Activate your premium subscription today
ന്യൂഡൽഹി∙ 2025ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം കുറയ്ക്കാൻ നിർദ്ദേശിച്ചെന്ന വാർത്തകൾ തള്ളി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ). അത്തരം നയപരമായ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സൂചിപ്പിച്ച ബോർഡ്, മൂല്യനിർണയ സമ്പ്രദായത്തിലോ പരീക്ഷാ നയത്തിലോ
കോട്ടയം ∙ സഹോദയ സിബിഎസ്ഇ കലോത്സവത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡോടെ ഒന്നാം സമ്മാനം നേടി നിരഞ്ജന ശ്രീരാജ്. കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ നിരഞ്ജന ശ്രീരാജ്, കോട്ടയം കഞ്ഞിക്കുഴി ശ്രീഭവനിൽ കെ.ശ്രീരാജ് – സ്മിത ശ്രീരാജ് ദമ്പതികളുടെ മകളാണ്. ആർഎൽവി പ്രദീപ് കുമാർ, കലാക്ഷേത്ര ചിത്ര പ്രദീപ് എന്നിവരിൽ നിന്നാണ് നൃത്തം അഭ്യസിക്കുന്നത്.
നിലമ്പൂർ∙ നിലമ്പൂർ പീവീസ് മോഡൽ സ്കൂളിൽ ആരംഭിച്ച സിബിഎസ്ഇ മധ്യമേഖലാ ക്ലസ്റ്റർ 10 കായികമേളയിൽ ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പാേൾ നിലവിലെ ചാംപ്യന്മാരായ തൃശൂർ കെഎംബി വിദ്യാമന്ദിർ 105 പോയിന്റുമായി മുന്നിൽ. 96 പോയിന്റോടെ ഇരവിമംഗലം ബിവിബി വിദ്യാമന്ദിർ തൊട്ടുപിന്നിലുണ്ട്. 89 പോയിന്റുമായി തൃശൂർ പാറമേക്കാവ്
ദുബായ് ∙ രാജ്യത്തെ സിബിഎസ്ഇ സ്കൂളുകൾക്ക് പിന്തുണ നൽകുന്നതിനായി പ്രഖ്യാപിച്ച സിബിഎസ്ഇ മേഖലാ ഓഫിസിന്റെ സെന്റർ ഓഫ് എക്സലൻസിന്റെ പ്രവർത്തനം ദുബായിൽ ആരംഭിച്ചു. ഭരണപരമായ കാര്യങ്ങളിലും പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പരിശീലനങ്ങളിലും സ്കൂളുകൾക്ക് നേരിട്ട് ആശ്രയിക്കാവുന്ന കേന്ദ്രമായി ഇത് പ്രവർത്തിക്കും.
ന്യൂഡൽഹി ∙ സിബിഎസ്ഇ അധ്യാപകർക്കു നൽകുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ്, പൈത്തൺ പരിശീലനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നു നിർദേശം. അധ്യാപകരുടെ വിവരങ്ങൾ തേടി ഇമെയിൽ അയച്ചിട്ടില്ലെന്നും വ്യക്തിവിവരങ്ങൾ കൈമാറരുതെന്നും സിബിഎസ്ഇ അറിയിച്ചു അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനം ഇന്ന്
ന്യൂഡൽഹി ∙ സിബിഎസ്ഇ ബോർഡിനു സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ (എസ്ജിഎഫ്ഐ) അഫിലിയേഷൻ ലഭിച്ചു. ഇതോടെ സിബിഎസ്ഇ ദേശീയ ഗെയിംസിലെ വിജയികൾ വിവിധ സ്കൂൾ ബോർഡുകൾ പങ്കെടുക്കുന്ന എസ്ജിഎഫ്ഐ ദേശീയ മത്സരത്തിൽ പങ്കെടുക്കും. ആഗ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന സിബിഎസ്ഇ ബോർഡ് സ്കൂൾ ഗെയിംസ് വെൽഫെയർ സൊസൈറ്റി എന്ന
ന്യൂഡൽഹി ∙ 3, 6 ഒഴികെ എല്ലാ ക്ലാസുകളിലും കഴിഞ്ഞ വർഷത്തെ പാഠ്യപദ്ധതിയും പുസ്തകവും പിന്തുടരുമെന്നു സിബിഎസ്ഇ ആവർത്തിച്ചു. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ ഇക്കാര്യം വ്യക്തമാക്കി വീണ്ടും നോട്ടിസ് ഇറക്കി. പുതിയ അധ്യയനവർഷം എൻസിഇആർടി പാഠപുസ്തകങ്ങളിൽ പല മാറ്റവും വരുത്തിയത്
ന്യൂഡൽഹി ∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് സിബിഎസ്ഇയുടെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഈ അധ്യയന വർഷം മുതൽ നടപ്പാക്കും. പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ രണ്ടായിരത്തോളം സ്കൂളുകളിലാണ് ഇക്കുറി ക്രെഡിറ്റ് ഫ്രെയിംവർക്ക് നടപ്പാക്കുക. കേരളത്തിലെ
വർഷത്തിൽ രണ്ടു തവണ പൊതുപരീക്ഷയെന്ന നിർദേശം നടപ്പാക്കാൻ പ്രയാസമാണെന്നു പറഞ്ഞിട്ടില്ലെന്നു സിബിഎസ്ഇ ബോർഡിന്റെ വിശദീകരണം. ദേശീയ വിദ്യാഭ്യാസനയത്തിലെയും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ടിലെയും നിർദേശങ്ങൾ നടപ്പാക്കാൻ സന്നദ്ധമാണെന്നും വിശദീകരിച്ചു. 2 പൊതുപരീക്ഷ നടപ്പാക്കുക ശ്രമകരമാണെന്ന വാർത്തകൾ വന്ന പശ്ചാത്തലത്തിലാണു വിശദീകരണം.
ന്യൂഡൽഹി ∙ 10, 12 ക്ലാസ് വിദ്യാർഥികൾക്കു വർഷത്തിൽ രണ്ടു തവണ പൊതുപരീക്ഷയെന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ടിലെ നിർദേശം നടപ്പാക്കാൻ പ്രയാസമാണെന്ന് സിബിഎസ്ഇ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചു. നിലവിലെ അക്കാദമിക് ഘടന അനുസരിച്ച് ഇത്തരത്തിൽ 2 പരീക്ഷ അപ്രായോഗികമാണെന്നും അധിക ഭാരമാകുമെന്നുമാണ്
Results 1-10 of 267