Activate your premium subscription today
ഉദയ സൂര്യന്റെ നാട് എന്ന അപരനാമത്തിലറിയപ്പെടുന്ന ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ. ജപ്പാന്റെ തലസ്ഥാനം ടോക്കിയോ ആണ്. മൂവായിരത്തിലധികം ചെറു ദ്വീപുകൾ ചേരുന്ന ജപ്പാനിൽ നിറയെ അഗ്നിപർവതങ്ങളും ഉണ്ട്.
ജപ്പാന് വെക്കേഷന് ചിത്രം പങ്കുവച്ച് നടന് കാര്‍ത്തി ശിവകുമാര്‍. ജപ്പാനിലെ കനഗാവ പ്രിഫെക്ചറിലെ പട്ടണമായ ഹക്കോണില് നിന്നുള്ള ചിത്രമാണ് കാര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. "ഹാക്കോണിലെ മനോഹരമായ ഒരു സായാഹ്നം. വനത്തിലൂടെയുള്ള നീണ്ട നടത്തം, കഫേയിലെ ഭക്ഷണം, ബുദ്ധക്ഷേത്രത്തിലെ പ്രാർഥന".
ടോക്കിയോ ∙ ജപ്പാനിലെ മുതിർന്ന രാജകുടുംബാംഗമായ യുറീകൊ രാജകുമാരി 101–ാം വയസ്സിൽ അന്തരിച്ചു.
ടോക്കിയോ ∙ ജപ്പാനിലെ മുതിർന്ന രാജകുടുംബാംഗമായ യുറീകൊ രാജകുമാരി 101–ാം വയസ്സിൽ അന്തരിച്ചു. മുൻ ചക്രവർത്തി ഹിരോഹിതോയുടെ ഇളയസഹോദരൻ മികാസ രാജകുമാരന്റെ പത്നിയാണ്. രണ്ടാം ലോകയുദ്ധ കാലത്ത് യുഎസ് ബോംബ് വർഷത്തിൽ വീടു തകർന്നതിനെത്തുടർന്ന് താൽക്കാലിക അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്ന യുറീകൊ, ഭർത്താവിന്റെ ചരിത്രഗവേഷണത്തിനു പിന്നിലെ കരുത്തായിരുന്നു. ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു. നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുകയും യുദ്ധങ്ങളെ വെറുക്കുകയും ചെയ്തിരുന്ന മികാസ രാജകുമാരൻ 100–ാം വയസ്സിലാണു മരിച്ചത്. യുറീകൊയുടെ വിയോഗത്തോടെ രാജകുടുംബത്തിൽ 4 പുരുഷൻമാരടക്കം 16 പേർ മാത്രമാണ് അവശേഷിക്കുന്നത്. ജപ്പാനിലെ നിയമപ്രകാരം പുരുഷൻമാർക്കു മാത്രമേ ചക്രവർത്തിയാകാൻ കഴിയൂ.
ടോക്കിയോ ∙ പ്രഫഷനൽ ഫുട്ബോളിലെ ഏറ്റവും പ്രായമേറിയ താരം എന്ന ഖ്യാതിയുള്ള ജപ്പാൻകാരൻ കസുയോഷി മിയുറ അടുത്ത സീസണിലും കളി തുടരും. അടുത്ത ഫെബ്രുവരിയിൽ 58 വയസ്സ് തികയുന്ന ഫോർവേഡ് മിയുറ സുസുക ക്ലബ്ബുമായി പുതിയ കരാർ ഒപ്പുവയ്ക്കുമെന്ന് ജാപ്പനീസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ടോക്കിയോ ∙ ജപ്പാൻ പ്രധാനമന്ത്രി ഷിഗേറു ഇഷിബ പാർലമെന്റിൽ വിശ്വാസവോട്ട് നേടി. കഴിഞ്ഞ മാസം ഒന്നിനാണ് ഇഷിബ അധികാരമേറ്റത്. അതിനു തൊട്ടുപിന്നാലെ പാർലമെന്റിന്റെ അധോ സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഇഷിബയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനു വിജയം നേടാനായില്ല.
വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച കൾച്ചറൽ പരിപാടിയുടെ ഭാഗമായി ഗായകൻ ബിജു നാരായണന്റെ സംഗീതപരിപാടി അരേങ്ങറി.
കൊച്ചി∙ യമാതോ; സ്കൂൾ ഗെയിംസിൽ സീനിയർ ആൺകുട്ടികളുടെ അണ്ടർ 54 കിലോഗ്രാം വിഭാഗം കരാട്ടെ ചാംപ്യന്റെ പേരിലെ കൗതുകത്തിനു പിന്നാലെ പോയാൽ എത്തിച്ചേരുന്നത് അങ്ങ് ജപ്പാനിലാണ് ! അതിനൊപ്പം ചേർക്കാൻ 10 മക്കളുള്ള ഒരു കരാട്ടെ കുടുംബത്തിന്റെ കഥകൂടിയുണ്ട്.
തടികൊണ്ട് നിർമിച്ച ആദ്യ ഉപഗ്രഹം ബഹിരാകാശത്തേക്ക് ചൊവ്വാഴ്ച കുതിച്ചുയർന്നു. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയും സുമിടോമോ ഫോറസ്ട്രി എന്ന കമ്പനിയും ചേർന്നാണ് ലിഗ്നോസാറ്റ് എന്ന ഉപഗ്രഹം നിർമിച്ചിരിക്കുന്നത്.
കോട്ടയം ∙ ജാപ്പനീസ് പഠന കോഴ്സ് നടത്തിയതിനു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനു സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ വിമർശനം. ഓൺലൈൻ കോഴ്സിൽ പരീക്ഷ നടത്താതെ സർട്ടിഫിക്കറ്റും നൽകി. അംഗീകാരമില്ലാത്ത കോഴ്സ് നടത്താൻ തനതു ഫണ്ടിൽനിന്നു ചെലവഴിച്ച തുക ചുമതലക്കാരായ ഉദ്യോഗസ്ഥരിൽനിന്നു തിരിച്ച പിടിക്കാനും ഓഡിറ്റ് റിപ്പോർട്ടിൽ നിർദേശം.
ജപ്പാനിലെ അത്ര അറിയപ്പെടാത്ത സ്ഥലങ്ങളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രക്കാരെ ആകർഷിക്കാൻ ജപ്പാൻ എയർലൈൻസ് സൗജന്യ വിമാന യാത്രയൊരുക്കുന്നു. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ ക്യോട്ടോ, ടോക്കിയോ, ഒസാക്ക എന്നിവയല്ലാതെ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ സൗജന്യ വിമാന ടിക്കറ്റുകൾ
Results 1-10 of 439