Activate your premium subscription today
ഫറോക്ക്∙ വീട്ടുകാരുമായി പിണങ്ങി നാടുവിട്ട സ്കൂൾ വിദ്യാർഥിയെ തമിഴ്നാട്ടിൽ വച്ച് സിറ്റി ക്രൈം സ്ക്വാഡ് കണ്ടെത്തി. ഫറോക്ക് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ചൈൽഡ് മിസിങ് കേസിലെ കുട്ടിയെയാണ് ചെന്നൈ നഗരത്തിൽ നിന്നും കണ്ടെത്തിയത്. എരഞ്ഞിപ്പാലം ലോഡ്ജിൽ വച്ച് നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയതായിരുന്നു സിറ്റി ക്രൈം സ്ക്വാഡ്.
രണ്ട് വർഷം മുൻപ് യൂട്ടായിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ അരിസോനയിലെ ഗ്രാമത്തിൽ നിന്നും കണ്ടെത്തി.
ദുബായ് ∙ നന്ദി, ആ സ്വദേശി യുവാവിന്; എന്റെ മോളെയെങ്കിലും രക്ഷിച്ചതിന്–കഴിഞ്ഞ ദിവസം ദുബായ് മംസാർ ബീച്ചിൽ കടലിൽ മുങ്ങി മരിച്ച കാസർകോട് ചെങ്കള സ്വദേശി അഹമദ് അബ്ദുല്ല മഫാസി(15)ന്റെ പിതാവ് മുഹമ്മദ് അഷ്റഫിന്റേതാണ് ഉള്ളുലയ്ക്കുന്ന ഇൗ വാക്കുകൾ. മകൻ നഷ്ടപ്പെട്ടതിന്റെ സങ്കടക്കടലിൽ ആണ്ടിറങ്ങുമ്പോഴും മകള്
ന്യൂസീലൻഡിനെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് മൂന്ന് വർഷമായി നീളുന്ന ഒരു നിഗൂഢതയാണ് പിടികിട്ടാപുള്ളിയായ ടോം ഫിലിപ്സിന്റെയും അദ്ദേഹത്തിന്റെ മൂന്ന് കുട്ടികളുടെയും ‘അപ്രത്യക്ഷമാകൽ’. തന്റെ മൂന്ന് കുട്ടികളുമായി വനാന്തരങ്ങളിലേക്ക് ഒളിച്ചോടിയ ഈ പിതാവിനെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.
ഓക്ലൻഡ്∙ 1951-ൽ ഓക്ലൻഡിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുള്ള ആൺകുട്ടിയെ 73 വർഷത്തിനുശേഷം കണ്ടെത്തി. ലൂയിസ് അർമാൻഡോ ആൽബിനോയെയാണ് 7 പതിറ്റാണ്ടിന് ശേഷം സുരക്ഷിതനായി കണ്ടെത്തിയത്. മൂത്ത സഹോദരൻ റോജറിനൊപ്പം കളിച്ചുകൊണ്ടിരുന്ന ലൂയിസ് അർമാൻഡോ ആൽബിനോയെ 1951 ഫെബ്രുവരി 21-ന് വെസ്റ്റ് ഓക്ക്ലാൻഡിലെ ഒരു
പാലക്കാട്∙ നഗരത്തിൽ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽനിന്നും മൂന്നു പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
തട്ടിക്കൊണ്ടുപോയ ആളെ വിട്ടുപിരിയാനാവാതെ കരയുന്ന രണ്ടുവയസുകാരന്റെ വിഡിയോ വൈറലാകുകയാണ്. അമ്മയുടെ കൈകളില് ഏല്പ്പിച്ചിട്ടും തട്ടിക്കൊണ്ടു പോയ ആളിനൊപ്പം പോകാനായി പൊട്ടിക്കരയുകയാണ് രണ്ടുവയസുകാരന്. തന്നെ തട്ടിക്കൊണ്ടുപോയ തനൂജ് ചഹറിനൊപ്പമാണ് പൃഥ്വി എന്ന കുട്ടി കഴിഞ്ഞ 14 മാസമായി താമസിച്ചിരുന്നത്.
ആലപ്പുഴ∙ ശിശുക്ഷേമ സമിതിക്കു കീഴിലുളള ചിൽഡ്രൻസ് ഹോമിൽനിന്നു മൂന്നു കുട്ടികളെ കാണാതായി. ആലപ്പുഴ കഞ്ഞിക്കുഴിയിലുള്ള ‘ഹോപ്’ ചിൽഡ്രൻസ് ഹോമിൽനിന്നാണ് തിങ്കളാഴ് വൈകിട്ടു മുതൽ കുട്ടികളെ കാണാതായത്. 14, 15 വയസ്സുള്ള ആൺകുട്ടികളാണ് ഇവർ.
ദുബായ് ∙ കഴക്കൂട്ടത്ത് നിന്ന് കാണാതായി പിന്നീട് വിശാഖപട്ടണത്ത് കണ്ടെത്തിയ അസം ബാലിക കേരളത്തിൽ മടങ്ങിയെത്തുമ്പോൾ കാത്തിരിക്കുന്നത് പ്രവാസി യുവസംരംഭകന്റെ സ്നേഹക്കരങ്ങൾ. പഠിച്ച് ജീവിതം കെട്ടിപ്പടുക്കണമെന്ന കുട്ടിയുടെ ആഗ്രഹത്തെക്കുറിച്ച് വായിച്ചറിഞ്ഞ ദുബായിലെ യുവ സംരംഭകൻ റിയാസ് കിൽട്ടൻ പഠനച്ചെലവുകൾ
തിരുവനന്തപുരം∙ കഴക്കൂട്ടത്തു നിന്നു കാണാതായ 13 വയസ്സുള്ള അസം ബാലികയെ ട്രെയിനിൽ കണ്ടെത്തുമ്പോൾ ഒരു സംഘം ഒപ്പമുണ്ടായിരുന്നതായി വിവരം. മലയാളി അസോസിയേഷൻ പ്രതിനിധികൾ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇത് തങ്ങളുടെ കുട്ടിയെന്നായിരുന്നു സംഘത്തിന്റെ അവകാശവാദം. താമ്പാരത്തുനിന്നും ബംഗാളിലേക്ക് പോകുന്ന ട്രെയിനിന്റെ മുൻ നിരയിൽ ജനറൽ കംപാർട്ട്മെന്റിൽ ഒരു കൂട്ടം പുരുഷന്മാർക്കൊപ്പമാണ് കുട്ടി ഉണ്ടായിരുന്നത്.
Results 1-10 of 154