Activate your premium subscription today
യുദ്ധമില്ലാത്ത ലോകം എന്ന പ്രതീക്ഷയുടെ മോഹപുഷ്പമാണു നൊബേൽ സമാധാന സമ്മാനം. 2017ൽ അതു ലഭിച്ചത് ആണവായുധ നിരോധനത്തിനായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ് (ഐ ക്യാൻ) എന്ന സംഘടനയ്ക്കാണ്. ഇക്കൊല്ലം സമ്മാനം നേടിയതു ജപ്പാനിലെ, ആണവബോംബിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ നിഹോൻ ഹിഡാൻക്യോയ്ക്കാണ്. ആണവായുധമുക്തമായ ലോകം സൃഷ്ടിക്കാനുള്ള പരിശ്രമത്തിനാണ് അംഗീകാരം. ആണവബോംബ് ആക്രമണങ്ങളെ അതിജീവിച്ചവർക്ക് 80 വർഷത്തിനുശേഷം ഒരു നൊബേൽ സമ്മാനം...! 1945 ഓഗസ്റ്റ് 6: അമേരിക്ക ഹിരോഷിമയിൽ ‘ചിന്നപ്പയ്യൻ’ (LITTLE BOY) എന്ന യുറേനിയം ബോംബിട്ടു. ഒരു ലക്ഷത്തിനാൽപതിനായിരത്തിലധികം പേർ ആണവപ്രസരണത്തിൽ വെന്തെരിഞ്ഞു നാമാവശേഷരായി. ഓഗസ്റ്റ് 9: ഹിരോഷിമയ്ക്കു പിന്നാലെ അമേരിക്ക നാഗസാക്കിയിൽ തടിമാടൻ (FAT MAN) എന്ന പ്ലൂട്ടോണിയം ബോംബിട്ടു. മുക്കാൽലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. രണ്ടു ബോംബുകളുടെയും പേരുകളിലെ ‘ആണത്തം’ നോക്കണേ...! സഹസ്രസൂര്യന്മാരുടെ ശക്തിയുമായി ലോകസമാധാനത്തിനു നേരെ കൊഞ്ഞനം കാട്ടി ആണവായുധയുഗം പിറന്നു. ഹിരോഷിമാവാസികളിൽ 35 ശതമാനവും നാഗസാക്കിവാസികളിൽ 25 ശതമാനവും വെന്തുവെണ്ണീറായി. ദുരന്തഭാരം പേറിയവരിൽ
ജപ്പാനിലെ അണുബോംബ് ആക്രമണങ്ങൾ അതിജീവിച്ചവരുടെ സംഘടനയ്ക്കു ലഭിച്ച സമാധാന നൊബേൽ സമ്മാനം ആണവ നിരായുധീകരണ പ്രചാരണത്തിനുള്ള അംഗീകാരമാണ്. ആണവയുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ എന്ന നിലയിൽ സ്വന്തം അനുഭവങ്ങളെ ആണവഭീകരതയുടെ സാക്ഷ്യമാക്കി ലോകമെങ്ങും എത്തിക്കുകയാണ് നിഹോൻ ഹിഡാൻക്യോയുടെ ദൗത്യം. ലോസ് ഓഫ് ആംഡ് കോംഫ്ലിക്റ്റ്സ് (എൽഒഎസി) എന്ന ലോകരാജ്യങ്ങൾ അംഗീകരിച്ച യുദ്ധനിയമങ്ങളുടെ മൂല്യങ്ങൾ പാലിക്കപ്പെടണമെന്നാണ് അവർ വാദിക്കുന്നത്.
ഓസ്ലോ ∙ ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങൾ അത് പ്രയോഗിക്കാൻ പദ്ധതിയിടരുതെന്ന് നിഹോൻ ഹിഡാൻക്യോ പ്രസ്ഥാനത്തിനു സമാധാന നൊബേൽ പ്രഖ്യാപിച്ചുകൊണ്ട് നൊർവീജിയൻ നൊബേൽ സമിതി അധ്യക്ഷൻ വാൻ ഫ്രീഡ്നസ് പറഞ്ഞു.
സ്റ്റോക്കോം∙ ജപ്പാനിൽ നിന്നുള്ള സന്നദ്ധ സംഘടനയ്ക്ക് ഇക്കൊല്ലത്തെ സമാധാന നൊബേൽ. നിഹോങ് ഹിദ്യാൻക്യോ എന്ന സംഘടനയ്ക്കാണ് പുരസ്കാരം. സംഘടനയുടെ ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഹിരോഷിമ നാഗസാക്കി അതിജീവിതരുടെ സംഘടനയാണ് നിഹോങ് ഹിദ്യാൻക്യോ.
കിറ്റാക്യുഷു എന്ന ജാപ്പനീസ് മഹാനഗരത്തിന്റെ ഭാഗങ്ങളിലൊന്നാണ് ജപ്പാനിലെ കൊക്കൂറ നഗരം. ജാപ്പനീസ് ചരിത്രത്തിൽ വലിയ സ്ഥാനമുള്ള നഗരമാണ് ഇത്. കൊക്കൂറയായിരിക്കും ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത നഗരങ്ങളിലൊന്ന്. കാരണം ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് നടത്തിയ ആണവാക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്.
