Activate your premium subscription today
‘‘നമ്മളെ എല്ലാവരും ചതിക്കുകയാണ്. അഫ്ഗാനിസ്ഥാനെ എല്ലാവരും ഉപേക്ഷിച്ചിരിക്കുന്നു...’’ നവീദ് മഹ്മൂദിയുടെ ‘ദ് ലാസ്റ്റ് ബർത്ത്ഡേ’ എന്ന ചിത്രത്തിലെ നായിക സൊരയ്യയുടെ വാക്കുകളാണ്. അവളുടെ പിറന്നാളായിരുന്നു 2021 ഓഗസ്റ്റ് 13ന്. കാബൂളിലെ വീട്ടിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി വിരുന്നൊരുക്കാനുള്ള തിരക്കിലാണ് അവൾ. അതിനിടയിലാണ് ആ വാർത്ത കേട്ടത്– അഫ്ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ ഹേരാത്ത് താലിബാൻ പിടിച്ചെടുത്തിരിക്കുന്നു. അവരുടെ അടുത്ത ലക്ഷ്യം കാബൂളാണെന്നു കേൾക്കുന്നു. ‘‘നമ്മുടെ ദേശീയ സൈന്യം കാബൂളിനെ ഒരിക്കലും വിട്ടുകൊടുക്കില്ല’’ എന്ന ആത്മവിശ്വാസമാണ് ആ വാർത്ത കേട്ടപ്പോൾ സൊരയ്യ പങ്കുവച്ചത്. എന്നാൽ അത് അധികനേരം നീണ്ടുനിന്നില്ല, പിറന്നാളാഘോഷത്തിനിടെയാണ് ആ വിഡിയോ അവരുടെ മൊബൈലിലെത്തിയത്. സൊരയ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഭർത്താവാകാൻ പോകുന്ന ചെറുപ്പക്കാരൻ താലിബാന്റെ വെടിയേറ്റു മരിക്കുന്ന വിഡിയോ ആയിരുന്നു അത്. ഒരൊറ്റ നിമിഷത്തിൽ ആ ആഘോഷവീട് നിശ്ശബ്ദതയുടെ ആഴങ്ങളിൽ വീർപ്പുമുട്ടിക്കിടന്നു. പക്ഷേ എത്ര നേരത്തേക്ക് അങ്ങനെ തുടരാനാകും? എത്രയും പെട്ടെന്നു രക്ഷപ്പെട്ടേ മതിയാകൂ.
തിരുവനന്തപുരം∙ കേരളത്തിൽ വരാൻ എപ്പോഴും സന്തോഷമാണെന്ന് നടൻ പ്രകാശ് രാജ്. കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളീയരുടെ സ്നേഹം, വിശ്വാസം, പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരുണ്ടായിട്ടും ദൈവങ്ങളെ രാഷ്ട്രീയത്തിൽനിന്ന് മാറ്റി നിർത്തുന്നതും ഇഷ്ടമാണെന്നും
തിരുവനന്തപുരം∙ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ജനറൽ കൗൺസിൽ അംഗങ്ങൾ. രാജിവയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് രഞ്ജിത് വ്യക്തമാക്കിയതിനു പിന്നാലെയാണ് അംഗങ്ങൾ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
കാഴ്ചയിലെ ചെറിയ വ്യത്യാസം ഒഴിച്ചാൽ അർക്കിടിയിൽ ഒട്ടേറെ സമാനതകൾ ഉണ്ടായിരുന്നു. ഒരേ സ്ഥാപനത്തിൽ, ഒരുമിച്ചു ജോലി ചെയ്യുന്ന രണ്ടുപേർ. യാത്രയും ജോലിയുമെല്ലാം ഒരുമിച്ച്. ഒരേ വേഷം. ബാഗ്. ഒരേ ലക്ഷ്യം. ബാങ്കിൽ നിന്ന് കടമെടുത്തു തിരിച്ചടയ്ക്കാത്തവരുടെ ലിസ്റ്റുമായി പഴയൊരു കാറിൽ അവർ ഇറങ്ങുകയാണ്. എന്നാൽ,
