Activate your premium subscription today
ന്യൂഡൽഹി ∙ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയകാരണങ്ങൾ പരിശോധിക്കാൻ സംസ്ഥാന നേതാക്കളുമായി കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തി. വിജയിക്കുമെന്ന അമിത ആത്മവിശ്വാസമാണ് മധ്യപ്രദേശിൽ പാർട്ടിക്കു വിനയായതെന്നു യോഗം വിലയിരുത്തി. സ്ത്രീകൾ, ഒബിസി വിഭാഗങ്ങൾ എന്നിവർ കോൺഗ്രസിനെ പിന്തുണച്ചില്ല.
കൊൽക്കത്ത ∙ മിസോറം മുഖ്യമന്ത്രിയായി സെഡ്പിഎം നേതാവ് ലാൽഡുഹോമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മിസോറമിന്റെ ചരിത്രത്തിൽ ആദ്യമായാണ് മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്), കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിലെത്തുന്നത്. ഗവർണർ ഹരിബാബു കംഭംപാടി സത്യപ്രതിഞ ചൊല്ലിക്കൊടുത്തു. 40 അംഗ നിയമസഭയിൽ 27 സീറ്റാണ് സെഡ്പിഎം നേടിയത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ലാൽഡുഹോമ എന്ന ഐപിഎസ് ഓഫിസർ തന്റെ ലക്ഷ്യത്തിനായി കാത്തിരുന്നത് നീണ്ട മൂന്നര പതിറ്റാണ്ടാണ്. മിസോറം മാറി മാറി ഭരിച്ച കോൺഗ്രസും മിസോ നാഷനൽ ഫ്രണ്ടും (എംഎൻഎഫ്) അല്ലാത്ത പുതിയ സർക്കാരായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സൊറാം പീപ്പീൾസ് മൂവ്മെന്റ് (സെഡ്പിഎം) എന്ന പുതിയ പാർട്ടിയുടെ അംഗങ്ങള് സത്യപ്രതിജ്ഞ ചെയ്ത് മിസോറമിൽ അധികാരമേൽക്കുമ്പോള് ലക്ഷ്യത്തിലെത്തിയത് ലാൽഡുഹോമയുടെ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലം. വടക്കുകിഴക്കന് സംസ്ഥാനമായ മിസോറമിന്റെ ചരിത്രത്തോളം പ്രധാനപ്പെട്ടതാണ് ലാൽഡുഹോമയുടെ രാഷ്ട്രീയചരിത്രവും. അധികാരമുള്ള പാർട്ടിക്കൊപ്പം തുടർന്നിരുന്നെങ്കിൽ വലിയ ഉയരങ്ങളിൽ നേരത്തേതന്നെ അദ്ദേഹം എത്തുമായിരുന്നു. ഐപിഎസ് ഓഫിസർ എന്ന നിലയിൽ ഗോവയിലെ ലഹരിമരുന്ന് മാഫിയയ്ക്കെതിരേ ശക്തമായ നടപടിയെടുത്തപ്പോഴാണ്
ഐസ്വാൾ∙ സോറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) നേതാവ് ലാൽഡുഹോമ മിസോറം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലാൽഡുഹോമയ്ക്ക് ഗവർണർ ഹരി ബാബു കമ്പംപാട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റു പതിനൊന്ന് സെഡ്പിഎം നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
കൊൽക്കത്ത ∙ മിസോറം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് മുഖ്യമന്ത്രി സൊറംതാഗ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി പദത്തിൽനിന്നുള്ള രാജിക്കത്ത് കഴിഞ്ഞദിവസം അദ്ദേഹം ഗവർണർക്കു കൈമാറിയിരുന്നു. മണിപ്പുർ കലാപം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി ബിരേൻ സിങ് പരാജയപ്പെട്ടതായി മിസോറമിലെ നിയുക്ത മുഖ്യമന്ത്രി ലാൽഡുഹോമ പറഞ്ഞു. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനവും തെറ്റാണ്. മണിപ്പുരിലെ കലാപം മെയ്തെയ്കളും ഗോത്ര വിഭാഗങ്ങളും തമ്മിലല്ലെന്നും സർക്കാറും ഗോത്രവിഭാഗങ്ങളും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ ഒരു വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് ലാൽഡുഹോമ പറഞ്ഞു.
