Activate your premium subscription today
രാംചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗെയിം ചേഞ്ചറിന്റെ ടീസറിനെ രൂക്ഷമായി വിമർശിച്ച് ആരാധകർ. ഒരു ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നത്. പതിവ് ശൈലിയിലുള്ള വിഷ്വൽ ഗിമിക്കുകൾക്കപ്പുറം മറ്റൊന്നും ടീസറിൽ ഇല്ലെന്ന് ആരാധകർ പറയുന്നു.
സുഖകരമല്ലാത്ത പാതകൾ താണ്ടി അതിമനോഹര കാഴ്ചകളിലേക്ക് കണ്ണുകളെത്തുമ്പോൾ ആ യാത്ര അവിസ്മരണീയമാകും കൂടെ പ്രിയപ്പെട്ട സൗഹൃദങ്ങൾ കൂടിയാകുമ്പോൾ പറയേണ്ടതില്ലല്ലോ. തെലുങ്കിന്റെ പ്രിയതാരം ജൂനിയർ എൻ ടി ആറും മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിൽ തിളങ്ങി നിൽക്കുന്ന ഋഷഭ് ഷെട്ടിയും ഇന്ത്യ മുഴുവൻ പ്രകമ്പനം കൊണ്ട കെജിഎഫ് എന്ന ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് നീലും ഒരുമിച്ചൊരു യാത്ര നടത്തിയതിന്റെ ഹരത്തിലാണ്. ദുർഘടമായ പാതയിലൂടെ മൂവരും ഭാര്യമാർക്കൊപ്പം സന്ദർശനം നടത്തിയതു കേശവനാഥേശ്വര ക്ഷേത്രത്തിലേക്കായിരുന്നു.
തെലുങ്കിന്റെ പ്രിയപ്പെട്ട താരമായ രാം ചരൺ തേജയ്ക്ക് വാഹനങ്ങളോടും പ്രിയമേറെയാണ്. റോൾസ് റോയ്സ് സ്പെക്ടർ വാങ്ങിയതിനു പുറകെ പുതിയൊരു ആഡംബര വാഹനം കൂടി താരത്തിന്റെ ഗാരിജിലേക്കു എത്തിക്കഴിഞ്ഞു. ലെക്സസിന്റെ എൽഎം എംപിവി ആണ് രാം ചരണിന്റെ പുതിയ കൂട്ട്. ഏകദേശം 2.5 കോടിയോളം രൂപ വില വരുന്ന വാഹനത്തിന്റെ അത്യാഡംബര
തിരുവനന്തപുരം∙ വയനാട് ഉരുൾപൊട്ടലിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചലച്ചിത്ര താരം ചിരഞ്ജീവിയും മകന് രാം ചരണും ഒരു കോടി രൂപ കൈമാറി. ചിരഞ്ജീവി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് സഹായം കൈമാറിയത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി 50,000 രൂപ നല്കി.
50 വയസ്സിനുളളില്‍ ആകെ ചെയ്തത് 12 സിനിമകള്‍. ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സംവിധായകന്. പത്മശ്രീ പുരസ്കാരം. അതിലുപരി ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട് കയ്യടിച്ച ഇന്ത്യന്‍ ചിത്രം ബാഹുബലിയുടെ സൃഷ്ടാവ്. സമാനതകളില്ലാത്ത പ്രതിഭാസമായി മാറുകയാണ് എസ്.എസ്.രാജമൗലി.
വയനാട് ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൈമാറി തെന്നിന്ത്യൻ താരങ്ങളായ ചിരഞ്ജീവിയും രാം ചരണും അല്ലു അർജുനും. ചിരഞ്ജീവിയും രാം ചരണും ചേർന്ന് ഒരു കോടിയും അല്ലു അർജുൻ 25 ലക്ഷവുമാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയത്.
ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ നടൻ പവൺ കല്യാണിന് വമ്പൻ സ്വീകരണമൊരുക്കി സഹോദരൻ ചിരഞ്ജീവി. രാം ചരൺ ആണ് കാറിൽ നിന്നിറങ്ങിയ പവൻ കല്യാണിനെ വീട്ടിലേക്കു സ്വീകരിച്ചത്. സഹോദരനെ കണ്ടതും വികാരാധീനനായ പവൻ, ചിരഞ്ജീവിയുടെ കാലിൽ തൊട്ട് അനുഗ്രഹം ഏറ്റുവാങ്ങി. പവൻ കല്യാണിന്റെയും
ഗർഭകാലം പോലെ സ്ത്രീകൾക്ക് ശ്രദ്ധയോടെയുള്ള പരിചരണം വേണ്ട കാലയളവാണ് പ്രസവത്തിനു ശേഷമുള്ള നാളുകൾ. മാനസികവും ശാരീരികവുമായ മാറ്റങ്ങൾ വിഷാദരോഗത്തിലേക്ക് വളരെ വേഗത്തിൽ തള്ളിവിട്ടെന്നു വരാം. തന്റെ ജീവിതത്തിലെ ആ പ്രതിസന്ധിഘട്ടത്തിൽ രാം ചരൺ എത്രയധികം പിന്തുണയേകി എന്ന് തുറന്നു പറയുകയാണ് ഭാര്യ ഉപാസന കമിനേനി.
സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി മോഹൻലാൽ. രൺവീർ സിങ്, വിജയ് സേതുപതി, ശിവകാർത്തികേയൻ, ശ്രുതി ഹാസൻ, രാം ചരൺ, ചിരഞ്ജീവി, കാജൽ അഗർവാൾ, ബോണി കപൂർ, കീർത്തി സുരേഷ്, ലോകേഷ് കനകരാജ്, അനിരുദ്ധ് തുടങ്ങി നിരവധി പ്രമുഖരാണ് വിവാഹ റിസപ്ഷന് എത്തിയത്. ‘ഗോട്ട്’ സിനിമയുടെ
ജാംനഗറില്‍ നടന്ന അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾക്കിടയിൽ നടൻ ഷാറുഖ് ഖാൻ നടത്തിയ പരമാർശം വിവാദമാകുന്നു. ഷാറുഖ് ഖാൻ, ആമിർ ഖാൻ, സല്മാൻ ഖാൻ എന്നിവർ നാട്ടു നാട്ടു എന്ന പാട്ടിനു ചുവടുവച്ചപ്പോഴാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. രാം ചരണിനെയും നൃത്തത്തിന് ക്ഷണിക്കുന്ന സമയത്ത് ‘ഹേ ഇഡ്ഡലി വട രാം ചരൺ
Results 1-10 of 51