Activate your premium subscription today
കൊച്ചി∙ സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഫ്ലാഗ്ഷിപ്പ് പദ്ധതിയായ 'ഡിജി കേരളം - സമ്പൂർണ ഡിജിറ്റൽ സാക്ഷരത' പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടെ ഡിജി കേരളം പദ്ധതി പൂർത്തിയാക്കി. ജില്ലാ കലക്ടറും
സാവിത്രിയമ്മ പഠിക്കുന്ന കാലത്ത് പ്ലസ് ടു ഇല്ല. അന്നുപക്ഷേ, ഇന്നത്തേതു പോലെ പത്താംതരം പരീക്ഷയ്ക്കു വലിയ വിലയുണ്ട്. എന്തുവില കൊടുക്കും പഠിച്ചു ജയിച്ചേ മതിയാകൂ എന്ന മട്ടിലായിരുന്നു എല്ലാവരും പഠിച്ചിരുന്നതും. ജയിച്ചാൽ ജോലിയൊക്കെ പുട്ടുപോലെ കിട്ടുമെന്നു കരുതിയിരുന്ന കാലം. സാവിത്രിയമ്മയും പഠിച്ചത് അത്തരമൊരു സ്വപ്നം മനസ്സിലേറ്റിയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായെത്തിയ ചില ആരോഗ്യപ്രശ്നങ്ങൾ. പത്താം തരത്തിൽ പഠിക്കുന്നതിനിടെ നാലു മാസത്തോളം ക്ലാസിനു പോലും പോകാൻ പറ്റിയില്ല. അതോടെ പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്തു. പിന്നീട് പഠിക്കാനും സാധിച്ചില്ല. ‘അതെന്തേ സാധിച്ചില്ല’ എന്നു തിരിച്ചു ചോദിക്കാൻ വരട്ടെ. വർഷങ്ങൾക്കു മുൻപു നടന്ന കഥയാണിത്. സാവിത്രിയമ്മയ്ക്ക് ഇന്ന് 75 വയസ്സുണ്ട്. അക്കാലത്തെ സാഹചര്യങ്ങളിൽ പെൺകുട്ടികൾക്കു 10 വരെ പഠിക്കാൻ സാധിച്ചതുതന്നെ വലിയ കാര്യമാണെന്നു പറയേണ്ടി വരും. പക്ഷേ വർഷങ്ങൾക്കിപ്പുറം തന്റെ സ്വപ്നം അവർ നേടിയെടുത്തു. പത്തല്ല, പ്ലസ് ടു തന്നെ എഴുതിയെടുത്തു; മലപ്പുറം ജില്ലയിലെ ഏറ്റവും പ്രായം കൂടിയ തുല്യതാ പ്ലസ്ടു വിജയിയാണിന്ന് പുന്നപ്പാല പടവെട്ടി സാവിത്രിയമ്മ. സെപ്റ്റംബർ എട്ടിന് ലോകം സാക്ഷരതാദിനം ആചരിക്കുമ്പോൾ സാവിത്രിയമ്മയുടെ കഥ പുതുതലമുറയ്ക്കു പോലും ഒരു പാഠപുസ്തകമാവുകയാണ്. എങ്ങനെയാണ് ഈ സ്വപ്നനേട്ടത്തിലേക്ക് അവർ എത്തിയത്?
ന്യൂഡൽഹി ∙ രാജ്യത്തെ 14നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളിൽ നാലിലൊന്നിനും (25%) രണ്ടാം ക്ലാസ് നിലവാരമുള്ള പ്രാദേശിക ഭാഷയിലുള്ള പാഠഭാഗങ്ങൾ വായിക്കാനുള്ള പരിജ്ഞാനമില്ലെന്നു പഠനം. 42.7% പേർക്കും ഇംഗ്ലിഷ് വാചകങ്ങൾ വായിക്കാനുള്ള അറിവില്ലെന്നും സന്നദ്ധ സംഘടനയായ ‘പ്രഥം’ നടത്തിയ ആനുവൽ സ്റ്റാറ്റസ് ഓഫ്
105 വയസ്സൊന്നും ഒരു പ്രായമായി കാണുന്നില്ലെന്നും തനിക്ക് ഇനിയും പഠിക്കണമെന്നും കുഞ്ഞിപ്പെണ്ണ്. ജീവിതത്തിൽ ആദ്യമായി സ്കൂളിലെത്തി പരീക്ഷയെഴുതിയ കുഞ്ഞിപ്പെണ്ണിന് അഭിമാനം. പാങ്ങ് വടക്കേക്കര വടക്കേതിൽ കുഞ്ഞിപ്പെണ്ണ് ഇന്നലെ കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തിയ മികവുത്സവ പരീക്ഷയാണ് എഴുതിയത്. അതും സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവായി. പാങ്ങ് ജിഎൽപി സ്കൂളിലായിരുന്നു പരീക്ഷ.