ആഘോഷത്തിനിടയ്ക്ക് അപ്രതീക്ഷിതമായി ഹൃദയാഘാതം വന്നതുപോലെയായിരുന്നു അത്. ഉച്ചസ്ഥായിയിൽ മുഴങ്ങിക്കൊണ്ടിരുന്ന പാട്ട് പെട്ടെന്നു നിലച്ചതുപോലെ. നൃത്തച്ചുവടുകൾ നിന്നതുപോലെ. അയാൾക്ക് അതുൾക്കൊള്ളാനായില്ല. ലൂക്കാസ് പെരെയ്ര എന്ന ബെസ്റ്റ് സെല്ലർ നോവലുകളുടെ എഴുത്തുകാരന്. അർജന്റീനിയൻ യുവത്വം ഏറ്റെടുത്ത നോവലുകൾ
എ ബ്രൈറ്റർ ടുമോറോ എന്ന ചിത്രത്തിന്റെ സംവിധായകനും നിർമാതാവും നാനി മൊറൈറ്റി തന്നെയാണ്. 2001 ൽ കാനിൽ പുരസ്കാരം നേടിയ ദ് സൺസ് റൂം എന്ന പ്രശസ്ത ചിത്രത്തിന്റെ ശിൽപി. വൻ പ്രതീക്ഷകളോടെയാണ് ബ്രൈറ്റർ ടുമോറോയെ 28–ാം രാജ്യാന്തര ചലച്ചിത്ര മേള വരവേറ്റതും. എന്നാൽ സംഭവിച്ചതു മറ്റൊന്നാണ്. കോമഡി സിനിമ ട്രാജഡിയായ
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായിട്ട് ആരും ഉണ്ടാവില്ല. എന്നാൽ ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞ് ഒറ്റപ്പെടലിന്റെ വക്കിലെത്തിയ രണ്ടുപേർ പ്രണയിക്കുമ്പോൾ ആ പ്രണയത്തിന് നല്ലൊരു സുഗന്ധം ഉണ്ടാവും എന്നു പറയുകയാണ് ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലൂടെ അഭിജിത്ത് അശോകൻ. കുടുംബത്തിൽ
ഏകാംഗ പ്രദർശമനല്ല സിനിമ. ഒരാൾ മാത്രം വിചാരിച്ചാൽ ഒരു ചിത്രവും നന്നാകില്ല. എന്നാൽ, ഒരാൾക്ക് സ്വന്തം വേഷം മോശമാക്കാം. പരാജയപ്പെടാം. പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കാം. എന്നാൽ, അപൂർവമായെങ്കിലും എല്ലാ ഘടകങ്ങളും ഒത്തിണക്കത്തോടെ, ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തിലേക്ക് ഉയരാറുണ്ട്. അപ്പോഴാണ് മികച്ച സിനിമ
മലയോര ഗ്രാമപ്രദേശത്ത് ജീവിക്കുന്ന യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബാംഗമാണ് സോണി. നാടുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും സജീവ സാന്നിധ്യമായ സോണിയെ നാട്ടുകാർക്ക് എല്ലാവർക്കും വളരെയധികം വിശ്വാസവുമാണ്. ചെറിയ കുട്ടികൾക്കായി സോണി ഒരു ട്യൂഷൻ ക്ലാസും നടത്തിയിരുന്നു. സോണിയുടെ ഗ്രാമത്തിൽ പുലി ഇറങ്ങുന്നതോടെ
സ്വന്തം കുട്ടിയെ പാലൂട്ടാൻ കഴിയാതെ മുലപ്പാൽ കുപ്പിയിൽ ശേഖരിക്കേണ്ടിവരുന്ന രണ്ടു പേർ. ഒരാൾ മലയാളം സിനിമയിലാണെങ്കിൽ മറ്റൊരാൾ നെതർലൻഡ്സിൽ നിന്നുള്ള സിനിമയിൽ. രണ്ടു കഥാപാത്രങ്ങൾക്കും തമ്മിൽ ഒരു സാമ്യവുമില്ല. രണ്ടു സിനിമകളും തമ്മിൽ ബന്ധവുമില്ല. എന്നാൽ, ഈ രണ്ടു സിനിമകളിലെയും കഥാപാത്രങ്ങൾക്ക് മുലപ്പാൽ ഒരു
Results 1-10 of 21