Activate your premium subscription today
നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ആദ്യ ആറുമാസത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) കേന്ദ്ര പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 42,035 കോടി രൂപയുടെ വായ്പകൾ. കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘‘കൊഞ്ചം പേശമുടിയുമാ...’’ തിരുവനന്തപുരത്ത് കടലിന്റെ മക്കൾക്ക് മുന്നിൽ കേന്ദ്രപ്രതിരോധ മന്ത്രി നിര്മല സീതാരാമൻ പറഞ്ഞുതുടങ്ങി. 2017ലെ ഓഖി ചുഴലിക്കാറ്റിന്റെ സമയത്തായിരുന്നു അത്. ഉറ്റവരെ കാണാതായതിന്റെ വേദനയും രക്ഷിക്കാൻ ആരുമില്ലെന്ന വിഷമവും ദേഷ്യത്തിനു വഴിമാറിയവർക്ക് മുന്നിലായിരുന്നു അന്ന് ‘സംസാരിക്കാൻ അനുവദിക്കൂ’ എന്ന അപേക്ഷയുടെ സ്വരവുമായി നിർമല വന്നുനിന്നത്. മണിക്കൂറുകൾക്ക് മുൻപ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സുരക്ഷ മുൻനിർത്തി പിൻവാങ്ങിയ സ്ഥലത്താണ്, ചുറ്റിലും സുരക്ഷാഭടൻമാരെ നിർത്താതെ നിർഭയം നിർമല സംസാരിക്കാനെത്തിയതെന്നും ഓർക്കണം. ഡൽഹിയിലെ ഹിന്ദിയും ഒഴുക്കോടെ പതിവായി സംസാരിക്കുന്ന ഇംഗ്ലിഷും അന്ന് അവർ മാറ്റിവച്ചു. മലയാളി മത്സ്യത്തൊഴിലാളികളോട് അയൽപക്കത്തെ തമിഴിൽ സംസാരിച്ചപ്പോൾ മൊഴിമാറ്റേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ഹൃദയത്തിൽ തട്ടിയുള്ള ആശ്വാസവാക്കുകളിൽ, അതുവരെ ശബ്ദം ഉയർത്തിയവർ ശാന്തരായി. അക്രമാസക്തരായ ജനക്കൂട്ടത്തെ എത്ര മിടുക്കോടെയാണ് നിർമല കയ്യിലെടുത്തത്. തീരദേശത്ത് അന്ന് കൂടിയിരുന്ന ജനക്കൂട്ടം മാത്രമല്ല, വർഷങ്ങളായി അടുത്തറിയുന്നവർ പോലും പുതിയൊരു നിർമല സീതാരാമനെയാണ് അന്ന് തിരുവനന്തപുരത്ത് കണ്ടത്. ബിജെപിയുടെ വക്താവായിരുന്ന, കേന്ദ്രമന്ത്രിയായ നിര്മല ഇങ്ങനെയായിരുന്നില്ല. പാർട്ടി നിലപാടുകൾ വിശദീകരിക്കുന്ന മൂർച്ചയേറിയ വാക്കുകൾ തൊടുത്തുവിട്ട് എതിരാളിയെ നിശ്ശബ്ദയാക്കുന്ന ബിജെപിയുടെ സമർഥയായ നേതാവായിരുന്നു അവർ. ഇന്നും ആ സാമർഥ്യത്തിന് കുറവില്ല. തന്ത്രപ്രധാനമായ പ്രതിരോധ മന്ത്രിസ്ഥാനത്തുനിന്ന് രാജ്യത്തിന്റെ ഭാവി കൈപ്പിടിയിൽ ഭദ്രമാക്കുന്ന ധനമന്ത്രാലയത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമലയെ തിരഞ്ഞെടുത്തതിന്റെ കാരണവും മറ്റൊന്നല്ല. മൂന്നാം മോദിസർക്കാരിലെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ രാജ്യത്ത് കൂടുതൽ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് നിർമല സീതാരാമൻ സ്വന്തമാക്കുകയാണ്. നിർമല സീതാരാമൻ പിന്നിട്ട വെല്ലുവിളികൾ നിറഞ്ഞ വഴികളും, രാഷ്ട്രീയത്തിലും ജീവിതത്തിലും പുലർത്തുന്ന മൂല്യങ്ങളും ഈ വനിതാ നേതാവിന് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യേകതകളും അടുത്തറിയാം.
