ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കാഴ്ചയിലെ ചെറിയ വ്യത്യാസം ഒഴിച്ചാൽ അർക്കിടിയിൽ ഒ‌ട്ടേറെ സമാനതകൾ ഉണ്ടായിരുന്നു. ഒരേ സ്ഥാപനത്തിൽ, ഒരുമിച്ചു ജോലി ചെയ്യുന്ന രണ്ടുപേർ. യാത്രയും ജോലിയുമെല്ലാം ഒരുമിച്ച്. ഒരേ വേഷം. ബാഗ്. ഒരേ ലക്ഷ്യം. ബാങ്കിൽ നിന്ന് കടമെടുത്തു തിരിച്ചടയ്ക്കാത്തവരുടെ ലിസ്റ്റുമായി പഴയൊരു കാറിൽ അവർ ഇറങ്ങുകയാണ്. എന്നാൽ, ബുദ്ധിമുട്ടേറിയതാണ് അവരുടെ ജോലി. ദാരിദ്ര്യം പിടിമുറുക്കിയ ഒരു ഗ്രാമത്തിൽ നിന്നാണ് ലക്ഷ്യം പൂർത്തീകരിക്കേണ്ടത്. അതിനിടെ അവർ നേരുടന്ന മനുഷ്യരിലൂടെയാണ ഡെസർട് എന്ന സിനിമ മുന്നേറുന്നത്. അത്യന്തം രസകരമായ വിഷയമാണ് ഫൗസി ബെൻസെയ്ദി തിരഞ്ഞെടുത്തത്. 

എന്നാൽ, റോഡ് മൂവി, കോമഡി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്താമെങ്കിലും അങ്ങനെ തീർത്തുപറയാനാവാത്ത സിനിമ രസകരവും വിരസവുമായ വഴികളിലൂടെ മുന്നേറി, അപ്രതീക്ഷിത ക്ലൈമാക്സിൽ എത്തുന്നു. ബാങ്കിനു ലഭിക്കാനുള്ള കിട്ടാക്കടം തിരിച്ചുപിടിക്കാൻ നിയുക്തരായ ഏജൻസിയലാണ് മെഹ്ദിയും ഹമീദും ജോലി ചെയ്യുന്നത്. ഓരോരുത്തർക്കും കൃത്യമായ ടാർജറ്റ് കൊടുത്തിട്ടുണ്ട്. അവ പൂർത്തിയാക്കുന്നവർക്ക് ഇൻക്രിമെന്റ്, പ്രമോഷൻ എന്നിവ ലഭിക്കും. ലക്ഷ്യം നേടുന്നതിൽ പരാജയപ്പെടുന്നവർക്ക് ജോലി എത്ര നാൾ കാണുമെന്നുപോലും ഉറപ്പില്ല. വാക്കിലും നോക്കിലുമെല്ലാം കർശന സ്വഭാവക്കാരെപ്പോലെയാണ് മെഹ്ദിയും ഹസ്സന്റെയും രീതികൾ. മൊറോക്കോയുടെ തെക്കൻ ഭാഗത്തെ അറ്റമില്ലാത്ത മരുഭൂമിയിലൂടെ മണിക്കൂറുകളോളം ഡ്രൈവ് ചെയ്തു വീട് കണ്ടുപിടിക്കുന്നു. 

deserts2

വീട്ടിലുള്ളവർക്ക് കടത്തെക്കുറിച്ച് ഒരു പിടിയുമില്ല. ഗൃഹനാഥനെ കണ്ടെത്തുന്നു. പണമെടുത്ത കാര്യം അദ്ദേഹം സമ്മതിക്കുന്നു. അത് മകളുടെ കല്യാണത്തിനു വേണ്ടി ചലവഴിച്ചു തീർത്തു. നിലവിൽ ജോലിയില്ല. ചെറിയ തുകകളയി അടയ്ക്കാൻ നിർദേശിച്ചെങ്കിലും അതുപോലും തനിക്കു കഴിയില്ലെന്നാണ് നിലപാട്. അതോടെ, കളക്ഷൻ ഏജന്റുമാർ വീട്ടിലെ കാർപറ്റിൽ നോട്ടമിടുന്നു. തന്റെ ചെറിയ കുട്ടികൾക്ക് തണുപ്പിൽ നിന്നു രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗമാണവയെന്ന് കരഞ്ഞുപറഞ്ഞെങ്കിലും അതു കൂട്ടാക്കാതെ വീട്ടിലെ അവസാന കാർപ്പറ്റും കൈക്കലാക്കി ബാക്കി അടയ്ക്കാനുള്ള തുകയും കണക്കും ബോധ്യപ്പെടുത്തി മെഹ്ദിയും ഹമീദും മടങ്ങുന്നു. മറ്റൊരു വീട്ടിൽ നിന്ന് ആട്ടിൻകുട്ടികളെയാണ് അവർക്കു ലഭിക്കുന്നത്. അവയെ തോളിലേറ്റിയാണ് പിന്നീടുള്ള യാത്ര. 

