Activate your premium subscription today
ഭോപാൽ ∙ മധ്യപ്രദേശിൽ 28 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 18 മന്ത്രിമാർക്ക് കാബിനറ്റ് പദവിയും 10 പേർക്ക് സഹമന്ത്രിസ്ഥാനവുമാണുള്ളത്. സഹമന്ത്രിമാരിൽ
പട്ന ∙ ജനതാദൾ (യു) ദേശീയ നിർവാഹക സമിതി യോഗം 29നു ന്യൂഡൽഹിയിൽ ചേരുമെന്നു പാർട്ടി ദേശീയ അധ്യക്ഷൻ ലലൻ സിങ് അറിയിച്ചു. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി യോഗം 19നു ചേരുന്നതിനു പിന്നാലെയാണ് ജെഡിയു ദേശീയ നേതൃയോഗം. ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി പ്രഖ്യാപനവും സീറ്റു വിഭജനവും വൈകിക്കരുതെന്ന് ജെഡിയു ആവശ്യപ്പെട്ടിരുന്നു. ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വം ലക്ഷ്യമിട്ടു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തർപ്രദേശിലെ പ്രധാന കേന്ദ്രങ്ങളിൽ റാലികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഭോപാൽ / റായ്പുർ ∙ മധ്യപ്രദേശിൽ മോഹൻ യാദവും ഛത്തീസ്ഗഡിൽ വിഷ്ണുദേവ് സായിയും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. രാജസ്ഥാനിൽ ഭജൻലാൽ ശർമയുടെ സത്യപ്രതിജ്ഞ നാളെ 11.15ന് ജയ്പുരിൽ നടക്കും.
2017ലാണ് മധ്യപ്രദേശിലെ മൻസോറിലുണ്ടായ പൊലീസ് വെടിവയ്പിൽ 5 കർഷകർ കൊല്ലപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ അക്രമം പടർന്നു. അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രിയായ ശിവ്രാജ് സിങ് ചൗഹാൻ കണ്ടെത്തിയത് ഒരു പ്രത്യേക മാർഗമാണ് – അനിശ്ചിതകാല നിരാഹാരം. എന്തായാലും രണ്ടാം ദിവസം അക്രമ സംഭവങ്ങൾക്ക് അറുതിയായി, ചൗഹാൻ തന്റെ സമരവും അവസാനിപ്പിച്ചു. സ്വന്തം പൊലീസ് കർഷകരെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി സമരം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ചൗഹാന്റെ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. അടിയൊഴുക്കുകളും കുതികാൽവെട്ടലുകളും ഒതുക്കലുകളുമെല്ലാം നിറഞ്ഞ രാഷ്ട്രീയത്തിൽ ചൗഹാൻ മധ്യപ്രദേശിലെ മുഖ്യമന്ത്രി കസേരയിലിരുന്നത് പതിനാറര വർഷമാണ്.
മധ്യപ്രദേശിലെ മുഖ്യമന്ത്രി പദത്തിൽ ഒരു തലമുറമാറ്റം ഏറക്കുറെ എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. താൻ ഇനി മുഖ്യമന്ത്രി പദത്തിലേക്ക് ഉണ്ടാവില്ലെന്ന സൂചന ശിവരാജ് സിങ് ചൗഹാനും നൽകിയിരുന്നു. എന്നാൽ ദക്ഷിണ ഉജ്ജയിൻ മണ്ഡലത്തിൽ നിന്നുള്ള 58 വയസ്സുകാരനും വിവാദ നായകനുമായ മോഹൻ യാദവിനെ മുഖ്യമന്ത്രി പദമേൽപ്പിച്ച നടപടി പലരെയും അത്ഭുതപ്പെടുത്തിയ ഒന്നാണ്. എന്നാൽ ഒബിസി വിഭാഗത്തിന് മേൽക്കൈയുള്ള മധ്യപ്രദേശിൽ ഒബിസി യാദവ വിഭാഗത്തിൽ നിന്നുള്ള ഒരാളെ ബിജെപി തിരഞ്ഞെടുത്തതിനു പിന്നിൽ രാഷ്ട്രീയമായ ഒട്ടേറെ കാര്യങ്ങളുണ്ട്. അതുപോലെ എബിവിപിയിലൂടെ കടന്നു വന്ന ആർഎസ്എസ് പ്രവർത്തകൻ എന്ന നിലയിൽ യാദവ് സംഘടനാ പ്രവർത്തനങ്ങളിൽ പ്രകടിപ്പിച്ച മികവും തിരഞ്ഞെടുപ്പിന് കാരണമാണ്. ആരാണ് മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി മോഹൻ യാദവ്? എന്തുകൊണ്ടാണ് യാദവിന്റെ തിരഞ്ഞെടുപ്പ് പ്രത്യേകതകൾ നിറഞ്ഞതാകുന്നത്?