പൂച്ചാക്കൽ (ആലപ്പുഴ) ∙ ടെൻഷനൊന്നുമില്ലാതെ മോണ കാട്ടിയുള്ള നല്ല ചിരിയോടെയാണ് 93 വയസ്സുകാരൻ പത്മനാഭപിള്ളയും ഭാര്യ 92 വയസ്സുകാരി ഗൗരിയമ്മയും ഇന്നലെ പരീക്ഷയ്ക്കെത്തിയത്. പേരും പ്രായവുമൊക്കെ എഴുതേണ്ട കോളം പരസ്പരം പറഞ്ഞ് പൂരിപ്പിച്ചും ചോദ്യപ്പേപ്പർ വായിച്ചു നോക്കിയും പരീക്ഷകൾ പൂർത്തിയാക്കി. സംസ്ഥാന
ആറു മക്കളുള്ള, വളരെ ചെറുപ്പത്തിൽ തന്ന വിധവയായ സ്ത്രീ. തൂപ്പു ജോലി ചെയ്ത് തന്റെയും മക്കളുടെയും വിശപ്പകറ്റിയ യൗവനം. പറക്കമുറ്റുന്നതിനു മുൻപ് തന്നെ 3 മക്കളുടെ മരണം കൂടി കാണേണ്ടി വന്ന നിരാലംബയായ സ്ത്രീ. അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വായിക്കാൻ പഠിക്കണമെന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സ്വപ്നം. എന്നാൽ കാലം ആ സ്ത്രീയെ കൊണ്ടുചെന്നെത്തിച്ചത് ലോകത്തിന്റെ നെറുകയിലായിരുന്നു. 98–ാം വയസ്സിൽ ഇന്ത്യയിൽ വനിതകൾക്കു നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്കാരം നൽകി രാജ്യം അവരെ ആദരിച്ചു. 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ്വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടു. ‘നഗ്നപാദയായ ചക്രവർത്തിനി’ എന്ന പേരിൽ വിദേശികൾ ആ അമ്മയെക്കുറിച്ച് പുസ്തകമെഴുതി. ഒക്ടോബർ 10ന് അന്തരിച്ച അക്ഷരമുത്തശ്ശി ചേപ്പാട് മുട്ടം പടീറ്റതിൽ കാർത്യായനിയമ്മയുടെ (101) ജീവിതം, പരാജയപ്പെട്ടു എന്നു കരുതുന്ന സകലർക്കും ഒരു മാതൃകയാണ്. ജീവിതത്തിൽ വിജയിക്കാനും സ്വപ്നങ്ങളെ സ്വന്തമാക്കാനും ‘വയസ്സ്’ ഒരു ഘടകമല്ല എന്നു തെളിയിച്ചുകൊണ്ടാണ് കാർത്യായനി അമ്മയുടെ മടക്കം.
തിരുവനന്തപുരം∙ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയെയും സാക്ഷരതാ പ്രേരക്മാരെയും പൊതു വിദ്യാഭ്യാസവകുപ്പിനു കീഴിൽ നിന്നു തദ്ദേശവകുപ്പിനു കീഴിലേക്കു മാറ്റാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രേരക്മാർക്കുള്ള കേന്ദ്രസഹായവും മറ്റും നിലച്ച സാഹചര്യത്തിൽ ഭരണസൗകര്യം പരിഗണിച്ചാണ് വകുപ്പു മാറ്റം. ഇതോടെ സാക്ഷരതാമിഷൻ
പാലക്കാട് ∙ സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ പരീക്ഷ എഴുതാൻ ഇത്തവണ 311 ആശാവർക്കർമാരും. ഇന്നലെ ആരംഭിച്ച തുല്യതാ പരീക്ഷയിലാണ് ആശാവർക്കർമാർ പരീക്ഷ എഴുതാൻ എത്തിയത്. സാമൂഹിക നീതി വകുപ്പിന്റെ ഇടപെടലിലൂടെയാണ് ആശാവർക്കർമാർ മുടങ്ങിപ്പോയ പഠനം പുനരാരംഭിച്ചത്. ഇവരുടെ പഠനച്ചെലവും പരീക്ഷാ ഫീസായ 750 രൂപയും
സർവകലാശാല ഉന്നയിച്ച തടസ്സവാദം മൂലം മേരി ഷാനിക്ക് ബികോം ടാക്സേഷൻ രണ്ടാം സെമസ്റ്ററിന്റെ 3 പരീക്ഷകൾ നഷ്ടമായി. ശേഷിക്കുന്ന 3 പരീക്ഷകൾ എഴുതാം. നഷ്ടമായ പരീക്ഷകൾക്കു പകരം സപ്ലിമെന്ററി അവസരം ഉപയോഗപ്പെടുത്താം. സർവകലാശാലയ്ക്ക് നൽകിയ ടിസിയിൽ സാക്ഷരതാ മിഷൻ ഡയറക്ടറുടെ ഒപ്പ് ഒറിജിനലല്ലെന്നും പകർപ്പാണെന്നും ഒറിജിനൽ ഹാജരാക്കാത്തതിനാൽ പരീക്ഷയ്ക്കിരുത്താനാവില്ലെന്നുമായിരുന്നു സർവകലാശാലയുടെ മുൻനിലപാട്.
തിരുവഞ്ചൂർ ∙ ‘അമ്മച്ചീ എത്ര മാർക്ക് കിട്ടും ? ഞാൻ എഴുതാനുള്ളതൊക്കെ എഴുതീട്ടുണ്ട്, നിങ്ങളറിഞ്ഞങ്ങ് മാർക്കിട്ടോ...’ – 104 വയസ്സുകാരി കുട്ടിയമ്മ കോന്തിയുടെ മറുപടി കേട്ടതോടെ കുന്നുംപുറം അങ്കണവാടിയിൽ കൂട്ടച്ചിരി. ഫലം വന്നപ്പോൾ മാർക്ക് ഇങ്ങനെ: 100ൽ 89!.അയർക്കുന്നം പഞ്ചായത്തിൽ നടത്തിയ സാക്ഷരതാ
Results 1-10 of 17