Activate your premium subscription today
തിരുവനന്തപുരം∙ സാമൂഹ്യ സുരക്ഷാ പെൻഷൻ പട്ടികയിൽ അനധികൃമായി ഇടം നേടി വൻ തുക തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരിൽ നിന്നും പണം തിരികെ പിടിക്കാൻ ഉത്തരവ് പുറത്തിറക്കി സർക്കാർ. കബളിപ്പിക്കലിലൂടെ അനർഹമായി തട്ടിയെടുത്ത തുക 18 ശതമാനം പിഴ പലിശയടക്കം തിരികെ ഈടാക്കുന്നതിനു ധനവകുപ്പാണ് ഉത്തരവിറക്കിയത്.
കൊൽക്കത്ത ∙ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മണിപ്പുരിൽ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ 4 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾക്കു പ്രായപൂർത്തിയായിട്ടില്ല. റൈഫിളും പിസ്റ്റലുമടക്കം ആയുധങ്ങളും ഇവരിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇവർ പണം വാങ്ങിയിരുന്നു. ചുരാചന്ദ്പുരിൽ നടത്തിയ തിരച്ചിലിലും യന്ത്രത്തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. മണിപ്പുർ കലാപത്തിനു ശേഷം സായുധഗ്രൂപ്പുകൾ വ്യാപകമായ കൊള്ളയും പിടിച്ചുപറിയും നടത്തിയിട്ടും സർക്കാർ കാര്യമായ നടപടി സ്വീകരിച്ചിരുന്നില്ല. ഇംഫാലിൽ പൊലീസിന്റെ ആയുധപ്പുരയിൽ നിന്നു കവർന്ന 5000 യന്ത്രത്തോക്കുകളും മറ്റും തീവ്ര മെയ്തെയ് സംഘടനകളുടെ കൈവശമാണ്.
തൃശൂർ∙ ഐഎഎസ് രംഗത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി കെ. രാജൻ. ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഐഎഎസ് തലപ്പത്തെ തർക്കത്തിൽ മുഖ്യമന്ത്രി കർശന തീരുമാനമെടുക്കും. നടപടിക്രമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസരിച്ചു തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകും.
അബുദാബി ∙ യുഎഇയിൽ അണ്ടർ സെക്രട്ടറി, ഡയറക്ടർ ജനറൽ റാങ്കിൽ നിയമിതരാകുന്നവർ ഒഴിച്ച് എല്ലാ സർക്കാർ ജീവനക്കാർക്കും പ്രബേഷൻ നിർബന്ധം.
മിക്കവരും സ്വകാര്യ ജോലിയേക്കാള്‍ സര്‍ക്കാര്‍ ജോലി നേടാനാണ് ശ്രമിക്കുക. ജോലി സുരക്ഷതന്നെയാണ് പ്രധാന കാരണം.ജോലി സുരക്ഷിതത്വത്തിന് പുറമെ സര്‍ക്കാര്‍ ജീവനക്കാര്‍ മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാലും നികുതി ഇളവുകള്‍ അടക്കം ലഭിക്കണമെങ്കില്‍ നിക്ഷേപം മറ്റ് പദ്ധതികളില്‍ കൂടി ആകണം. ജോലി
സർക്കാർ ജോലി കിട്ടിയെന്നു കരുതി സമാധാനിക്കാൻ വരട്ടെ, ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ മുട്ടൻ പണി ഉറപ്പ്. ആശ്രിത നിയമനം വഴി നേരത്തെ സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്കാണ് പുതിയ വ്യവസ്ഥകൾ ഇപ്പോൾ സർക്കാർ ബാധകമാക്കിയിരിക്കുന്നത്. അവർ ഇതു സംബന്ധിച്ച ഒരു സമ്മതപത്രം നൽകണം. നിലവിൽ ഇത്തരം നിയമനം ലഭിക്കുന്നവർ
ഞാൻ കഴിഞ്ഞയിടെ സർക്കാർ സർവീസിൽ നിന്ന് റിട്ടയർ ചെയ്തു. എന്റെ റിട്ടയർമെന്റ് തുക എങ്ങനെ നിക്ഷേപിക്കുന്നതാണ് അനുയോജ്യം? ദിവാകരൻ, വയനാട്
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത, സർവീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസം, ക്ഷേമ പെൻഷൻ എന്നിവയുടെ കുടിശികയെല്ലാം ഉടൻ നൽകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കൊടുത്തു തീർക്കുക എളുപ്പമല്ല. എല്ലാ കുടിശികയും നൽകണമെങ്കിൽ 25,000 കോടി രൂപയെങ്കിലും കണ്ടെത്തണമെന്നാണു ധനവകുപ്പ് കണക്കുകൂട്ടുന്നത്. അതതു മാസത്തെ ചെലവുകൾക്കു പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ കുടിശിക നൽകാൻ അധിക വരുമാനം വേണം. നിലവിൽ അതിനു സാധ്യതയില്ല. അതിനാൽ, ഏതെങ്കിലും തരത്തിൽ ക്ഷേമ പെൻഷൻ കുടിശികയെങ്കിലും ഘട്ടംഘട്ടമായി നൽകാനാകുമോ എന്നാണു സർക്കാർ പരിശോധിക്കുന്നത്.
കൊച്ചി ∙ ഉദ്യോഗസ്ഥർ സഹാനുഭൂതിയോടെ പെരുമാറുകയും നല്ല രീതിയിൽ ആശയവിനിയമം നടത്തുകയും ചെയ്താൽ സർക്കാർ ഓഫിസുകളിലെത്തുന്നവരുടെ പരാതികളിലേറെയും പരിഹരിക്കപ്പെടുമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. അപമാനിതരായെന്ന തോന്നലും നിരാശയും നിസ്സഹായവസ്ഥയുമാണു ജനങ്ങളെ കടുത്ത നടപടികളെടുക്കാൻ പ്രേരിപ്പിക്കുന്നത്.
യുഎഇയിൽ സ്വകാര്യമേഖലയിൽ നിലവിൽ ജോലി ചെയ്യുന്നത് ഒരു ലക്ഷത്തിലേറെ സ്വദേശികൾ.
Results 1-10 of 76