Activate your premium subscription today
Friday, Apr 18, 2025
6 മണിക്കൂർ, 5 കൊലപാതകങ്ങൾ. അതും പട്ടാപ്പകൽ. കൊലയ്ക്ക് ശേഷം നമ്മുടെ മുന്നിലൂടെ കൂസലില്ലാതെ ആ യുവാവ് നടന്നു, കുശലം പറഞ്ഞു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കേരളമാകെ. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരെയും പൊലീസിന് വ്യക്തമായിട്ടില്ലെങ്കിലും സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. ഒപ്പം ജീവിച്ച, കളിച്ചു വളര്‍ന്ന, എന്നും സ്നേഹത്തോടെ കണ്ടവരെ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കാൻ അഫാന് എങ്ങനെ സാധിച്ചു എന്നാണ് പലരും ചോദിക്കുന്നത്.
കൊച്ചി ∙ പാറശാല ഷാരോൺ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനെതിരെ പ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ മൂന്നാം പ്രതിയും 3 വർഷം തടവിനു വിധിക്കപ്പെട്ട അമ്മാവൻ നിർമലകുമാരൻ നായരുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യവും അനുവദിച്ചു. മുൻ വിധിന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവര്‍ മൂന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ചത്.
തിരുവനന്തപുരം ∙ കഷായത്തിൽ വിഷം കലർത്തി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താന്‍ പോയ ഓള് കേരള മെൻസ് അസോസിയേഷന് ആഹ്ലാദപ്രകടനം നടത്താനായില്ല. അഭിഷേകം നടത്താനായി എത്തിച്ച പാലും ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടും പൊലീസ് എടുത്തു കൊണ്ടുപോയി. പൊലീസ് നടപടി പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോൺ ഇരയും ഗ്രീഷ്മ വേട്ടക്കാരിയുമാണെന്ന് സമ്മതിക്കാമോയെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഷാരോൺ കൊലപാതകത്തിൽ ഇപ്പോൾ ഗ്രിഷ്മയ്ക്ക് വധ ശിക്ഷ ലഭിച്ചിരിക്കുകയാണല്ലോ. ഈ കേസിനെ അടിസ്ഥാനമാക്കി ക്രിമിനൽ സ്വഭാവം എന്താണെന്നും അവരുടെ ഉദ്ദേശ ലക്ഷ്യങ്ങളെപ്പറ്റിയും പരിശോധിക്കാം. ക്രിമിനലുകളുടെ പെരുമാറ്റത്തിൽ സ്ത്രീപുരുഷ വ്യത്യാസം എങ്ങനെ? നമ്മുടെ സമൂഹത്തിൽ പുരുഷന്മാരും സ്ത്രീകളും സാധാരണ പെരുമാറുന്ന
തിരുവനന്തപുരം∙ ട്രെയിനിലെ ആറാമത്തെ കംപാർട്ട്മെന്റിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന ഒരു പ്രോസിക്യൂട്ടർ. തൊട്ടുപിന്നാലെ വീടിനുളളിൽ കൊല്ലപ്പെടുന്ന പൊലീസുകാരൻ. രണ്ടു മരണങ്ങൾക്കും പിന്നിൽ ഒരു കൊലപാതകി. ആദ്യാവസാനം പിരിമുറുക്കം സമ്മാനിക്കുന്ന ക്രൈം ത്രില്ലർ നോവലായ ‘തെമിസി’ന്റെ രചയിതാവാണ് ഇന്നലെ ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ച നെയ്യാറ്റിൻകര ജില്ലാ സെഷൻസ് ജഡ്ജി എ.എം. ബഷീർ.
രാജ്യത്തെ രണ്ടു നീതിപീഠങ്ങളിൽനിന്നായി ഇന്നലെ നാം കേട്ടത് കൊടുംക്രൂരഹത്യകളിലൂടെ പൊതുസമൂഹത്തെ നടുക്കിയവർക്കുള്ള ശിക്ഷാവിധികൾ.
കോവിഡ് ലോക്ഡൗണിൽ ഇളവുവരുത്തി കോളജിൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങിയ കാലത്താണ് ഷാരോൺ രാജ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്; 2021 ഒക്ടോബറിൽ. പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ജയരാജിന്റെയും പ്രിയയുടെയും മകനായ ജെ.പി.ഷാരോൺ രാജ് തമിഴ്നാട് നെയ്യൂർ ക്രിസ്ത്യൻ കോളജിലെ രണ്ടാം വർഷ ബിഎസ്സി വിദ്യാർഥിയായിരുന്നു.
മകനെ കൊലപ്പെടുത്തിയ ആൾക്കു തൂക്കുകയർ വിധിച്ചതു കേട്ടശേഷം കോടതിയിൽനിന്നു ജയരാജും പ്രിയയും നേരെ പോയത് ഷാരോൺ ഉറങ്ങുന്ന കല്ലറയിലേക്കാണ്. മരങ്ങൾ തണലിടുന്ന കല്ലറയുടെ കാൽക്കലും തലയ്ക്കലും 2 മെഴുകുതിരികൾ കത്തിച്ചുവച്ച് അവർ കൈകൂപ്പി കണ്ണീരൊഴുക്കിനിന്നു.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിൽ ഈ വർഷം എത്തുന്ന ഒന്നാം നമ്പർ പ്രതിയാണു ഗ്രീഷ്മ. 1 സി–2025 എസ്.എസ്.ഗ്രീഷ്മ എന്നാകും ഇനി ജയിൽ രേഖകളിൽ. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടെങ്കിലും സുപ്രീം കോടതി വിധിയുള്ളതിനാൽ ഏകാന്തതടവിൽ പാർപ്പിക്കില്ല. മാത്രമല്ല, റിമാൻഡ് തടവുകാരിയായി ഒന്നരവർഷത്തോളം ഇവിടെ കഴിഞ്ഞതിനാൽ പല തടവുകാരെയും ഗ്രീഷ്മയ്ക്കു പരിചയവുമുണ്ട്.
വേർപിരിയാമെന്ന് ഒന്നിലധികം തവണ ഗ്രീഷ്മ ഷാരോണിനോടു പറഞ്ഞിട്ടുണ്ട്. അവസാനമായി കളനാശിനി കലർത്തിയ കഷായം നൽകുന്നതിനു മുൻപും ഗ്രീഷ്മ ഇക്കാര്യം ഷാരോണിനോടു ചോദിച്ചെങ്കിലും ഷാരോണിനു പിരിയാൻ താൽപര്യമുണ്ടായിരുന്നില്ല. ആ സ്നേഹം തന്നെയാണ് മരണത്തിലേക്കു ഷാരോണിനെ നയിച്ചതും. ഗ്രീഷ്മയുടെ ഫോൺ പരിശോധിച്ചപ്പോഴാണ്
Results 1-10 of 152
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.