ഭരണവിരുദ്ധ വികാരമെന്ന ഒന്നില്ല എന്ന് പാർലമെന്റിന്റെ മുറ്റത്തു നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് മൂന്നു സംസ്ഥാനങ്ങളിലെ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. നീണ്ട ഭരണത്തിന്റെ മടുപ്പിനെപ്പോലും വോട്ടാക്കാനുള്ള ബിജെപിയുടെ സംഘടനാ ശേഷിയും താരതമ്യേന ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും അധികാരം കൈവിട്ടു പോയ കോൺഗ്രസിന്റെ ദൗർബല്യവും വെളിവാക്കിയ സംസ്ഥാന തിരഞ്ഞെടുപ്പു ഫലങ്ങൾ വന്നതിനു ശേഷം ഇനിയങ്ങോട്ട് പോസിറ്റീവ് രാഷ്ട്രീയത്തിനാണു പ്രസക്തിയെന്നായിരുന്നു മോദിയുടെ പ്രഭാഷണത്തിന്റെ പൊരുൾ. ഗുജറാത്തിലും ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഭരണം നിലനിർത്തിയ അതേ തന്ത്രങ്ങൾ ഹിമാചലിലും കർണാടകയിലും മാത്രമാണ് അടുത്തിടെ ബിജെപിക്കു മേൽ തിരിച്ചടിച്ചത്. ക്ഷേമപദ്ധതികൾ വാരിക്കോരി നൽകിയിട്ടും എന്തുകൊണ്ട് കോൺഗ്രസിന് അത് മുതലെടുക്കാനാകാതെ പോയി എന്നും ബിജെപി എങ്ങനെ അതേ പദ്ധതികളിലൂടെ അധികാരത്തിലെത്തുന്നുവെന്നതിനും രണ്ടു കാരണങ്ങളാണ് പ്രധാനമായുള്ളത്. ഒന്ന് സംഘടനാ ശേഷി. രണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുടരുന്ന ജനപ്രീതി. ഇവ രണ്ടും എങ്ങനെയാണ് ബിജെപിക്ക് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തത്? ഹിന്ദി ഹൃദയഭൂമിയിൽ തിരിച്ചടിയേൽക്കുമെന്ന് കരുതിയിരുന്നയിടത്തുനിന്ന് ബിജെപി തിരികെയെത്തിയത് എങ്ങനെയാണ്? അതിൽ വനിതാവോട്ടുകളുടെ പ്രസക്തി എന്താണ്?
ന്യൂഡൽഹി ∙ രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിയാരെന്ന് നാളെ അറിയാം. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി നിയമസഭാകക്ഷി യോഗം നാളെ ചേരും. ഛത്തീസ്ഗഡിൽ ഇന്നു പ്രഖ്യാപനമുണ്ടായേക്കും. അവിടെ ഇന്നാണു നിയമസഭാകക്ഷി യോഗം. രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ ഓരോരുത്തരായി വിളിച്ച് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഇന്നലെ രാത്രി മുതൽ ചർച്ച ആരംഭിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയകാരണങ്ങൾ പരിശോധിക്കാൻ സംസ്ഥാന നേതാക്കളുമായി കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തി. വിജയിക്കുമെന്ന അമിത ആത്മവിശ്വാസമാണ് മധ്യപ്രദേശിൽ പാർട്ടിക്കു വിനയായതെന്നു യോഗം വിലയിരുത്തി. സ്ത്രീകൾ, ഒബിസി വിഭാഗങ്ങൾ എന്നിവർ കോൺഗ്രസിനെ പിന്തുണച്ചില്ല.
ഭോപാൽ∙ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്തതിന് മുസ്ലിം യുവതിയെ ഭർതൃസഹോദരൻ മർദിച്ചെന്ന് പരാതി. സമീന (30) എന്ന യുവതിക്കാണ് മർദനമേറ്റത്. സമീനയുടെ പരാതിയിൽ ഭർത്താവിന്റെ ഇളയ സഹോദരൻ ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ന്യൂഡൽഹി ∙ 3 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ബിജെപി കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ എംഎൽഎമാരുമായി ഇവർ ചർച്ച നടത്തി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. കേന്ദ്ര നിരീക്ഷകർ– രാജസ്ഥാൻ: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സരോജ് പാണ്ഡെ എംപി, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ.
Results 1-10 of 178