Activate your premium subscription today
ലൊസാഞ്ചലസ്∙ മകളെ കാണാതായി 11 –ാം ദിവസം പിതാവ് ജീവനൊടുക്കി. റയാൻ കൊബയാഷി (58) ആണ് മകൾ ഹന്ന കൊബയാഷി (30)നെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമം കാരണം ആത്മഹത്യ ചെയ്തത്. ഹന്നയെ കണ്ടെത്താനുള്ള തിരച്ചിൽ ഫലം ലഭിക്കാത്തതിനാൽ റയാൻ മാനസികമായി തളർന്നതായി ഹന്നയുടെ അമ്മ ലാറി പിഡ്ജിയോൺ പറഞ്ഞു.
വാഴക്കാട് (മലപ്പുറം) ∙ താമസസ്ഥലത്തുനിന്നു കാണാതായ 3 പെൺകുട്ടികളെ രാത്രി കോഴിക്കോട് വെള്ളയിലിൽ കണ്ടെത്തി. 6, 7, 8 ക്ലാസുകളിൽ പഠിക്കുന്ന 12, 13 ,14 വയസ്സുള്ള കുട്ടികളെയാണ് ഇന്നലെ ഉച്ചയ്ക്ക് 2നു ശേഷം കാണാതായത്. വാഴക്കാട് ഹയാത്ത് സെന്റർ താമസകേന്ദ്രത്തിലെ 3 കുടുംബങ്ങളിലെ കുട്ടികളാണ്. രക്ഷിതാക്കൾ വാഴക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ, കുട്ടികൾ മുഖം മറച്ചു നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു.
തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് കുട്ടിയെ കാണാതായത്. മുക്കം പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചു. റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് മുക്കം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വീടിന് തീപിടിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.
പാലക്കാട്∙ നഗരത്തിൽ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽനിന്നും മൂന്നു പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
ക്വീൻസ്ലാൻഡ്∙ ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ നിന്ന് നാല് ദിവസം മുൻപ് കാണാതായ കൗമാരക്കാരിയായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെ വടക്കൻ ക്വീൻസ്ലാൻഡിലെ കെയ്ൻസിന് വടക്കുള്ള പാം കോവിലെ വില്യംസ് എസ്പ്ലനേഡിൽ ബസിൽ നിന്ന് ഇറങ്ങുന്നതായാണ് 14 വയസ്സുള്ള പെൺകുട്ടിയെ
തിരുവനന്തപുരം∙ കഴക്കൂട്ടത്തു നിന്നു കാണാതായ പതിമൂന്നു വയസുകാരി അസം ബാലികയെ തിരിച്ചത്തിക്കാന്‍ കഴക്കൂട്ടം പൊലീസ് വിശാഖപട്ടണത്ത് എത്തി. മലയാളി അസോസിയേഷന് സംഘടനാ പ്രവര്‍ത്തകരും പൊലീസിന് ഒപ്പമുണ്ട്. ഇപ്പോള്‍ വിശാഖപട്ടണത്ത് ഒബ്സര്‍വേഷന്‍ ഹോമില്‍ സംരക്ഷണത്തിലാണ് പെണ്‍കുട്ടി. കഴക്കൂട്ടം എസ്ഐ
ദുബായ് ∙ കഴക്കൂട്ടത്ത് നിന്ന് കാണാതായി പിന്നീട് വിശാഖപട്ടണത്ത് കണ്ടെത്തിയ അസം ബാലിക കേരളത്തിൽ മടങ്ങിയെത്തുമ്പോൾ കാത്തിരിക്കുന്നത് പ്രവാസി യുവസംരംഭകന്റെ സ്നേഹക്കരങ്ങൾ. പഠിച്ച് ജീവിതം കെട്ടിപ്പടുക്കണമെന്ന കുട്ടിയുടെ ആഗ്രഹത്തെക്കുറിച്ച് വായിച്ചറിഞ്ഞ ദുബായിലെ യുവ സംരംഭകൻ റിയാസ് കിൽട്ടൻ പഠനച്ചെലവുകൾ
തിരുവനന്തപുരം∙ ബുധനാഴ്ച പുലർച്ചെയുണ്ടായ കനത്ത കാറ്റിൽ അപകടങ്ങൾ എന്തെങ്കിലും ഉണ്ടോയോ എന്നറിയാൻ ഓൺലൈൻ വാർത്ത നോക്കുമ്പോഴാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്ന് പതിമൂന്നുകാരിയെ കാണാതായ സംഭവത്തിൽ നിർണായകമായ ചിത്രം പകർത്തിയ ബബിത. ‘‘രാത്രി നല്ല കാറ്റും മഴയും ഉണ്ടായിരുന്നു. ആ സമയത്ത് ഉണർന്നു. മഴയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്നറിയാൻ വാർത്ത നോക്കിയപ്പോഴാണ് കുട്ടിയെ കാണാതായെന്ന കാര്യം അറിയുന്നത്.
തിരുവനന്തപുരം∙ കഴക്കൂട്ടത്തു നിന്നു കാണാതായ 13 വയസ്സുള്ള അസം ബാലികയെ ട്രെയിനിൽ കണ്ടെത്തുമ്പോൾ ഒരു സംഘം ഒപ്പമുണ്ടായിരുന്നതായി വിവരം. മലയാളി അസോസിയേഷൻ പ്രതിനിധികൾ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇത് തങ്ങളുടെ കുട്ടിയെന്നായിരുന്നു സംഘത്തിന്റെ അവകാശവാദം. താമ്പാരത്തുനിന്നും ബംഗാളിലേക്ക് പോകുന്ന ട്രെയിനിന്റെ മുൻ നിരയിൽ ജനറൽ കംപാർട്ട്മെന്റിൽ ഒരു കൂട്ടം പുരുഷന്മാർക്കൊപ്പമാണ് കുട്ടി ഉണ്ടായിരുന്നത്.
Results 1-10 of 133