Activate your premium subscription today
പിഴയ്ക്കാത്ത കഥയും പിഴവില്ലാത്ത കഥനവുമായിരുന്നു സച്ചിയുടെ ‘തലക്കനം’. തിരക്കഥാകൃത്തിന്റെ സർഗാത്മകതയും സംവിധായകന്റെ കയ്യടക്കവും ഒരുപോലെ സമന്വയിച്ച പ്രതിഭ വിടവാങ്ങിയിട്ട് നാല് വർഷം. ജനപ്രിയ സിനിമയുടെ സകല ചേരുവകളും ചേരുംപടി ചേർന്ന കരുത്തും സൗന്ദര്യവുമുള്ള തിരക്കഥകളാണു സച്ചി മലയാളത്തിനു സമ്മാനിച്ചത്.
നടനത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണം അനിലിനെ തിരികെവിളിച്ചത്. സിനിമയിലേക്ക് എത്താൻ വൈകിയെങ്കിലും ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ തന്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ... Anil Nedumangad, Malayalam Cinema, Manorama News
പാട്ട് പാടിയും പുത്തൻ സിനിമാ വിശേഷങ്ങൾ പങ്കുവച്ചും ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ. താൻ അഭിനയിച്ച പുതിയ ചിത്രമായ ‘സിഗ്നേച്ചർ’ കാണാൻ പാലക്കാട്ടെ തിയറ്ററിലെത്തിയ നഞ്ചിയമ്മയെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്വീകരിച്ചു. സച്ചിയില്ലാത്തതിന്റെ നൊമ്പരങ്ങൾ പങ്കുവച്ച നഞ്ചിയമ്മ, പുതിയ സിനിമ പ്രേക്ഷകർ
വിലായത്ത് ബുദ്ധയുടെ സെറ്റിൽ ജോയിൻ ചെയ്ത് പൃഥ്വിരാജ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം മറയൂരിൽ ആരംഭിച്ചിരുന്നു. നവാഗതനായ ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ സഹസംവിധായകൻ ആയിരുന്നു ജയൻ നമ്പ്യാർ. ജി. ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത് ബുദ്ധ അതേ പേരിൽ
മലയാളത്തിന്റെ അഭിമാനം വാനോളമുയർത്തി അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങ്. 8 പുരസ്കാരങ്ങളാണു മലയാളത്തിന്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമൊരുക്കിയ അന്തരിച്ച സച്ചി (കെ.ആർ. സച്ചിദാനന്ദൻ) ആണു മികച്ച സംവിധായകൻ. 4 പുരസ്കാരങ്ങൾ ഈ സിനിമ നേടി. സച്ചിക്കു വേണ്ടി ഭാര്യ സിജിയാണ് പുരസ്കാരം
ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മികച്ച സംവിധായകനുള്ള പുരസ്കാരം സച്ചിക്കു വേണ്ടി ഭാര്യ സിജി ഏറ്റുവാങ്ങും. സച്ചിയുടെ സ്വപ്നമായിരുന്നു ദേശീയ അവാർഡെന്നും സ്വർഗത്തിലിരുന്ന് അദ്ദേഹമിതു കാണുമെന്ന് ഉറപ്പുണ്ടെന്നും സിജി സമൂഹമാധ്യമത്തിൽ കുറിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ
ഗായിക നഞ്ചിയമ്മയെ ചേർത്തു പിടിച്ച് അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി. ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തിയതാണ് നഞ്ചിയമ്മ. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കളക്കാത്ത സന്ദനമേറം’ പാട്ടിലൂടെയാണ് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയെ
എഴുത്തുകാരനും സംവിധായകനുമായ രഞ്ജിത് സംസാരിക്കുന്നതിനൊരു താളമുണ്ട്. പറയുന്ന കാര്യങ്ങൾ പലപ്പോഴും എല്ലാവർക്കും ഇഷ്ടമാകില്ലെങ്കിലും അയാൾ അയാൾക്ക് മനസ്സിൽ തോന്നിയതു പറയും. ഇത്രയും കൃത്യമായി ഒരു തിരക്കഥയിലെന്ന പോലെ സംസാരിക്കുന്നവരെ ഏറെക്കണ്ടിട്ടില്ല. അയാൾ ഉദ്ദേശിക്കാത്ത ഒരു വാക്കും
ഓരോ അവാർഡ് കിട്ടുമ്പോഴും ബിജു മേനോനോടു ജ്യേഷ്ഠൻ ശ്രീകുമാർ പറയും: ‘‘അങ്ങനെ എനിക്കു കിട്ടേണ്ട ഒരു അവാർഡ് കൂടി നീ തട്ടിയെടുത്തു, അല്ലേ’’ എന്ന്. അതുകേട്ട് ഫോണിലൂടെ ഒന്നു പൊട്ടിച്ചിരിക്കും ബിജു. അതു മതി അദ്ദേഹത്തിന്റെ മനസ്സ് നിറയാൻ. കാൽനൂറ്റാണ്ട് പഴക്കമുള്ള ഒരു ഓർമയാണത്. മിഖായേലിന്റെ സന്തതികൾ എന്ന
മുളങ്കാട് ഈണമിടുന്ന അട്ടപ്പാടിയുടെ കാടകത്തേക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയെ തേടിയെത്തിയപ്പോൾ ‘കളക്കാത്ത സന്ദനമേറ വെഗുവോക പൂത്തിറിക്കൊ’ എന്ന ഗോത്രഭാഷാ ഗാനം മലയാളികൾ ഒരിക്കൽക്കൂടി പാടിരസിച്ചു. അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകൻ സച്ചി കാട്ടുവഴികൾ താണ്ടി കണ്ടെത്തിയതാണ്
Results 1-10 of 65