കൊൽക്കത്ത ∙ മിസോറമിൽ ത്രിശങ്കുസഭയായിരിക്കുമെന്ന എക്സിറ്റ് പോൾ പ്രവചനത്തെ അപ്പാടെ തള്ളിക്കളഞ്ഞാണ് സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) വൻ വിജയം നേടിയത്. മിസോറം സംസ്ഥാനം രൂപീകരിച്ച 1987 മുതൽ ഇതുവരെ എംഎൻഎഫും കോൺഗ്രസുമാണു മാറിമാറി ഭരിച്ചത്. 2 ടേമുകളിൽ ഒരു പാർട്ടി ഭരിച്ച ശേഷം ഭരണം മാറുന്ന രീതിയായിരുന്നു ഇതുവരെ. ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ച തിരഞ്ഞെടുപ്പിൽ, സാധാരണനിലയിൽ കോൺഗ്രസിനു ലഭിക്കുമെന്നു കരുതപ്പെട്ട ഭരണവിരുദ്ധവോട്ടുകൾ സെഡ്പിഎമ്മിനു ലഭിച്ചു. 2018 ൽ രൂപീകരിച്ച സെഡ്പിഎമ്മിന്റെ സ്ഥാനാർഥികൾ ആദ്യമായാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായിട്ടാണ് പാർട്ടി സ്ഥാനാർഥികൾ മത്സരിച്ചിരുന്നത്. 8 സീറ്റ് നേടി പ്രധാന പ്രതിപക്ഷമാകുകയും ചെയ്തു.
കൊൽക്കത്ത ∙ രാജിവച്ച മിസോറം മുഖ്യമന്ത്രിയും മിസോ നാഷനൽ ഫ്രണ്ട് നേതാവ് സോറാംതാംഗ ആയുധംവച്ച് കീഴടങ്ങിയ മിസോ സായുധസേനാ നേതാവാണ്. ആ കീഴടങ്ങലിനു നേതൃത്വം നൽകിയത് അന്നത്തെ ഐപിഎസ് ഉദ്യോഗസ്ഥൻ ലാൽഡുഹോമ. കാലം പിന്നിട്ടപ്പോൾ മുഖ്യമന്ത്രിയായ സോറാം താംഗയെ ‘കീഴടക്കി’ 74 കാരനായ ലാൽഡുഹോമ മുഖ്യമന്ത്രിയാവുന്നു. അന്ന് തോക്ക് താഴെവയ്പിച്ചു; ഇപ്പോൾ അധികാരവും. ഐപിഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഗോവയിൽ ജോലി ചെയ്യുമ്പോഴാണു ലാൽഡുഹോമ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുമായി ഡൽഹിയിലെത്തുന്നത്.
സൗത്ത് ടുപുയി (മിസോറം) ∙ ‘കോർണർ’ മീറ്റിങ് കിക്കുകളിലൂടെ യുവത്വത്തിന്റെ ഹരമായി മുന്നേറി ജെജെ ഗോളടിച്ചു. ഒരു കാലത്ത് രാജ്യത്തെ വിലപിടിപ്പുള്ള ഫുട്ബോൾ താരങ്ങളിലൊരാളായ ജെജെ ലാൽപെഖുല മിസോറം തിരഞ്ഞെടുപ്പിൽ സൗത്ത് ടുപുയി മണ്ഡലത്തിലാണു സോറം പീപ്പിൾസ് മൂവ്മെന്റിനെ വിജയിപ്പിച്ചത്. എതിരാളി മിസോ നാഷനൽ ഫ്രണ്ടിന്റെ ഡോ. ആർ. ലാൽതംഗ്ലിയാനയുടെ ശക്തമായ പ്രതിരോധവലയം ഭേദിച്ചത് 135 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കോൺഗ്രസ് സ്ഥാനാർഥി സി. ലാൽഡിന്റ് ലുവാംഗ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
കൊൽക്കത്ത ∙ 36 വർഷം മാറിമാറി ഭരിച്ച മിസോ നാഷനൽ ഫ്രണ്ടിനെയും (എംഎൻഎഫ്) കോൺഗ്രസിനെയും പുറന്തള്ളി പ്രാദേശിക പാർട്ടികളുടെയും പൗരസംഘടനകളുടെയും കൂട്ടായ്മയായ സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) മിസോറമിൽ അധികാരത്തിലെത്തി. 40 അംഗ നിയമസഭയിൽ സെഡ്പിഎം 27 സീറ്റ് നേടിയപ്പോൾ നിലവിലെ ഭരണകക്ഷിയായ എംഎൻഎഫിന് ലഭിച്ചത് 10 സീറ്റ് മാത്രം. കോൺഗ്രസ് ഒരു സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ ബിജെപി 2 സീറ്റിൽ ജയിച്ചു.
മിസോറമിൽ 15 വനിതകൾ മത്സരിച്ചതിൽ ഇത്തവണ 3 പേർ ജയിച്ചു. ഇത്രയധികം വനിതകൾ ജയിക്കുന്നത് ഇതാദ്യമാണ്. പല ടേമിലായി 4 വനിതകൾ മാത്രമാണു മുൻപ് നിയമസഭയിലെത്തിയത്. മന്ത്രിയായത് ഒരാളും. വനിതാ ബിൽ പാർലമെന്റ് പാസാക്കിയതിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 5 സംസ്ഥാനങ്ങളിലായി വിജയിച്ചത് 79 വനിതകളാണ് (11.63%). 679 സീറ്റുകളിലാണ് വനിതകൾ മത്സരിച്ചത്. 2018 ൽ ജയിച്ചത് 64 വനിതകളായിരുന്നു (9.43%).
Results 1-10 of 75