കരയിൽ നിന്നും പോർവിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്. ഇന്ത്യൻ ഡിആർഡിഒ യും റഷ്യൻ എൻപിഒഎം ഉം സംയുക്തമായി രൂപീകരിച്ച ബ്രഹ്മോസ് കോർപറേഷൻ ആണ് ഇത് നിർമിച്ചെടുത്തത്. ബ്രഹ്മോസ് എന്ന പേര് വന്നത് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകൾ ചേർത്താണ്.