Activate your premium subscription today
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ 6800 ഭാഷകളിൽ പാതിയെങ്കിലും അപ്രത്യക്ഷമാകുമെന്നാണ് ഏകദേശ കണക്ക്. ഭീഷണമായ ഈ സാഹചര്യത്തിൽ, ശക്തിസൗന്ദര്യങ്ങളോടെ നമ്മുടെ മലയാളം വാമൊഴി - വരമൊഴിച്ചന്തങ്ങളിൽ എന്നും നിലനിൽക്കാൻ എന്തുചെയ്യണമെന്ന ചോദ്യം കുറെക്കാലമായി ഉയരുന്നുണ്ട്. ഭാഷയ്ക്കു നവോർജം നൽകാനുള്ള ഏതു ശ്രമവും അതുകൊണ്ടുതന്നെ ഭാഷാസ്നേഹികളുടെ ഹൃദയം പ്രതീക്ഷയാൽ നിറയ്ക്കുന്നു. ഒന്നാം ക്ലാസിൽ അക്ഷരമാല പഠിപ്പിക്കാൻ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരിച്ച ശുഭവാർത്തയാണ് ഈ കേരളപ്പിറവി ആഘോഷത്തെ കൂടുതൽ മധുരിപ്പിച്ചത്.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിൽ മുൻപത്തെ പോലെ ഇനി മലയാളം അക്ഷരമാല പഠിപ്പിക്കും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനായി എസ്സിഇആർടി തയാറാക്കിയ ചട്ടക്കൂട് ഈ രീതിയിൽ പരിഷ്കരിച്ചു. ഒന്നാം ക്ലാസ് കഴിയുന്നതോടെ കുട്ടികൾ അക്ഷരം എഴുതാനും വായിക്കാനും പഠിച്ചിരിക്കണം എന്നാണു പരിഷ്കരിച്ച സമീപനം.
Results 1-2