Activate your premium subscription today
തിയറ്ററിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽശിക്ഷയുടെ തൊട്ടടുത്തു വരെയെത്തിയാണ് രക്ഷപ്പെട്ടത്. അതോടെ പുഷ്പ2 വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുന്നു. ഏറ്റവും വേഗത്തിൽ 1000 കോടി രൂപ സ്വന്തമാക്കിയ സിനിമയെന്ന റെക്കോർഡ് ആ വിവാദത്തിനും തൊട്ടുമുൻപാണ് പുഷ്പ2 സ്വന്തമാക്കിയത്. ഇത്തരത്തിൽ ആഘോഷങ്ങളിലും വിവാദങ്ങളിലും ആറാടുമ്പോൾ പുഷ്പയെ ‘ഫയർ’ ആക്കിയ ഒരാൾ കൂടിയുണ്ട് ചിത്രത്തിൽ. അവർക്കൊരു കഥ പറയാനുമുണ്ട്. ഏഴ് വർഷത്തിൽ അഭിനയിച്ചത് വിരലിലെണ്ണാവുന്ന സിനിമകൾ. അതിൽ പലതും വൻ പരാജയവും. എന്നാൽ രണ്ട് പാട്ടുകൾ ഈ ഇരുപത്തിമൂന്നുകാരിയെ പാൻ ഇന്ത്യൻ താരമാക്കി. പറഞ്ഞുവരുന്നത് യുവനടി ശ്രീലീലയുടെ കാര്യമാണ്. പുഷ്പ ഒന്നാം ഭാഗത്തിൽ ഐറ്റം ഡാൻസിലൂടെ തിയറ്ററിനു തീകൊളുത്തിയത് സമാന്ത ആയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ അതിനുള്ള അവസരം ലഭിച്ചത് ശ്രീലീലയ്ക്കായിരുന്നു. ചെറുപ്രായത്തിൽ തന്നെ രണ്ട് കുട്ടികളുടെ ‘അമ്മ’ കൂടിയാണ് ഈ നടി. അമേരിക്കയിൽ ജനിച്ചു വളർന്ന ശ്രീലീല എങ്ങനെയാണ് തെന്നിന്ത്യയുടെ ‘ഡാൻസിങ് ക്വീൻ’ ആയത്? എന്താണ് അവരുടെ ജീവിതകഥ?
ജിദ്ദ ∙ 2024ന്റെ ആദ്യ പകുതിയിൽ സൗദി അറേബ്യയിലെ സിനിമാശാലകൾ 421.8 മില്യൺ റിയാൽ വരുമാനം നേടി.
തിരിച്ചറിയപ്പെടാതെ പോയ മഹത്വത്തിന്റെ പേരാണ് ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് കെ.ജി.ജോര്‍ജ്. ജീവിതകാലത്ത് ഒരിക്കല്‍ പോലും മികച്ച സംവിധായകനുളള ദേശീയ പുരസ്കാരമോ സംസ്ഥാന പുരസ്കാരമോ അദ്ദേഹത്തിന് ലഭിച്ചില്ല എന്നത് ദയനീയമായ ചരിത്രവൈരുധ്യം. പുരസ്കാരങ്ങളുടെ അഭാവംകൊണ്ട് മങ്ങുന്നതല്ല ആ മഹിമ. വൈക്കം മുഹമ്മദ് ബഷീറിനെ നിരാകരിച്ച പുരസ്കാര നിർണയ സമിതികള്‍, കാലം അദ്ദേഹത്തിനായി കാത്തു വച്ച അനശ്വരത കണ്ട് തലതാഴ്ത്തും പോലെ കെ.ജി.ജോര്‍ജിന്റെ കാര്യത്തിലും നാളെ പശ്ചാത്തപിക്കേണ്ടതായി വരും. രഞ്ജി പണിക്കരെ പോലെയുള്ള മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ മുതല്‍ ലിജോ ജോസിനെയും ദിലീഷ് പോത്തനെയും പോലെ ഏറ്റവും പുതിയ ചലച്ചിത്രകാരന്മാര് വരെ മലയാളത്തിലെ മാസ്റ്റര്‍ ഫിലിം മേക്കറായി ഉയര്‍ത്തിക്കാട്ടുന്ന അതികായനാണ് കെ.ജി.ജോര്‍ജ്. അമൂര്‍ത്തമായ ആഖ്യാനരീതിയില്‍ കഥാകഥനം നിര്‍വഹിക്കുന്ന ആര്‍ട്ട്ഹൗസ് ചലച്ചിത്രകാരന്മാരുടെ സിനിമകള്‍ വ്യാഖ്യാനിക്കാന്‍ നിരൂപകരും ചില മാധ്യമപ്രവര്‍ത്തകരും വ്യാഖ്യാതാക്കളും ആവശ്യമായി വരൂമ്പോള്‍ ജോര്‍ജിന്റെ സിനിമകള്‍ സ്വയം സംവദിക്കുന്നവയാണ്. അതിന് പിന്‍പാട്ടുകാരുടെ ഒത്താശ ആവശ്യമില്ല. ഏത് സാധാരണക്കാരനും ഉള്‍ക്കൊളളാന്‍ പാകത്തില്‍ ആസ്വാദനക്ഷമവും അതേസമയം ഗഹനമായ ആശയതലങ്ങളാല് സമ്പന്നവുമാണ് ‘ജോര്‍ജിയന്‍’ സിനിമകള്‍.