ഓരോ ദിവസത്തിന്റെയും അവസാനം പിരിച്ചെട‌ുത്ത തുക വീതിച്ചെടുക്കുന്നു. കണക്കു കൂട്ടിയ ശേഷം ഹമീദിന് ചെറിയൊരു തുക മാത്രമാണ് മെഹ്ദി കൊടുക്കുന്നത്. എന്നിട്ടും  എന്തുകൊണ്ടാണ് നന്ദി പറയുന്നതെന്നു ചോദിക്കുമ്പോൾ, ഇതിനു മുമ്പത്തെ സ്ഥാപനത്തിൽ കഠിനമായി ജോലി ചെയ്താലും ശമ്പളമേ ലഭിക്കാറില്ലായിരുന്നു എന്നാണ് ഹമീദ് പറയുന്നത്. 

വീടുകളിൽ കയറി പിരിച്ചും അവശേഷിച്ച വിലപിടിച്ച സാധനങ്ങൾ കൈക്കലാക്കിയും നീങ്ങുന്ന യാത്ര അനായാസമല്ല. മരുഭൂമിയുടെ നടുവിൽ പെട്രോൾ പമ്പിൽ കണ്ടുമുട്ടുന്ന ബൈക്ക് യാത്രക്കാരൻ അവരുടെ ജീവിതം മാറ്റിമറിക്കുകയാണ്. അത് അപ്രതീക്ഷിത സംഭവങ്ങളിലേക്കും വ്യക്തികളിലേക്കും അജ്ഞാതമായ ഭാവിയിലേക്കുമാണ് അവരെ നയിക്കുന്നത്. ആദ്യപകുതി രസകരമായാണ് ചിത്രം മുന്നേറുന്നത്. എന്നാൽ പകുതിയോടെ ഫോക്കസ് നഷ്ടപ്പെടുകയും വിരസമായ നിമിഷങ്ങളിലേക്കും കടക്കുന്ന സിനിമ, അവസാനമാകുമ്പോൾ മികവിലേക്കു മടങ്ങിയെത്തുന്നു. 

ഏതു ഭാഷയിലെ സിനിമയ്ക്കും തിരഞ്ഞെടുക്കാവുന്ന ഗംഭീര വിഷയമാണ് ഫൗസി ഡെസർടിന്റെ പ്രമേയമായി സ്വീകരിച്ചത്. എന്നാൽ, വിചിത്രമായ പെരുമാറുന്ന രണ്ടുപേരെ പ്രധാന കഥാപാത്രങ്ങളാക്കിയതിലൂടെ ആദ്യം തന്നെ പ്രേക്ഷകരുടെ പതിവു ചിന്താഗതികളെ സംവിധായകൻ തകർക്കുന്നു. 

മെഹ്ദിക്കും ഹമീദിനും ജീവിതമുണ്ട്. അത്, അവർ കടം പിരിച്ചെടുക്കാൻ പോകുന്നവരേക്കാൾ ദയനീയവും കഷ്ടപ്പാട് നിറഞ്ഞതും സാമ്പത്തികമായി തിളക്കമില്ലാത്തതുമാണ്. കുന്നോളം പ്രശ്നങ്ങൾ ഇരുവർക്കുമുണ്ട്. അവർ അതേക്കുറിച്ചു പറയുന്നില്ല. പരാതിപ്പെടുന്നില്ല. ജോലിക്കിടെ, സന്തോഷം കണ്ടെത്താനുള്ള അവരുടെ എല്ലാ ശ്രമവും ദയനീയമായി പരാജയപ്പെടുന്നുമുണ്ട്. ചിലപ്പോൾ സ്ഥിരബുദ്ധിയില്ലാത്ത കോമാളികളെപ്പോലെ പെരുമാറുന്ന ഇരുവരും മറ്റു ചിലപ്പോൾ തന്ത്രങ്ങൾ മുൻകൂട്ടിക്കണ്ട് മറ്റു വഴികൾ തേടുന്നുമുണ്ട്. 

പുതിയ പ്രമേയങ്ങളും വ്യത്യസ്ത അവതരണവും തേടുന്നവർക്ക് മികച്ച മാതൃകയാണ് ഡെസർട് എന്ന സിനിമ. പുതിയ കാലവും വ്യത്യസ്ത ജോലികളും അവയിലെ വെല്ലുവിളികളും എങ്ങനെ സിനിമയ്ക്കു വിഷയമാക്കാമെന്ന കാര്യത്തിലും ചിത്രം പാഠപുസ്തകം തന്നെയാണ്. 

English Summary:

‘Deserts’ Movie Review

REEL SMILE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com