Activate your premium subscription today
കൊച്ചി ∙ നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നിട്ടുണ്ടെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഹർജി തള്ളിയത്. മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന അതിജീവിതയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തിറങ്ങി. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി ജയിൽ മോചിതനായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് നടപടി. എറണാകുളം സബ് ജയിലിൽ നിന്ന് ബന്ധുക്കൾക്കൊപ്പമാണ് സുനി തിരിച്ചത്. കുറുപ്പന്തറയിലുള്ള വാടക വീട്ടിൽ അമ്മയ്ക്കൊപ്പം താമസിക്കുമെന്നാണ് വിവരം. കർശനമായ വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്.
കേരളത്തെ നടുക്കി നടി ആക്രമിക്കപ്പെട്ടിട്ട് ഏഴര വര്‍ഷത്തിനു ശേഷമാണു കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന എൻ.എസ്.സുനിലിനു ജാമ്യം ലഭിക്കുന്നത്. അതും കേസിലെ അന്തിമവാദം കേൾക്കലിന് ഏതാനും മാസംകൂടിയുള്ളപ്പോൾ. നിലവിൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കൽ മാത്രമാണു പൂർത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ബാക്കിയാണ്. ഇതുകൂടി കഴിഞ്ഞേ അന്തിമവാദം കേൾക്കൽ ആരംഭിക്കൂ. ഇതിനിടെ, തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമുണ്ട്.
ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നുവെന്നു പൾസർ സുനിയുടെ (എൻ.എസ്. സുനിൽ) അഭിഭാഷകൻ സുപ്രീംകോടതിയിൽ. ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകന്റെ പരാമർശം. പൾസർ സുനിയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും ചികിത്സയ്ക്കായി ജാമ്യം നൽകണമെന്നുമാണ് അഭിഭാഷകനായ ശ്രീറാം പറക്കാട്ടിന്റെ വാദം.
തിരുവനന്തപുരം∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പുറത്തുവിടരുതെന്ന് വിവരാവകാശ കമ്മിഷന് ജൂലൈ 5-ലെ ഉത്തരവില്‍ നിര്‍ദേശിച്ച ഖണ്ഡിക പുറത്തുവിട്ടത് സര്‍ക്കാരിനെ വെട്ടിലാക്കി. പേജ് 49-ലെ 96-ാം ഖണ്ഡിക, പേജ് 81-100ലെ 165 മുതല്‍ 196 വരെ പാരഗ്രാഫുകള്‍ എന്നിവ ഒഴിവാക്കണമെന്നാണ് വിവരാവകാശ കമ്മിഷണര്‍
ന്യൂഡല്‍ഹി ∙ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് (27ന്) മാറ്റി. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സുനി നല്കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി എതിര്‍കക്ഷികള്‍ക്കു നോട്ടിസ് അയച്ചിരുന്നു. ജാമ്യാപേക്ഷയില്‍ എതിര്‍പ്പറിയിച്ച് ക്രൈംബ്രാഞ്ച് മറുപടി സത്യവാങ്മൂലം നല്കി.
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒളിച്ചോട്ടവും ആണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
തിരുവനന്തപുരം∙ സിനിമാ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയാൻ ചില പുരുഷൻമാർക്കും ഭയമായിരുന്നുവെന്ന് വെളിപ്പെടുത്തി ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമാ മേഖലയിലെ പ്രശസ്തരെ ഉൾപ്പെടെ തീർത്തും നിസ്സാരമായ പ്രശ്നങ്ങളുടെ പേരിൽ സിനിമകളിൽനിന്ന് വിലക്കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ നിർണായക തൊണ്ടിമുതലായ മെമ്മറി കാർഡിൽ അട്ടിമറി നടന്നതായി കേസിലെ അതിജീവിത പ്രതികരിച്ചു. സമൂഹമാധ്യമത്തിലാണ് അതിജീവിതയുടെ പ്രതികരണം. ‘‘കോടതിയിൽനിന്നു ദുരനുഭവമുണ്ടാകുമ്പോൾ തകരുന്നതു മുറിവേറ്റ മനുഷ്യരാണ്. തനിക്കു മുറിവേറ്റപ്പോൾ അഹങ്കരിക്കുന്നതു മുറിവേൽപ്പിച്ച നീചരാണ്. സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചെന്നു കരുതുന്നില്ല.
കൊച്ചി∙ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കോടതിയിലിരിക്കെ അനധികൃതമായി പരിശോധിച്ചെന്ന പരാതിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എൻക്വയറിയിൽ എടുത്ത സാക്ഷി മൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകാൻ ഹൈക്കോടതി നിർദേശം നൽകി. ഈയാവശ്യം തള്ളിയതിനെ തുടർന്ന് അതിജീവിത നൽകിയ ഉപഹർജിയിലാണു ജസ്റ്റിസ് കെ.ബാബു സെഷൻസ് കോടതിക്കു നിർദേശം നൽകിയത്.
Results 1-10 of 539