ആഖ്യാനശൈലിയിൽ പൂർവമാതൃകകളില്ലാതെ, വ്യത്യസ്തമായ പ്രമേയങ്ങളും അവയുടെ മൗലികമായ ആവിഷ്കാരങ്ങളുംകൊണ്ട് മലയാള സിനിമയ്ക്കു പുതുവഴി കുറിച്ച വിശ്രുത ചലച്ചിത്രകാരന്റെ വേർപാടാണിത്. കെ.ജി.ജോർജ് ഓർമയാകുമ്പോൾ കാലത്തിന്റെ തിരശീലയിൽ ഒരിക്കലും മറയാത്ത ചില വിശിഷ്ട സിനിമകൾ ബാക്കിയാവുന്നു. ഇതിനകം സംവിധാനം ചെയ്തത് 19 സിനിമകൾമാത്രം. എങ്കിലെന്ത്, ജോർജിന്റെ മിക്ക സിനിമകളും സിനിമാവിദ്യാർഥികൾക്കുള്ള പാഠപുസ്തകമായിത്തീർന്നുവല്ലോ.
ഡബ്ലിൻ ∙ പ്രശസ്ത ഐറിഷ് ചലച്ചിത്ര താരം റേ സ്റ്റീവൻസൺ (58) അന്തരിച്ചു. എസ്.എസ്.രാജമൗലിയുടെ ആർആർആർ എന്ന സൂപ്പർഹിറ്റ് സിനിമയിൽ വില്ലനായ ബ്രിട്ടിഷ് ഗവർണർ സ്കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ചും കയ്യടി നേടിയ നടനാണ്. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സായ ‘തോറിൽ’ വോൾസ്റ്റാഗായി വേഷമിട്ടാണു റേ സ്റ്റീവൻസൺ ആഗോള
കൊച്ചി ∙ പോയവർഷം തിയറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമകളിൽ 90 ശതമാനവും സാമ്പത്തിക പരാജയം. 176 മലയാള ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഇതിൽ വിജയ ചിത്രങ്ങൾ 17 എണ്ണം മാത്രം.159 ചിത്രങ്ങൾ പരാജയപ്പെടുന്നതു വഴി ഏകദേശം 325 കോടി രൂപയെങ്കിലും നിർമാതാക്കൾക്ക് നഷ്ടമുണ്ടായിട്ടുണ്ട്. കന്നഡ ചിത്രം കെജിഎഫ് –2 കേരളത്തിലെ
തന്റെ ചെസ്സ് പ്രേമത്തെക്കുറിച്ച് ദത്ത പറയുന്നു: “ചെറുപ്പത്തില്‍ ദൃശ്യപരമായിട്ടാണ് ചെസ്സ് എന്നെ ആകര്‍ഷിച്ചത്. അത്ഭുതകരമാംവിധം കൊത്തുപണികളുള്ള മരത്തിന്റെ കരുക്കള്‍. കറുപ്പിലും മഞ്ഞയിലുമുള്ള പാറ്റേണ്‍, കരുക്കളുടെ ചലനങ്ങള്‍, ഗൂഡരീതിയിലുള്ള കോഡ് ഭാഷയില്‍ കളിക്കാര്‍ നീക്കങ്ങൾ കുറിച്ചുവെക്കുന്നത്– ഇവയെല്ലാം എന്നെ സംബന്ധിച്ച് സംഗീതത്തിലെ നോട്ടേഷന്‍ പോലെ ആകര്‍ഷകമായിരുന്നു”.
Results 1-7