ADVERTISEMENT

സ്വകാര്യ ജോലിയേക്കാള്‍ സര്‍ക്കാര്‍ ജോലി നേടാനാണ് എല്ലാവരും ശ്രമിക്കുക. ജോലി സുരക്ഷതന്നെയാണ് പ്രധാന കാരണം. ജോലി സുരക്ഷിതത്വത്തിന് പുറമെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാലും നികുതി ഇളവുകള്‍ അടക്കം ലഭിക്കണമെങ്കില്‍ നിക്ഷേപം മറ്റ് പദ്ധതികളില്‍ കൂടി വേണം. ജോലി സുരക്ഷ മാത്രം പോര ഭാവി കൂടി ഭദ്രമാകണമെങ്കില്‍ നിക്ഷേപിക്കാന്‍ പറ്റുന്ന മറ്റു പദ്ധതികള്‍ ഏതൊക്കെയെന്ന് നോക്കാം.

ജനറല്‍ പ്രൊവിഡന്റ് ഫണ്ട്
 

money-new

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) സര്‍ക്കാര്‍ ജീവനക്കാരുടെ പതിപ്പാണ് ജനറല്‍ പ്രൊവിഡന്റ് ഫണ്ട് (ജിപിഎഫ്). ജിപിഎഫ്‌ലേക്ക് സംഭാവന ചെയ്യുന്നതിന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ കുറച്ച് ഭാഗം നിര്‍ബന്ധമായും മാറ്റിവെക്കണം. ഒരു സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടിനേക്കാള്‍ ഉയര്‍ന്ന വരുമാനം ഇത്തരം അക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വര്‍ഷം 8.5ശതമാനം പലിശയടക്കം നല്‍കുന്നുണ്ട്. ജിപിഎഫ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണമായും സര്‍ക്കാര്‍ സംരക്ഷണമുണ്ട്. അതിനാല്‍ സുരക്ഷിതമാണ്.

എല്‍ഐസി
 

എല്‍.ഐസി പോളിസികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍  ജനപ്രിയമാണ്. ഇതില്‍ കൂടുതല്‍ ജനപ്രിയമായത്   മണി ബാക്ക് പോളിസികളാണ്. ഈ പോളിസികള്‍ക്ക് 20 വര്‍ഷവും 25 വര്‍ഷവും കാലാവധിയുണ്ട്. ഇത് പോളിസി കാലയളവില്‍ ലൈഫ് കവറേജ് നല്‍കുകയും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ അതിജീവന ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അഥവാ, ഉപഭോക്താവ് മരണപ്പെട്ടാല്‍ പോളിസിയുടെ സം അഷ്വേര്‍ഡ് തുകയോടൊപ്പം നോമിനിക്കോ ഗുണഭോക്താവിനോ നല്‍കും. കൂടാതെ, 80സി പ്രകാരം എല്‍ഐസി പോളിസികള്‍ക്കായി അടച്ച പ്രീമിയത്തിന് നികുതിയിളവ് ലഭിക്കും.എല്‍ഐസി ഒരു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ്, നിക്ഷേപ കമ്പനിയാണ്.  അതുകൊണ്ട് സുരക്ഷ കുടുതലാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ നിക്ഷേപ ഓപ്ഷനാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). മാത്രമല്ല, 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ഇത് പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ഒരു വര്‍ഷം പരമാവധി 1,50,000 രൂപ വരെ നിക്ഷേപിക്കാം. ജിപിഎഫ് പോലെ പിപിഎഫും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനാണ്. കൂടാതെ, പിപിഎഫ് അക്കൗണ്ടുകള്‍ സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടിനേക്കാള്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. ഈ അക്കൗണ്ടുകള്‍ 15 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവിലാണ് വരുന്നത്, അതിനാല്‍ അവ ദീര്‍ഘകാല ആസൂത്രണത്തിനും സമ്പത്ത് വളർത്തുന്നതിനും അനുയോജ്യമാണ്.

MF3

മ്യൂച്വല്‍ ഫണ്ടുകള്‍

 ഏറ്റവും ജനപ്രിയമായ നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. നിങ്ങള്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാണെങ്കില്‍, നിങ്ങള്‍ക്ക് ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാം.   അപകടസാധ്യത എടുക്കാനിഷ്ടമില്ലെങ്കിൽ നിങ്ങള്‍ക്ക് ഡെറ്റ് ഫണ്ടുകളുമായി പോകാം. നിങ്ങള്‍ക്ക് റിസ്‌ക്-റിവാര്‍ഡ് ബാലന്‍സ് ചെയ്യണമെങ്കില്‍ ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. നിക്ഷേപത്തോടൊപ്പം നികുതി ലാഭിക്കണമെങ്കില്‍, ഇക്വിറ്റി-ലിങ്ക്ഡ് സേവിങ്സ് സ്‌കീമില്‍  നിക്ഷേപിക്കാം. ഈ മ്യൂച്വല്‍ ഫണ്ടുകള്‍ പ്രതിവര്‍ഷം 1,50,000 രൂപ വരെ നികുതിയിളവുകള്‍ നല്‍കും.

online-2-

ബാങ്ക് നിക്ഷേപങ്ങള്‍

സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിട്ട് കാര്യമില്ല. വലിയ നേട്ടം ലഭിക്കില്ല. എന്നാല്‍  സ്ഥിര നിക്ഷേപങ്ങളിലോ ആവര്‍ത്തന നിക്ഷേപങ്ങളിലോ നിക്ഷേപിച്ചാല്‍ മികച്ച നേട്ടമാണ് ലഭിക്കുക. നിങ്ങളുടെ പക്കല്‍ കുറച്ചുതുകയുണ്ടെങ്കില്‍, ബാങ്കുകളുടെയോ ഇതര ധനകാര്യ കമ്പനികളുടെയോ സ്ഥിര നിക്ഷേപങ്ങളില്‍  നിക്ഷേപിക്കാം. പ്രതിമാസ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ആവര്‍ത്തന നിക്ഷേപങ്ങളില്‍ (ആര്‍ഡി) നിക്ഷേപിക്കാം. ബാങ്ക് നിക്ഷേപങ്ങള്‍ ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു, നിക്ഷേപങ്ങള്‍ തികച്ചും സുരക്ഷിതവുമാണ്.

ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്)

 സര്‍ക്കാര്‍ പിന്തുണയുള്ള  പദ്ധതിയാണ്. അതിനാല്‍ ശമ്പളമുള്ള ആളുകള്‍ക്ക് വളരെ സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ്. ഇക്വിറ്റിയിലേക്കോ കോര്‍പ്പറേറ്റ് ബോണ്ടുകളിലേക്കോ സര്‍ക്കാര്‍ സെക്യൂരിറ്റികളിലേക്കോ തങ്ങളുടെ നിക്ഷേപം എങ്ങനെ മാറ്റണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ജീവനക്കാരനുണ്ട്. മാത്രമല്ല എല്ലാ നിക്ഷേപങ്ങള്‍ക്കും പരമാവധി 50,000 രൂപയ്ക്ക് നികുതിയിളവിന് അര്‍ഹമാണ് എന്ന നേട്ടവുമുണ്ട്.

English Summary:

Discover the best investment schemes for government employees seeking secure and profitable returns. Explore GPF, LIC, PPF, and other government-backed options for a financially secure future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com