Activate your premium subscription today
ഒരുകാലത്ത് വനംകൊള്ള എന്നതിന്റെ പര്യായമായിരുന്നു വീരപ്പൻ. സത്യമംഗലം കാടുകളെ വിറപ്പിച്ച വീരപ്പൻ കർണാടക, തമിഴ്നാട് സർക്കാരുകൾക്ക് തീരാത്തലവേദനയായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു കൊള്ളക്കാരനെ പിടികൂടാനായി ഏറ്റവും കൂടുതൽ പണം മുടക്കിയത് വീരപ്പന്റെ കാര്യത്തിലാണ്.
ചെന്നൈ ∙ കൊള്ളക്കാരൻ വീരപ്പനെ 2004ൽ ഏറ്റുമുട്ടലിൽ വെടിവച്ചുകൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡി മരണക്കേസിൽ സസ്പെൻഷനിൽ; അതും വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ. അഡീഷനൽ പൊലീസ് സൂപ്രണ്ട് എസ്.വെള്ളദുരൈയ്ക്ക് എതിരെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. 2013ൽ
തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ പ്രചാരണങ്ങളും , ആരോപണങ്ങളുമായി രാഷ്ട്രീയരംഗത്ത് സ്ഥാനാർഥികൾ കളം നിറയുകയാണ് . മോദിയില്‍ ഞാന്‍ എന്റെ അച്ഛനെ കാണുന്നു എന്ന് വീരപ്പന്റെ മകള്‍ പറഞ്ഞു എന്ന അവകാശവാദത്തോടെ ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനം കൊള്ളക്കാരനായ വീരപ്പനുമായി മോദിയെ താരതമ്യം ചെയ്താണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ചെന്നൈ ∙ കാട്ടുകൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്ത സ്ത്രീകൾക്ക് ഒടുവിൽ നീതി. വചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച തള്ളി. പ്രതികളായ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു കോടതി ഉത്തരവിട്ടു. പ്രതികൾ 2011 മുതൽ നൽകിയ
‘‘അന്ന് വീരപ്പനെ ഞങ്ങൾക്ക് പിടികൂടാൻ കഴിഞ്ഞിരുന്നില്ലെങ്കിലോ? ഉൾവനത്തിൽ ഒളിച്ചു താമസിക്കുമ്പോൾ വീരപ്പൻ പ്രായാധിക്യം മൂലം മരിക്കുമായിരുന്നു. അസാധ്യമായ ദൗത്യം, പരാജയപ്പെട്ട ദൗത്യം (മിഷൻ ഇംപോസിബിൾ, മിഷൻ ലോസ്റ്റ്) എന്നാകും ചരിത്രം ദൗത്യത്തെ വിലയിരുത്തുക’’, 2004ൽ വീരപ്പനെ തന്ത്രപൂർവം കാടിനു പുറത്തെത്തിച്ച് ഏറ്റുമുട്ടലിൽ വധിച്ച ദൗത്യസംഘം മുൻ തലവൻ ഡിജിപി കെ.വിജയകുമാർ പറയുന്നു. രണ്ടു പതിറ്റാണ്ടാണ് വീരപ്പനെ തേടി കർണാടകയിലെയും തമിഴ്നാട്ടിലെയും ദൗത്യസംഘങ്ങൾ മലൈ മഹദേശ്വർ ഹിൽസ് എന്ന എംഎം ഹിൽസിൽ അലഞ്ഞത്. 2001 ൽ ദൗത്യസംഘത്തിന്റെ ചുമതല ഏറ്റെടുത്ത വിജയകുമാർ തന്ത്രവും സമീപനവും മാറ്റി. ദൗത്യസംഘാംഗങ്ങൾ വീരപ്പന്റെ സംഘത്തിൽ നുഴഞ്ഞു കയറി. ജീവിതത്തിൽ ആദ്യമായി കാടിനു പുറത്ത് യാത്ര ചെയ്യാമെന്ന തീരുമാനം വീരപ്പൻ എടുക്കുന്നതും ആ തന്ത്രപരമായ നീക്കത്തിന്റെ ഫലമായാണ്. എങ്ങനെയാണ് ദൗത്യസംഘാംഗങ്ങൾ വീരപ്പന്റെ സംഘത്തിലേക്കു നുഴഞ്ഞു കയറിയത്? ദൗത്യസംഘത്തെ എങ്ങനെയാണ് വിജയകുമാർ മാറ്റിമറിച്ചത്? വീരപ്പന് എവിടെയാണ് പിഴച്ചത്? മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച അഭിമുഖത്തിൽ കെ.വിജയകുമാർ തുറന്നു പറയുന്നു.
