോ ഈ സാലറി ചാലഞ്ചിനെ? എ.എം. ജാഫർ ഖാൻ വിശദമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ.
തിരുവനന്തപുരം∙ സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർഥിച്ചിരുന്നു.
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരിൽനിന്നു നിർബന്ധപൂർവം സാലറി ചാലഞ്ച് വഴി സംഭാവന പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും സർവീസ് സംഘടനകൾ. 5 ദിവസത്തെ ശമ്പളം നൽകണമെന്ന ഉത്തരവ് കൂടുതൽ പേരിൽനിന്നു സംഭാവന സ്വീകരിക്കുന്നതിനു തടസ്സമാകുമെന്നും ഫലത്തിൽ ധനസമാഹരണ യജ്ഞത്തിനു ദോഷമുണ്ടാക്കുമെന്നും എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ പറഞ്ഞു.
തിരുവനന്തപുരം∙ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ച് സംബന്ധിച്ച് സർക്കാര്‍ ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. കുറഞ്ഞത് 5 ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് ഉത്തരവ്.
തിരുവനന്തപുരം ∙ വയനാട്ടിൽ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി സർക്കാരിനു വേണ്ടത് 1,000 കോടിയോളം രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെയും സാലറി ചാലഞ്ചിലൂടെയും പ്രതീക്ഷിക്കുന്നത് 500 കോടി. ബാക്കി 500 കോടി കേന്ദ്ര സഹായം ഉറപ്പില്ലാത്തതിനാൽ ബജറ്റിൽനിന്നു തന്നെ കണ്ടെത്താനാണ് ആലോചന. വയനാട് സമഗ്ര പാക്കേജിനു വേറെ പണം കണ്ടെത്തണം.
ജീവാനന്ദം ആന്വിറ്റി പദ്ധതി നടപ്പാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ശ്രമിച്ചാൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളവർക്ക് ക്ഷാമബത്ത (ഡിഎ) കുടിശികയടക്കം ശമ്പളത്തിന്റെ പകുതിയോളം പ്രതിമാസം
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വിശ്വാസങ്ങളും കണക്കുകൂട്ടലുകളെല്ലാം കാറ്റിൽപറത്തിയാണ് മാർച്ചു മാസം എത്തിയത്. ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങി, െപൻഷൻ ൈവകി. ഏതാനും ദിവസത്തേക്കെങ്കിലും കെഎസ്ആർടിസിക്കാരും സംസ്ഥാന ജീവനക്കാരും തുല്യ ദുഃഖിതരായി. അക്കൗണ്ടിലുണ്ട് എടുക്കാൻ പറ്റില്ല ട്രഷറി സേവിങ്സ്
ലണ്ടൻ ∙ ശമ്പളവര്‍ധന 5% സ്വീകരിക്കുന്ന കാര്യത്തില്‍ അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ പുതുവർഷത്തിൽ വീണ്ടും ട്യൂബ് സമരങ്ങള്‍ അരങ്ങേറാന്‍ വഴിയൊരുങ്ങുന്നു. റെയില്‍, മാരിടൈം, ട്രാന്‍സ്പോര്‍ട്ട് യൂണിയന് അംഗങ്ങള്‍ ശമ്പളവര്‍ധന ഓഫര്‍ വോട്ടിനിട്ട് തള്ളിയതോടെയാണ് ട്യൂബ് ഡ്രൈവര്‍മാര്‍ ന്യൂഇയറില്‍ സമരത്തിന്
Results 1-10 of 32