Activate your premium subscription today
ന്യൂഡൽഹി∙ യുഎസ് കുറ്റപത്രത്തിൽ ഗൗതം അദാനി, സഹോദരപുത്രൻ സാഗർ അദാനി തുടങ്ങിയവർക്കെതിരെ കൈക്കൂലിക്കുറ്റം ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. 5 കുറ്റങ്ങളാണ് കുറ്റപത്രത്തിലൂടെ ചുമത്തിയിരിക്കുന്നത്. ഇതിൽ അഴിമതിവിരുദ്ധ നിയമലംഘനം (കൈക്കൂലിക്കുറ്റം), അന്വേഷണത്തെ തടസ്സപ്പെടുത്തൽ എന്നീ 2
കോഴിക്കോട് ∙ പ്രമുഖ വ്യവസായ ശൃംഖലയായ കോയെൻകോ ഗ്രൂപ്പിന്റെ 70% ഓഹരികളും തന്റെ രണ്ടു മക്കൾ ചേർന്നു തട്ടിയെടുത്തതായി ഉടമയും മാനേജിങ് ഡയറക്ടറുമായ പൊന്നംപറമ്പത്ത് പി.പി.മൊയ്തീൻ കോയ പൊലീസിൽ പരാതി നൽകി. പാർക്കിൻസൺസ് രോഗം വന്നു കിടപ്പിലായ സമയം, വിവിധ ജില്ലകളിലായുള്ള 200 കോടിയോളം രൂപയുടെ സ്വത്തുക്കൾ തന്റെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ ഒപ്പുകളിട്ടും വ്യാജ രേഖകൾ സൃഷ്ടിച്ചും ബലം പ്രയോഗിച്ചു വിരലടയാളം പതിപ്പിച്ചും തട്ടിയെടുത്തതായാണു പരാതി. ഓഹരി കൈമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കമ്പനി റജിസ്ട്രാർക്കു പരാതിയും നൽകി.
ബജാജ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരിക്ക് വിപണിയിൽ വമ്പൻ അരങ്ങേറ്റം. 114% പ്രീമിയത്തിലാണ് ബജാജ് ഹൗസിങ് ഫിനാൻസ് ഓഹരി ഇന്നലെ വിപണിയിൽ ലിസ്റ്റ് ചെയ്തത്. 70 രൂപയായിരുന്നു ഐപിഒയിൽ ഓഹരിയുടെ ഇഷ്യൂ വില. 150 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഓഹരി വാങ്ങാൻ വീണ്ടും നിക്ഷേപകരെത്തിയതോടെ വില 165 രൂപ വരെ ഉയർന്ന് അപ്പർ സർക്കീറ്റിലെത്തി. കമ്പനിയുടെ വിപണി മൂല്യം 1.37 ലക്ഷം കോടി രൂപയായി ഉയർന്നു.
കല്യാൺ ജ്വല്ലേഴ്സിന്റെ 2.36% ഓഹരികൾ കൂടി പ്രമോട്ടർമാർക്കു വിൽക്കാൻ വിദേശ നിക്ഷേപകരായ ഹൈഡെൽ ഇൻവെസ്റ്റ്മെന്റ്സ്. 1300 കോടി രൂപയുടെ ഓഹരികളാണ് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ വാങ്ങുന്നത്. ഷെയർ പർച്ചേസ് എഗ്രിമെന്റ് (എസ്പിഎ) പ്രകാരം ഓഹരിയൊന്നിന് 535 രൂപയ്ക്കാണ് തിരിച്ചുവാങ്ങുക.
സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കോപ്പറിന്റെ 2.09 ശതമാനം ഓഹരി എൽഐസി വിറ്റു. 447 കോടി രൂപയുടെ ഇടപാട് ഓപ്പൺ മാർക്കറ്റ് വഴിയാണ്. ഓഹരിയൊന്നിന് 221.64 രൂപയ്ക്കാണ് വിൽപന.
സുനിൽ മിത്തലിന്റെ ഭാരതി എന്റർപ്രൈസസ് ബ്രിട്ടിഷ് ടെലികോമിന്റെ (ബിടി) 24.5% ഓഹരികൾ സ്വന്തമാക്കും. 31,850 കോടി രൂപയുടേതാണ് ഇടപാട്. ഭാരതി ഗ്ലോബലിന്റെ ഭാരതി ടെലിവെഞ്ച്വേഴ്സ് ലിമിറ്റഡാണ് ഇടപാടു പൂർത്തിയാക്കുക. 9.99% ഓഹരികൾ ഉടൻ ഏറ്റെടുക്കും. ബാക്കി 14.5% പിന്നീട്.
ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ജെംസ് എജ്യുക്കേഷനിൽ വൻ ഓഹരി നിക്ഷേപം നടത്തി കാനഡയിലെ ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ്. 200 കോടി ഡോളർ (16,600 കോടി രൂപ) നിക്ഷേപിച്ചാണു ബ്രൂക്ഫീൽഡ് നേതൃത്വം നൽകുന്ന കൺസോർഷ്യം ജെംസിൽ ഓഹരി പങ്കാളികളായത്. ഗൾഫ് രാജ്യങ്ങളിൽ ഇതുവരെയുള്ള ഏറ്റവും വലിയ സ്വകാര്യ ഓഹരി ഇടപാടാണിത്.
കൊച്ചിൻ ഷിപ്യാർഡിന് 1000 കോടിയോളം രൂപയുടെ വിദേശ ഓർഡർ. യൂറോപ്പിൽ നിന്നാണ് ഓർഡർ എന്നല്ലാതെ ഏതു രാജ്യത്തിൽ നിന്നാണെന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വൻ ഓർഡറിന്റെ പശ്ചാത്തലത്തിൽ ഷിപ്യാർഡ് ഓഹരിയുടെ വില കുതിച്ചുയർന്നു. ഒറ്റ ദിവസംകൊണ്ടു വില 150 രൂപയോളമാണു വർധിച്ചത്.
മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ തിരഞ്ഞെടുക്കുന്ന ഓഹരികൾ ഏതെന്നറിഞ്ഞ് അവ വാങ്ങിക്കൂട്ടാൻ ചെറുകിട വ്യാപാരികൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാൽ മ്യൂച്വൽ ഫണ്ടുകളുടെ പ്രിയപ്പെട്ട ഓഹരികളിൽ പലതും നമുക്ക് സുപരിചിതമായ കമ്പനികളുടേതാണെന്ന് പലർക്കും അറിയില്ല. മാർച്ചിലെ കണക്കുകൾ പ്രകാരം നാനൂറിലേറെ മ്യൂച്വൽ ഫണ്ട്
ആദായ നികുതി ലാഭിക്കുക എന്നാല്‍ നികുതി നല്‍കാതെ രക്ഷപെടലാണ് എന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ നികുതി ലാഭിക്കാനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഒരിക്കലും നികുതി വെട്ടിക്കലല്ല. നികുതി ലാഭിക്കലും നികുതി വെട്ടിക്കലും രണ്ടും രണ്ടാണ്. ഏറെക്കുറെ എല്ലാ നികുതികളും എല്ലാവരും
Results 1-10 of 72