Activate your premium subscription today
സിനിമ എന്ന തൊഴിൽമേഖലയിൽ സമത്വവും നീതിയും സുരക്ഷിതത്വവും ഉണ്ടാകണമെന്ന വലിയ സ്വപ്നം ഇപ്പോൾ പലരും കണ്ടുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏഴു വർഷമായി ഡബ്ല്യുസിസി (വിമൻ ഇൻ സിനിമ കലക്ടീവ്) ഈ ഒരാവശ്യമാണു മുന്നോട്ടുവയ്ക്കാൻ ശ്രമിച്ചിട്ടുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമുള്ള ചലനങ്ങളെ അതീവശ്രദ്ധയോടെയും ഗൗരവത്തോടെയും വേണം കാണാൻ. ‘ഒന്നും മിണ്ടാത്ത’ സംസ്കാരത്തിൽനിന്നു ചോദ്യങ്ങളും ചർച്ചകളും വിമർശനങ്ങളും തിരുത്തലും ഉള്ള സംസ്കാരത്തിലേക്കാണു നമ്മൾ നടന്നു തുടങ്ങിയിരിക്കുന്നത്. മോശം അനുഭവങ്ങൾ ചിലർ പങ്കുവച്ചതുകൊണ്ടു മാത്രമാണു മറ്റു പലർക്കും ഇതെക്കുറിച്ചു ശബ്ദിക്കാൻ ധൈര്യമുണ്ടായത്. (നേരത്തേ ഇവിടെ പല മേഖലകളിലും ഉയർന്ന ‘മി ടൂ’വിന്റെ തുടർച്ചയായിട്ടാണ് ഇതിനെ കാണേണ്ടത്.) അടിസ്ഥാനപരമായ തൊഴിൽപ്രശ്നങ്ങൾ, അനീതികൾ, അസമത്വങ്ങൾ തുടങ്ങി ഹേമ കമ്മിറ്റി റിപ്പോർട്ട് കൈചൂണ്ടുന്ന മറ്റു പ്രശ്നങ്ങളും വളരെ വലുതാണ്. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ ഗുണമുണ്ടാകുന്നതു സ്ത്രീകൾക്കു മാത്രമല്ല. തുല്യനീതിയെക്കുറിച്ചു പറയുമ്പോൾ ലൈറ്റ് യൂണിറ്റ് വർക്കേഴ്സ് മുതൽ പോസ്റ്റർ ഒട്ടിക്കുന്നവർ വരെയുള്ള നൂറുകണക്കിന് അസംഘടിത തൊഴിലാളികൾക്കുൾപ്പെടെ അതിന്റെ പ്രയോജനമുണ്ട്. ഷൂട്ടിങ് സ്ഥലത്ത് എല്ലാവർക്കും ശുചിമുറികൾ വേണമെന്ന് ആവശ്യപ്പെടുമ്പോൾ
കോട്ടയം∙ സിനിമയിലുള്ളവർക്കു ഗുണം ചെയ്യുന്ന ഏതു സംഘടനയെയും സ്വാഗതം ചെയ്യുന്നുവെന്ന് താരസംഘടനയായ ‘അമ്മ’യുടെ മുൻ ഭാരവാഹി ജയൻ ചേർത്തല. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് സംഘടനയുമായി ബന്ധപ്പെട്ടവർ ക്യാംപസ് കാലം മുതൽ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച നേതാക്കളാണ്. അവർ ജനങ്ങളെ ദ്രോഹിക്കില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ∙ ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകൻ ബിനീഷ് ചന്ദ്ര എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച സൂചനയുള്ളത്.
മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരാമർശിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടതിന്റെ സന്തോഷം പങ്കുവച്ച് ഡബ്ല്യൂസിസി. 'ഇത് ചരിത്ര നിമിഷം' എന്ന അടിക്കുറിപ്പോടെ ഡബ്ല്യൂസിസി അംഗങ്ങളുമായുള്ള വിഡിയോ കോളിന്റെ സ്ക്രീൻഷോട്ട് നടിയും സംവിധായികയുമായ രേവതി സമൂഹമാധ്യമത്തിൽ
'മലയാള സിനിമയിലെ സ്ത്രീകൾ എവിടെയാണ്'– ചോദ്യം ഉന്നയിക്കുന്നത് മലയാളത്തിലെ വനിതാ സംവിധായകരിൽ ശ്രദ്ധേയയായ അഞ്ജലി മേനോൻ ആണ്. മലയാളത്തിൽ ഈയിടെ ഇറങ്ങി കോടി ക്ലബിൽ ഇടം നേടിയ ചിത്രങ്ങളിൽ ഒന്നിലൊഴികെ മറ്റൊന്നിലും നായികമാരില്ലാത്തത് ചർച്ചയായ പശ്ചാത്തലത്തിലാണ് അഞ്ജലി മേനോന്റെ ചോദ്യം. നവമാധ്യമങ്ങളില്‍
അഞ്ജലി മേനോൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. തമിഴിലാണ് അഞ്ജലി തന്റെ അടുത്ത ചിത്രമൊരുക്കുന്നത്. അഞ്ജലി മേനോന്റെ ആദ്യ തമിഴ് ചിത്രം കൂടിയാകും ഈ പ്രോജക്ട്. ചിത്രത്തിന്റെ നിര്‍മാണം കെആര്‍ജി സ്റ്റുഡിയോയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണമെന്ന് സംവിധായിക അഞ്ജലി മേനോൻ സാമൂഹ്യ
ബാംഗ്ലൂർ ഡെയ്സ് ക്ലൈമാക്സിൽ ചിത്രീകരിച്ചിരിക്കുന്നത് യഥാർഥ സൂപ്പർ ക്രോസ് റേസിങ് മത്സരമാണെന്ന് വെളിപ്പെടുത്തി സംവിധായിക അഞ്ജലി മേനോൻ. അങ്ങനെയൊരു റേസ് സെറ്റിട്ട് ചെയ്യാനുള്ള ബജറ്റ് ആ സമയത്ത് ഇല്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ പൂണൈയിൽ നടന്ന റേസിങ് മത്സരമാണ് ക്ലൈമാക്സിൽ കാണിക്കുന്നതെന്നും അഞ്ജലി
ഗുസ്തി താരങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടി അപർണ ബാലമുരളി. കായികതാരങ്ങളെ റോഡിൽ വലിച്ചിഴയ്ക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു അപർണയുെട പ്രതികരണം. ‘‘നമ്മുടെ ചാമ്പ്യന്മാരോട് ഇത്തരത്തിൽ പെരുമാറുന്നത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്നു’’ എന്നായിരുന്നു അപർണ കുറിച്ചത്. രാജ്യത്തിന്റെ
സ്നേഹത്തിന്റെ തങ്കനൂലിൽ കോർത്തെടുത്ത ആറു പുഷ്പങ്ങൾ – അതാണ് ഒറ്റ വാചകത്തിൽ പറഞ്ഞാൽ അഞ്ജലി മേനോന്റെ ‘വണ്ടർ വുമൺ’. മാതൃത്വത്തെ ആഘോഷമാക്കാൻ ഒരു കൂട്ടിലേക്കു ചേക്കേറിയ ആറു സ്ത്രീകൾ തമ്മിലുണ്ടാകുന്ന അനുപമമായ ഹൃദയബന്ധം മനസ്സിൽ തൊടുന്ന മുഹൂർത്തങ്ങളോടെ, ഒട്ടും പാളിപ്പോകാതെ അഞ്ജലി സിനിമയാക്കിയിരിക്കുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങളോടെയും
സിനിമയെക്കുറിച്ച് അഭിപ്രായം പറയാൻ സിനിമ എന്തെന്നു പഠിക്കണമെന്ന വിവാദ പരാമർശത്തിന് വിശദീകരണവുമായി സംവിധായിക അഞ്ജലി മേനോൻ. സിനിമയെക്കുറിച്ച് നല്ലതോ ചീത്തയോ ആയ അഭിപ്രായം പ്രകടിപ്പിക്കാൻ പ്രേക്ഷകർക്ക് അവകാശമുണ്ട്. പ്രേക്ഷകർ പോലും സിനിമയെ മികച്ച രീതിയിൽ
Results 1-10 of 13