Activate your premium subscription today
Monday, Apr 21, 2025
ഈ വർഷത്തെ ഓസ്കർ വേദിയിൽ വ്യത്യസ്തത പുലർത്തിയ പ്രകടനമായിരുന്നു സ്കോർട്ട് ജോർജും സംഘവും കാഴ്ചവച്ചത്. തദ്ദേശീയ അമേരിക്കൻ വസ്ത്രങ്ങളിൽ വന്ന സംഘം ‘കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂണി’ലെ പാട്ട് അവതരിപ്പിച്ചു. ഇതേ പാട്ടിലൂടെ ഓസ്കറിൽ നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഒസേജ് നേഷൻ(അമേരിക്കൻ ഗോത്രം)കാരനാണ് സ്കോർട്ട് ജോർജ്. ഒപ്പം തദ്ദേശീയയായ ലിലി ഗ്ലാഡ്സ്റ്റോണും മികച്ച നടിയായി നാമനിർദേശപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇരുവരും പരാജിതരായി. എങ്കിലും, വേദിയെ മുഴുവനും പ്രകമ്പനം കൊള്ളിച്ച ഒസേജ് ട്രൈബിന്റെ പ്രകടനം ഒരേസമയം മാറ്റത്തിന്റെ മുറവിളിയും, ചലച്ചിത്ര ലോകത്തിന്റെ വംശീയദ്രോഹങ്ങളുടെ ഓർമപ്പെടുത്തലുമാണ്. 1973ലെ ഓസ്കർ വേദി. ഇനിയും എത്ര വർണ്ണശോഭമായ ആഘോഷങ്ങൾകൊണ്ട് മറച്ചുപിടിക്കാൻ ശ്രമിച്ചാലും തേച്ചുമായ്ച്ചു കളയാൻ സാധിക്കാത്തവണ്ണം ചരിത്രത്തിൽ ചുവന്ന മഷിയാൽ ചേർക്കപ്പെട്ടതാണത്. 1973ൽ അമേരിക്കയിലെ വൂൻഡഡ് നീയിൽ നടന്ന കലാപത്തിൽ മരിച്ചു വീണ നൂറുകണക്കിന് തദ്ദേശീയ അമേരിക്കക്കാരെയും അവർക്കുവേണ്ടി ശബ്ദമുയർത്തിയ സാഷീൻ ലിറ്റിൽ ഫെതർ എന്ന ഇരുപത്തിയേഴുകാരി പെൺകുട്ടിയെയും അപമാനിച്ച വെളുത്തവർഗത്തിന്റെ മനുഷത്വമില്ലായ്മയുടെ നേർമുഖം ലോകം തിരിച്ചറിഞ്ഞ അവാർഡ് പ്രഖ്യാപന ദിനം.
‘ദ് ന്യൂയോർക്കർ’ എന്ന അതിപ്രശസ്തമായ അമേരിക്കൻ മാസികയിലെ രണ്ടു പതിറ്റാണ്ടു പിന്നിട്ട മാധ്യമപ്രവർത്തനത്തിനിടെ കണ്ടെത്താനിടയായ ചില വിവരങ്ങൾ ഡേവിഡ് ഗ്രാൻ എന്ന പത്രപ്രവർത്തകനെ വളരെയധികം അസ്വസ്ഥനാക്കുന്നു. 2012ൽ അദ്ദേഹം ആ വിവരങ്ങളുടെ യാഥാർഥ്യം തേടിയുള്ള യാത്ര ആരംഭിക്കുന്നു. റെഡ് ഇന്ത്യൻസ് എന്നു പൊതുവെ വിളിക്കാറുള്ള അമേരിക്കയിലെ ആദിമനിവാസികളിലെ ഒരു വിഭാഗമായ ഓക്ലഹോമയിലെ ഒസേജ് വംശജർക്കു സംഭവിച്ച ഒരു ദുരന്തത്തിനു പുറകെയായിരുന്നു ആ യാത്ര.
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.