രണ്ടു സംസ്ഥാനങ്ങളുടെ തലവേദനയായിരുന്ന കാട്ടുകൊള്ളക്കാരൻ വീരപ്പൻ അതേസമയം ചിലർക്കെങ്കിലും ഹീറോയുമായിരുന്നു. വീരപ്പനെ പിടിക്കാൻ സർക്കാരുകൾ ചെലവാക്കിയത് കോടിക്കണക്കിനു രൂപയാണ്. ഒരുകാലത്ത് വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്ന, കർണാടകയിലെ ചാമരാജനഗർ ജില്ലയിലുള്ള ഗോപിനാഥം എന്ന ഗ്രാമം കേന്ദ്രമാക്കി കാവേരി വന്യജീവി സംരക്ഷണമേഖലയിൽ പൊതുജനങ്ങൾക്കായി ഒരു സഫാരി ഒരുങ്ങുകയാണ്.
ചുവന്നു തുടുത്ത സ്പോഞ്ചു പോലെയുള്ള ശ്വാസകോശം. ഒരു പുകയിലക്കറ പോലും ഇല്ല. ഒരു രോഗത്തിന്റെയും ലക്ഷണങ്ങൾ ആ ശരീരത്തിൽ ഇല്ല. കൊളസ്ട്രോൾ തീർത്തും ഇല്ല. ഒട്ടും കൊഴുപ്പ് അടിയാത്ത രക്തധമനികൾ’’. പോസ്റ്റ്മോർട്ടം ചെയ്യാനെടുത്ത മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ കണ്ട് പൊലീസ് സർജന്മാർ അമ്പരന്നു.
‘‘നിങ്ങൾ വിഷം നൽകിയാണോ വീരപ്പനെ കൊന്നത്?’’– 2004 ഒക്ടോബർ 18ന് ആണ് കെ.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യ സംഘം വനംകൊള്ളക്കാരൻ വീരപ്പനെ ഏറ്റുമുട്ടലിൽ കൊന്നത്. ധർമപുരിക്കു സമീപം പാടിയിൽ വച്ച്. അന്നു മുതൽ ദൗത്യസംഘത്തിനു നേരെ ഉയരുന്നതാണ് ഈ ചോദ്യം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വെബ് പരമ്പയിൽ ഇതേ ചോദ്യത്തിന്, അന്ന് ദൗത്യസംഘത്തിലെ അംഗമായിരുന്ന എസ്പി സെന്താമരക്കണ്ണൻ നൽകുന്ന മറുപടി ഇങ്ങനെ. ‘‘വീരപ്പൻ കൊല്ലപ്പെട്ടു, കൊന്നത് ദൗത്യസംഘം, എങ്ങനെ എന്നത് നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു’’
ആലുവയിൽ അഞ്ചു വയസ്സുകാരിയുടെ മരണത്തിനു കാരണക്കാരനായ ഇതരസംസ്ഥാന തൊഴിലാളിക്കു നേരെ സമൂഹമാധ്യമങ്ങളിൽ രോഷം തിളച്ചു പൊങ്ങുകയാണ്. ‘അവനെ പൊതുജനത്തിനു വിട്ടു കൊടുക്കണം, അവനെ ഞങ്ങൾ കൈകാര്യം ചെയ്യാം... വധശിക്ഷ നടത്തണം, നിയമം മാറ്റണം’ അങ്ങനെ തുടങ്ങി പലവിധ അഭിപ്രായങ്ങളുമായി ചർച്ചകൾ ചൂടു പിടിക്കുമ്പോഴാണ് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ വീണ്ടും ഒരു എൻകൗണ്ടർ. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതിനോടകം 3 എൻകൗണ്ടറുകൾ അവിടെ നടന്നു. അപ്പോഴും കൊല്ലപ്പെട്ടവർ കൊല്ലപ്പെടേണ്ടവരാണെന്ന നിലപാടിലാണു ജനങ്ങളിൽ ഭൂരിഭാഗവും.
സ്വജീവൻ പണയപ്പെടുത്തിയാലും ആഗ്രഹിച്ച കാര്യത്തിനായി പ്രവർത്തിക്കുന്ന ശാഠ്യക്കാരനാണ്. അച്ഛന് എപ്പോഴും മനുഷ്യരെ വലിയ കാര്യമായിരുന്നു. അവരുടെ സന്തോഷമായിരുന്നു പ്രധാനം. ഈ ഗുണങ്ങളാണ് എന്നിലുമുള്ളത്. ആരെങ്കിലും കഷ്ടപ്പെടുന്നതു സഹിക്കാൻ കഴിയാത്ത ഒരാൾ എങ്ങനെയാണ് ഇത്രയും പേരെ കൊന്നതെന്ന് - Life of Vidya Rani Veerappan | Tamil Nadu BJP | Slain Indian Bandit Veerappan | Sandalwood Smuggler | Manorama News
Results 1-10