ഇന്ന് ഹിരോഷിമ ദിനം. ലോകത്തെ ഞെട്ടിച്ച ഈ ദിനം ആണവസ്ഫോടനങ്ങളുടെ തിക്തഫലങ്ങൾ നമ്മുടെ മനസ്സിലെത്തിക്കുന്ന സംഭവമാണ്. ഈ സംഭവം കഴിഞ്ഞ് ഓരോ യുദ്ധങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമ്പോഴും അതൊരു ആണവയുദ്ധത്തിലേക്ക് നീങ്ങുമോയെന്ന് ലോകം ആശങ്കയോടെ കണ്ടു. തലനാരിഴയ്ക്ക് ആണവാക്രമണം ഒഴിഞ്ഞുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
വിവാഹമോചനം പലവിധമുണ്ട്; ജാപ്പനീസ് സ്ത്രീകളെ തുറിച്ചുനോക്കി കൊഞ്ഞനംകാട്ടുന്ന ആണവ വിവാഹമോചനം (Genpatsu rikon - ഗെൻപാച്ച് റിക്കോൺ) ശാസ്ത്രലോകത്തെ വാർത്തയാണ്. ആണവം എന്ന വാക്കു കേട്ടാൽ പലർക്കും പ്രഹരം കിട്ടിയ പ്രതീതിയാണ്. അണുകുടുംബം, ആണവദാമ്പത്യം, ആണവ വിവാഹമോചനം എന്നീ മൂന്നു കാര്യങ്ങളാണ് ഓർമയിലെത്തുന്നത്.
വർഷം1940, പത്രങ്ങളുടെ മുൻപേജുകളിൽ ലോക മഹായുദ്ധത്തിന്റെ കെടുതികളും വിജയ പരാജയ വാർത്തകളുമായിരുന്നു സ്ഥാനം പിടിച്ചത്. അതേസമയം അമേരിക്കൻ സൈന്യവും ഗവേഷകരും അടഞ്ഞ വാതിലുകൾക്കു പിന്നിൽ ഒരു ദൗത്യത്തിലായിരുന്നു. ലക്ഷക്കണക്കിനു ആൾക്കാർ പങ്കെടുത്ത എന്നാൽ തങ്ങൾ ചെയ്യുന്നത് എന്താണെന്നു ഭൂരിഭാഗം ആളുകൾക്കും ഒരു
സമയവും കാലവുമൊക്കെ തകിടംമറിയുന്ന സിനിമകളിലൂടെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. നോളൻ സംവിധാനം ചെയ്ത ബയോപിക് ‘ഓപ്പൺഹൈമർ’ ജൂലൈ 21ന് റിലീസ് ആവുകയാണ്. ഒരുപക്ഷേ, ലോകം ഇത്രയേറെ ഒരു സിനിമയെ കാത്തിരുന്നിട്ടുണ്ടാകില്ല. നോളന്റെ സിനിമ എന്നതിലുപരി കംപ്യൂട്ടർ ഗ്രാഫിക്സുകൾ ഉപയോഗിക്കാത്ത സിനിമ എന്ന സംവിധായകന്റെ സാക്ഷ്യപ്പെടുത്തലിലൂടെയും ഈ സിനിമ ശ്രദ്ധയാകർഷിക്കുന്നു. സിനിമ കാണും മുൻപേ, സിനിമ പറയുന്ന ഇതിഹാസ ജീവിത കഥയിലെ നായകന്റെ ജീവിതത്തെപ്പറ്റിയും പ്രവർത്തനങ്ങളെപ്പറ്റിയും അറിയാം. 1997ൽ പുറത്തിറങ്ങിയ ‘ഡൂഡിൽബഗ്’ എന്നൊരു ഷോർട്ട്ഫിലിം പ്രശസ്തമാണ്. മൂന്നു മിനിട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ഒരാൾ മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ. ഡൂഡിൽബഗ് എന്ന ടൈറ്റിലിൽ തെളിയുന്ന പരിഭ്രാന്തമായ രണ്ടു കണ്ണുകളിലാണ് ഷോർട്ഫിലിം തുടങ്ങുന്നത്. തന്റെ വീട്ടിലൊരു മുറിയിൽ ഏതോ ഒരു പ്രാണിയെ തന്റെ ഷൂ കൊണ്ട് അടിച്ചുകൊല്ലാനുള്ള ഒരാളുടെ ശ്രമമാണ് ചിത്രത്തിൽ കാണിക്കുന്നത്.
ഓപ്പൺഹൈമർ എന്ന ചലച്ചിത്രം ലോകസിനിമാ വേദിയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ജപ്പാനു മേൽ അമേരിക്ക നടത്തിയ ആണവാക്രമണത്തെക്കുറിച്ചുള്ള ധാരാളം ചർച്ചകൾ ഈ സിനിമ ഉയർത്തിവിട്ടിട്ടുണ്ട്. പേൾഹാർബർ... ഹവായിയൻ തീരത്തു സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ ഈ നാവിക കേന്ദ്രത്തിൽ ജപ്പാൻ നടത്തിയ ആക്രമണമാണ് രണ്ടാം
Results 1-10 of 19