‘‘ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്ര സർക്കാർ പൂർണ ബജറ്റ് അവതരിപ്പിക്കും’’. 2024 ഫെബ്രുവരിയിൽ ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞ വാക്കുകള്. തുടർഭരണമെന്ന ആത്മവിശ്വാസം തുളുമ്പുന്നതായിരുന്നു ഈ വാക്കുകൾ. മുന്നിൽ വെല്ലുവിളികൾ ഏറെയാണെങ്കിലും എല്ലാവരെയും തൃപ്തിപ്പെടുത്തണം, അതേസമയം വ്യക്തമായ കാഴ്ച്ചപ്പാടും വേണം. ജൂലൈ 23നാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ലോക്സഭയിൽ നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. മാസവരുമാനക്കാർ, കർഷകർ, വ്യവസായികൾ, ഓഹരി വിപണി തുടങ്ങി സമസ്ത മേഖലകളും ഇക്കുറി വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്. തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിലൂടെ യുവാക്കളുടെ വിശ്വാസം വീണ്ടെടുക്കാനും മോദിസർക്കാർ ബജറ്റിലൂടെ ശ്രമിക്കും. രാജ്യത്ത് നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസനം വ്യവസായ വളർച്ചയ്ക്ക് വേഗം കൂട്ടുമെന്നും പ്രതീക്ഷയുണ്ട്. ഇത്തവണ കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കാവുന്നത് എന്തെല്ലാമാണ്? വിദഗ്ദ്ധർ പ്രതികരിക്കുകയാണിവിടെ.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ തുടർപ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന നിർണായക ചർച്ച ഇന്നു ഡൽഹിയിൽ. മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റാണ് വരുന്നത്. അതിനു മുന്നോടിയായി സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായുള്ള കേന്ദ്ര മന്ത്രി നിർമല സീതാരാമന്റെ കൂടിക്കാഴ്ച ഇന്നു നടക്കും. ജിഎസ്ടി കൗൺസിലും
ന്യൂഡൽഹി ∙ ഏപ്രിൽ 1 മുതൽ ബാങ്കുകളിൽ ക്ലാർക്ക്, പ്യൂൺ ഉൾപ്പെടെ തസ്തികകളുടെ പേര് മാറുന്നു. ക്ലാർക്ക് ഇനി മുതൽ ‘കസ്റ്റമർ സർവീസ് അസോഷ്യേറ്റ്’ (സിഎസ്എ) എന്നും പ്യൂൺ ‘ഓഫിസ് അസിസ്റ്റന്റ്’ എന്നും അറിയപ്പെടും. ഇന്ത്യൻ ബാങ്ക് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംഘടനകളുമായി ഒപ്പിട്ട കരാറിലാണ് ഇക്കാര്യം തീരുമാനമായത്.
പേയ്ടിഎം പ്രതിസന്ധിക്കിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനകാര്യ സാങ്കേതികവിദ്യാ കമ്പനികളുടെ (ഫിൻടെക്) തലവന്മാരുമായി അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. ഈ മേഖലയിലെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാനാണ് യോഗമെന്നാണ് വിവരം. റിസർവ് ബാങ്ക്, ധനമന്ത്രാലയം അടക്കമുള്ളവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
ന്യൂഡൽഹി ∙ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര സഹായം ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. പ്രതിസന്ധിയിൽനിന്നു കേരളത്തെ കരകയറ്റാൻ ആവശ്യമായ നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. ധനകാര്യ കമ്മിഷന്റെ നിബന്ധനകളിൽ കേരളത്തിനു പ്രത്യേക ഇളവ് നൽകണം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഒരു ശതമാനം ഉയർത്തണം. കേരളത്തിനു കേന്ദ്ര ഫണ്ടുകൾ ലഭ്യമാക്കിയതു സംബന്ധിച്ചു വ്യക്തത വരുത്തണമെന്നും എംപിമാർ ആവശ്യപ്പെട്ടു. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ശശി തരൂർ, ആന്റോ ആന്റണി, എൻ.കെ.പ്രേമചന്ദ്രൻ, എം.കെ.രാഘവൻ, കെ.മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരാണു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ന്യൂഡൽഹി ∙ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിനു കേന്ദ്ര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാർ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ദേശീയപാതയുടെ വികസനത്തിനു സംസ്ഥാനം ചെലവഴിച്ച തുകയ്ക്കു പകരമായി കടമെടുപ്പു പരിധി ഉയർത്തുക, സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കുറച്ച നടപടി പിൻവലിക്കുക, ജിഎസ്ടി നഷ്ടപരിഹാരത്തിനു പകരമായി പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ എംപിമാർ ഉന്നയിച്ചു.
ന്യൂഡൽഹി ∙ രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതുനിബന്ധനകൾ കേരളത്തിന്റെ വായ്പാപരിധി വർധിപ്പിക്കാൻ വേണ്ടി മാത്രം മാറ്റിയെഴുതാൻ കഴിയില്ലെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ എൻ.കെ.പ്രേമചന്ദ്രന്റെ ചോദ്യത്തിനു മറുപടി നൽകി. കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി കണക്കിലെടുത്ത് വായ്പാപരിധി വർധിപ്പിക്കാൻ ഇളവു നൽകുമോ എന്നതായിരുന്നു ചോദ്യം.
ന്യൂഡൽഹി ∙ സൈബർ തട്ടിപ്പിന് ഇരയായി പണം നഷ്ടമാകുന്നവർക്ക്, അന്വേഷണം തീരുംവരെ കാത്തുനിൽക്കാതെ നഷ്ടപരിഹാരം നൽകാൻ ബാങ്കുകളടക്കം ധനകാര്യസ്ഥാപനങ്ങൾ തയാറാകണമെന്നു പാർലമെന്റ് സ്ഥിരം സമിതി ശുപാർശ ചെയ്തു. സൈബർ തട്ടിപ്പുകളിലെ അന്വേഷണം അനന്തമായി നീളാറുണ്ട്. തട്ടിപ്പുകാരിൽനിന്നു പണം വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യങ്ങളുണ്ട്. ഈ അവസ്ഥയിൽ ഇരകൾക്കു സംരക്ഷണം ഉറപ്പാക്കാനും കൂടുതൽ ധനകാര്യസ്ഥാപനങ്ങൾ സുരക്ഷാമുൻകരുതലെടുക്കാനും ശുപാർശ സഹായിക്കുമെന്ന് ധനമന്ത്രാലയവുമായി ബന്ധപ്പെട്ട സമിതി അഭിപ്രായപ്പെട്ടു. ബിജെപി എംപി ജയന്ത് സിൻഹയാണു സമിതി അധ്യക്ഷൻ. ഡിജിസിഎയ്ക്ക് (വ്യോമയാന ഡയറക്ടറേറ്റ് ജനറൽ) സമാനമായി സൈബർ പ്രൊട്ടക്ഷൻ അതോറിറ്റി ആരംഭിക്കണമെന്നും ശുപാർശയുണ്ട്.
Results 1-10 of 27