Activate your premium subscription today
കൊച്ചി∙ നാവികസേനയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് കൊച്ചി പുറംകടലിൽനിന്ന് 200 കിലോഗ്രാം ഹെറോയിൻ പിടികൂടിയ സംഭവത്തില് ആറ് ഇറാന് പൗരന്മാർക്കു ശിക്ഷ. അബ്ദുൽ നാസർ, അബ്ദുൽ ഗനി, അബ്ദുൽ മാലിക് ഔസാർണി, റാഷിദ് ബാഗ്ഫർ എന്നിവരെ 12 വർഷം കഠിന തടവിനും 1,75,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. അർഷാദ് അലി, സുൈനദ് എന്നിവരെ 10 വർഷം തടവിനും 1,25,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണു പ്രതികൾക്കു ശിക്ഷ വിധിച്ചത്.
എലപ്പുള്ളി ∙ മിനിലോറിയിലും കാറുകളിലുമായി കടത്തുന്നതിനിടെ എലപ്പുള്ളിയിൽ പൊലീസ് പിടികൂടിയ സ്പിരിറ്റ് കേരളത്തിലേക്കു കൊണ്ടുവന്നതു പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള വ്യാജമദ്യ നിർമാണം ലക്ഷ്യമാക്കിയെന്നു പൊലീസ്. കൊഴിഞ്ഞാമ്പാറയിലെ തെങ്ങിൻതോപ്പിലെത്തിച്ചു കള്ളിലും മറ്റു മിശ്രിതങ്ങളിലും ചേർത്താണു വീര്യം
എലപ്പുള്ളി ∙ വ്യാജമദ്യ നിർമാണത്തിനായി ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കെത്തിച്ച 3,500 ലീറ്റർ സ്പിരിറ്റുമായി 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിത്തീറ്റച്ചാക്കുകൾക്കടിയിലും 2 കാറുകളിലുമായി ഒളിപ്പിച്ചു കടത്തിയ 100 കന്നാസ് സ്പിരിറ്റാണു പിടിച്ചത്. സംഭവത്തിൽ വണ്ണാമട ആറാംമൈൽ സ്വദേശി എസ്.ബിനു (32), കൊടുമ്പ്
അഹമ്മദാബാദ് ∙ ഗുജറാത്തിലെ പോർബന്ദർ തീരത്തുനിന്നു 2,100 കോടി രൂപയോളം വിലമതിക്കുന്ന 700 കിലോഗ്രാം മെത്താംഫെറ്റാമൈൻ ലഹരിമരുന്നു പിടികൂടി. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി), ഇന്ത്യൻ നാവികസേന, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു വൻ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തത്.
ജിദ്ദ ഇസ്ലാമിക് പോർട്ട് മുഖേന വൻ തോതിൽ ലഹരി മരുന്ന് ശേഖരം കടത്താനുള്ള ശ്രമം നാർക്കോട്ടിക് കൺട്രോൾ ഡയറക്ടറേറ്റ് പരാജയപ്പെടുത്തി.
‘ഹലോ, ഡോ. ശ്രീകാന്ത്...’ ‘യെസ്.’ ‘അയാം എസ്പി ധൻരാജ്. മുംൈബ പൊലീസ് നർക്കോട്ടിക്സ്. നിങ്ങൾ തിരുവനന്തപുരത്ത് നെടുമങ്ങാടല്ലേ താമസിക്കുന്നത്?’ ‘അതെ സാർ, എന്താ കാര്യം?’ നിങ്ങളുടെ അഡ്രസിലേക്കു വന്ന ഒരു പാർസൽ നർക്കോട്ടിക് സെൽ പിടിച്ചു. അതിൽനിന്ന് 500 ഗ്രാം MDMA കണ്ടെടുത്തിട്ടുണ്ട്.’ ‘ഇല്ല സാർ, എനിക്ക്
കുവൈത്തില് ലിറിക്ക ഗുളികകള് നിര്മിക്കുന്ന രഹസ്യ കേന്ദ്രം നാര്ക്കോട്ടിക് കണ്ട്രോള് ജനറല് ഡിപ്പാര്ട്ട്മെന്റ് കണ്ടെത്തി.
വാളയാർ ∙ സംസ്ഥാന അതിർത്തിയിൽ ദേശീയപാത കേന്ദ്രീകരിച്ചുള്ള പൊലീസിന്റെയും ലഹരിവിരുദ്ധ സ്ക്വാഡിന്റെയും പ്രത്യേക പരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസിലെ യാത്രക്കാരിൽ നിന്ന് 96.57 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ യുവതിയെയും ക്വട്ടേഷൻ സംഘാംഗമായ യുവാവിനെയും അറസ്റ്റ് ചെയ്തു. ഒട്ടേറെ കേസുകളിൽ പ്രതിയായ കൊച്ചി
രണ്ടാം ലോകയുദ്ധകാലം ചാരൻമാരുടെയും വിശ്വാസവഞ്ചകരുടെയും കൂടി കാലമായിരുന്നു. ആര് കൂടെയുണ്ടെന്നോ ആരു കൂറുമാറിയെന്നോ ആർക്കുമറിയില്ലാത്ത കാലം. അന്ന് പങ്കെടുത്ത സൈനികരെയെല്ലാം ഈ ഭീതി ഗ്രസിച്ചിരുന്നു.രണ്ടാം ലോകമഹായുദ്ധ സമയത്ത് വിവിധ മിലിട്ടറി ഇന്റലിജൻസ് യൂണിറ്റുകൾ വ്യാപകമായി സത്യം തെളിയിക്കാൻ ഉപയോഗിച്ച
ചെന്നൈ ∙ രാജ്യാന്തരതലത്തിൽ 3500 കോടി രൂപയുടെ രാസലഹരി വിൽപന നടത്തിയെന്ന കേസിലെ മുഖ്യപ്രതിയായ മുൻ ഡിഎംകെ നേതാവ് ജാഫർ സാദിഖിനെ ജയ്പുരിൽനിന്നു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. സിനിമാ നിർമാതാവ് കൂടിയായ ഇയാൾ ജയ്പുരിലെ ഹോട്ടലിൽ ആഴ്ചകളായി ഒളിവിൽ കഴിയുകയായിരുന്നു. 3 വർഷത്തിനിടെ 45 തവണയായി 3500 കോടിയുടെ രാസലഹരി വിദേശത്തേക്കു കയറ്റി അയച്ചെന്നു സമ്മതിച്ചതായി എൻസിബി അറിയിച്ചു. ഓസ്ട്രേലിയ, ന്യൂസീലൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്നു രാസലഹരി എത്തിക്കുന്ന സംഘത്തിന്റെ തലവനായിരുന്നു. ഹെൽത്ത് മിക്സ് പൗഡർ, ഉണങ്ങിയ തേങ്ങ തുടങ്ങിയവയിൽ ഒളിപ്പിച്ചായിരുന്നു കടത്ത്.
Results 1-10 of 153