Activate your premium subscription today
നടൻ ഭീമൻ രഘു ഒരു വേദിയിൽ സംസാരിക്കുന്നതിനിടെ നാക്കുപിഴ കൊണ്ട് അസഭ്യവാക്ക് പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ‘നരസിംഹം’ എന്ന മോഹൻലാൽ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ഡയലോഗ് വേദിയിൽ പറഞ്ഞാണ് ഭീമൻ രഘു വെട്ടിലായത്. ‘‘പാലക്കാട് വിക്ടോറിയ കോളജ് മുതൽ’’ എന്ന് തുടങ്ങുന്ന ഡയലോഗിൽ ആവേശം കൊണ്ടതാണ്
ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ആദ്യ മലയാളം വെബ് സീരിസ് പാൻ ഇന്ത്യൻ സുന്ദരി ടീസർ റിലീസ് ചെയ്തു. ‘ശരപഞ്ജരം’ സിനിമയിൽ നടൻ ജയന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട രംഗം അതേ പടി അനുകരിക്കുന്ന ഭീമന് രഘുവാണ് ടീസറിന്റെ പ്രധാന ആകർഷണം. സണ്ണി ലിയോണിയെയും ടീസറിൽ കാണാം. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച്ആർ ഒടിടിയിലൂടെ
തിരുവനന്തപുരം ∙ സംവിധായകൻ ഡോ. ബിജുവിനും ബിജെപി വിട്ട് സിപിഎമ്മിലെത്തിയ നടൻ ഭീമൻ രഘുവിനും എതിരായ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചതായി സൂചന. ഒഴിയണമെന്ന് സാംസ്കാരിക വകുപ്പും സർക്കാരും ആവശ്യപ്പെട്ടാൽ ആ നിമിഷം പടിയിറങ്ങുമെന്നു രഞ്ജിത്ത് പ്രതികരിച്ചു. അക്കാദമി ജനറൽ കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങൾ ഇന്നലെ യോഗം ചേർന്ന് രഞ്ജിത്തിനെ നീക്കണമെന്നാവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് ഇ മെയിൽ സന്ദേശമയച്ചു. രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന കത്ത് സാംസ്കാരിക സെക്രട്ടറിക്കും നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ∙ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ വിവാദ പരാമർശങ്ങളിൽ വിശദീകരണം തേടി സർക്കാർ. കെഎസ്എഫ്ഡിസി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന സംവിധായകൻ ഡോ.ബിജുവിനെയും നടൻ ഭീമൻ രഘുവിനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതടക്കമുള്ള പരാമർശങ്ങളിൽ, നേരിട്ടു കണ്ടു വിശദീകരണം നൽകാൻ നിർദേശിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. രഞ്ജിത്ത് വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നു പറഞ്ഞ മന്ത്രി, ഡോ. ബിജു ഉന്നയിച്ച പ്രശ്നങ്ങളിൽ മന്ത്രി എന്ന നിലയിൽ ഇടപെട്ടതാണെന്നും അതിൽ പിന്നീട് പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
നടി സണ്ണി ലിയോണിനെ കാണാൻ ഓടിവരുന്നതായി പ്രചരിക്കുന്ന തന്റെ ചിത്രത്തിന് പിന്നിലെ യാഥാർഥ്യം വ്യക്തമാക്കി നടൻ ഭീമൻ രഘു. ചിത്രീകരണം പുരോഗമിക്കുന്ന ഒരു വെബ് സീരീസിലെ രംഗമാണ് പ്രചരിക്കുന്നതെന്ന് ഭീമൻ രഘു മനോരമ ഓൺലൈനിനോട് പറഞ്ഞു. കേരളത്തിൽ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ സണ്ണി ലിയോണിനെ കാണാൻ സണ്ണിയുടെ
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന് ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില് രഞ്ജിത് നടന് ഭീമന് രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ്
ചേട്ടാ അടിച്ചോ? അര്? ബംപറ് അടിച്ചോന്ന്..! എവ്ടെ? ലോട്ടറ്യോള് എടുത്തത് മിച്ചം സ്റ്റാ. തമിഴ്നാട്ടാർക്കാണ് 25 കോടീടെ ഓണം ബംപറ് ലോട്ടറി കിട്ടീത്ച്ചാലും ശരിക്കും ഓണം ബംപറടിച്ചത് സർക്കാരിനാട്ടോ. അടിക്കുമ്പോൾ 25 കോടി, കിട്ടുമ്പോൾ പതിനഞ്ചേ മുക്കാൽ കോടി, കയ്യിലോ 12.88 കോടി.. ഇതാണ് ബംപറിന്റെ അവസ്ഥാ. ഇങ്ങനെ
ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് രാഷ്ട്രീയ പ്രവേശനം നടത്തിയ ഭീമൻ രഘുവിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖംമൂടി ധരിക്കാതെ സ്തുതിപാടി നടക്കുന്ന ഭീമൻ രഘുവാണ് മറ്റു ചില നേതാക്കളെവച്ച് നോക്കുമ്പോൾ ഭേദമെന്ന് രാഹുൽ പറയുന്നു. വർത്തമാനകാല സിപിഎമ്മിന് അനുയോജ്യനായ അതിന്റെ മുഖമായ സഖാവ്
കടുത്ത ഇടതുപക്ഷ അനുഭാവിയായി മാറിയിരിക്കുകയാണ് നടൻ ഭീമൻ രഘു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിച്ചും ഭീമൻ രഘു വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ, തന്റെ തന്റെ പുതിയ സിനിമയായ ‘മിസ്റ്റർ ഹാക്കറി’ന്റെ പ്രമോഷൻ പരിപാടിക്കും പാർട്ടി കൊടിയുമായി എത്തിയ രഘുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണത്തിനിടെ വിവാദ പ്രസ്താവന നടത്തിയ അലൻസിയറിനെയും ട്രോളിന് ഇരയായ ഭീമൻ രഘുവിനെയും പരിഹസിച്ച് നടി രചന നാരായണൻകുട്ടി. ഡിജിആർട്സിന്റെ ഒരു കാര്ട്ടൂൺ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രതിമയ്ക്കൊപ്പം ഭീമൻ രഘുവിന്റെ പ്രതിമയും
Results 1-10 of 23