Activate your premium subscription today
1942 ഓഗസ്റ്റ് 9ന് ക്വിറ്റ് ഇന്ത്യ സമരത്തെ തുടർന്ന് അറസ്റ്റിലായ ഗാന്ധിജിയെ പുണെയിലെ ആഗ ഖാൻ ജയിലിലാണ് പാർപ്പിച്ചത്. ആ സമയത്ത് പല രോഗങ്ങളും അദ്ദേഹത്തെ അലട്ടി. വിരശല്യവും അമീബിക് ഇൻഫെക്ഷനും മലേറിയയും ബാധിച്ച അദ്ദേഹം ഏറെ ക്ഷീണിതനാവുകയും അനീമിയ ബാധിക്കുകയും ചെയ്തു. 1944 മേയ് 6നു ജയിൽ മോചിതനായ
ലണ്ടൻ∙ ‘‘ഞാൻ നന്നായി ജോലി ചെയ്യുന്ന ദിവസങ്ങളാണ് എന്റെ ഏറ്റവും സന്തോഷകരമായ ദിവസങ്ങൾ.’’ തൊഴിലിനെ സ്നേഹിച്ച, തീവ്ര ദുഃഖങ്ങളെ ഉള്ളിൽ ഒതുക്കി ലോകത്തെ ചിരിപ്പിച്ച ചാര്‍ലി ചാപ്ലിൻ പറഞ്ഞ വാക്കുകളാണിത്. വിട വാങ്ങി നാലര പതിറ്റാണ്ടിന് ഇപ്പുറത്തും പ്രേക്ഷക മനസ്സുകളിൽ പുഞ്ചരിയുടെ പൊൻവെട്ടം സമ്മാനിച്ച്
പാരിസ് ∙ ലോകസിനിമയിലെ ഇതിഹാസം ചാർലി ചാപ്ലിന്റെയും ബ്രിട്ടിഷ് നടി ഊന ഒനീലിന്റെയും മകളായ ചലച്ചിത്രതാരം ജോസഫൈൻ ചാപ്ലിൻ (74) അന്തരിച്ചു. പാവ്ളോ പസോളിനിയുടെ ‘കാന്റർബറി ടെയ്ൽസ്’ (1971), മെനഹം ഗോലന്റെ എസ്കേപ് ടു ദ് സൺ (1972), വിറ്റോറിയോ ഡിസിക്കയ്ക്കും മോറിസ് റൊനെയ്ക്കും ഒപ്പം അഭിനയിച്ച
വാഷിങ്ടൺ ഡിസി∙ വിഖ്യാത നടൻ ചാർളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ (74) അന്തരിച്ചു. ചാര്‍ളി ചാപ്ലിന്റെ എട്ട് മക്കളില്‍ മൂന്നാമത്തെയാളാണ് ജോസഫൈൻ. 1949 മാർച്ച് 28ന് കലിഫോർണിയയിലെ സാന്റാ മോണിക്കയിലായിരുന്നു ജോസഫൈൻ ചാപ്ലിന്റെ ജനനം. പിതാവിനൊപ്പം 1952ൽ ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ജോസഫൈൻ അഭിനയ
ശബ്ദത്തേക്കാൾ നിശ്ശബ്ദതയെ സ്നേഹിച്ചയാൾ. ലോകം ശബ്ദസിനിമയുടെ വഴിയേ ആവേശപൂർവ്വം സഞ്ചരിച്ചു തുടങ്ങിയപ്പോഴും നിശ്ശബ്ദതയിൽ ഉറച്ചുനിന്ന് ലോകത്തെ ചിരിപ്പിച്ചയാൾ. ചിരികൊണ്ടു ലോകം കീഴടക്കുമ്പോഴും ദുരന്തബാല്യത്തിന്റെ കറുത്തകാലമുണ്ടായിരുന്നു എന്നും ചാപ്ലിന്റെ മനസ്സിൽ... ചാപ്ലിൻ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ (പലരും ഇന്നത് ആഗ്രഹിക്കുന്നുമുണ്ട്) ഏപ്രിൽ 16ന് അദ്ദേഹത്തിന് 134 വയസ്സു തികഞ്ഞേനെ. ആ ഓർമകളിലൂടെ ഒരു ചലച്ചിത്ര യാത്ര... അഴുക്കുപിടിച്ച തെരുവ്... അനാഥനും തെരുവുതെണ്ടിയുമായ അയാളുടെ ജീവിതമിപ്പോൾ ഈ തെരുവിലാണ്. അയാൾ അലഞ്ഞുനടന്ന പല തെരുവുകളിലൊന്ന്. അന്ധയും ദരിദ്രയുമായ ആ പൂക്കാരിയെ അയാൾ കണ്ടുമുട്ടിയ തെരുവുകൂടിയാണത്. അവളോടു തോന്നിയ അലിവും ആർദ്രതയുമാണ് അയാളുടെ ജീവിതത്തിന് അദ്യമായൊരു ലക്ഷ്യം നൽകിയത്. തെരുവു തൂത്തുവാരിക്കിട്ടുന്ന ചില്ലിക്കാശു പോലും അയാൾ അവൾക്കും രോഗിയായ അവളുടെ മുത്തശ്ശിക്കും വേണ്ടിയാണു ചെലവിട്ടത്. അവളുടെ കണ്ണുചികിത്സയ്ക്കുള്ള പണം സമ്പാദിക്കാനുള്ള ഒാട്ടമാകട്ടെ ഒടുവിലയാളെ ജയിലിലെത്തിക്കുകയും ചെയ്തു. ഏറെ നാളുകൾക്കു ശേഷം ജയിൽമോചിതനായി, ദരിദ്രനും ദീനനുമായി അയാൾ പഴയ തെരുവിൽ മടങ്ങിയെത്തിയിരിക്കുന്നു. ആകെ മുഷിഞ്ഞ അയാളെ ചൂണ്ടി തമാശയൊപ്പിക്കുന്ന കുട്ടികൾ. അതുകണ്ട് തെരുവിലെ പൂക്കടയിലിരുന്ന് ആർത്തുചിരിക്കുന്ന പെൺകുട്ടി. ഒരു നിമിഷം, അയാൾ സ്തബ്ധനായി, അന്നത്തെ അതേ പൂക്കാരി, വ്യത്യാസം ഒന്നു മാത്രം...
Results 1-5