Activate your premium subscription today
Sunday, Apr 20, 2025
മുംബൈ∙ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ ബാന്ദ്ര പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി മുഹമ്മദ് ഷെരിഫുൾ ഇസ്ലാം ഷെഹ്സാദ് മോഷണ ശ്രമത്തിനിടെ നടത്തിയ ആക്രമണമെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. ശാസ്ത്രീയ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്.
മുംബൈ ∙ 2012ൽ മുംബൈയിലെ പഞ്ചനക്ഷത്രഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ എൻആർഐ വ്യവസായിയും നടൻ സെയ്ഫ് അലി ഖാനും തമ്മിൽ സംഘർഷമുണ്ടായ കേസിൽ നടി മലൈക അറോറയ്ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു. കേസിലെ സാക്ഷിയായ നടി ഇതുവരെ മൊഴി നൽകാൻ തയാറാകാത്തതിനെ തുടർന്നാണു നടപടി.
മുംബൈ∙ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ നടൻ സെയ്ഫ് അലിഖാനെ എൻആർഐ ബിസിനസ്സുകാരൻ മർദിക്കുന്നത് കണ്ടതായി നടി അമൃത അറോറ കോടതിയിൽ മൊഴി നൽകി. എൻആർഐ ബിസിനസ്സുകാരൻ ഇഖ്ബാൽ ശർമയെയും ഭാര്യാപിതാവിനെയും സെയ്ഫ് അലിഖാൻ മർദിച്ചെന്ന കേസിലാണ് നടിയുടെ മൊഴി.
അപകടത്തിന്റെ ഗൗരവം മനസ്സിലാക്കിയത് വൈകിയാണെന്നു തുറന്നു പറഞ്ഞ് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. തലനാരിഴയ്ക്കാണ് ശരീരം തളർന്നു പോകുന്നതിൽ നിന്നും രക്ഷപ്പെട്ടത്. ശരിക്കും അദ്ഭുതകരമായ രക്ഷപ്പെടലായിരുന്നു. ആശുപത്രിയിലേക്കു നടന്നു കയറിയതു പോലെ തന്നെ ഇറങ്ങണമെന്നതായിരുന്നു ആഗ്രഹം. അതു മറ്റുള്ളവരെ
വീട്ടിൽ വച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവം ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഒരു ബോളിവുഡ് സെലിബ്രിറ്റിയുടെ വീടിന് ഇത്രയേ സുരക്ഷ ഉള്ളൂ? പരിക്കേറ്റ താരം എന്തിന് ഓട്ടോയിൽ ആശുപത്രിയിൽ പോയി? താരം ശരിക്കും ആക്രമിക്കപ്പെട്ടോ തുടങ്ങി പല തരത്തിലുള്ള ചോദ്യങ്ങളും സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ സജീവമായി. ചികിത്സയ്ക്കു ശേഷം ആശുപത്രിയിൽ നിന്ന് നടന്ന് ഇറങ്ങി വന്ന താരം വീണ്ടും ഏറെ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, അത്തരം ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കുമുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
അക്രമിയുടെ കുത്തേറ്റ സമയത്ത് ആശുപത്രിയിൽ പോകുമ്പോൾ മകന് തൈമൂറിനെ കൂടെ കൂട്ടിയത് എന്തിനെന്ന് തുറന്നു പറഞ്ഞ് സെയ്ഫ് അലിഖാൻ. തന്റെ പരുക്കുകൾ കണ്ട് ‘പപ്പാ മരിക്കാന്‍ പോവുകയാണോ’ എന്ന് മകന് തൈമൂര്‍ ചോദിച്ചിരുന്നു എന്നാണ് സെയ്ഫ് പറയുന്നത്. ആ ദിവസം ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു എന്നാണ് സെയ്ഫ് പറയുന്നത്. ഡല്‍ഹി ടൈംസിന് നല്കിയ അഭിമുഖത്തിലാണ് സെയ്ഫ് ആക്രമണത്തെ കുറിച്ച് ആദ്യമായി മനസ് തുറന്നത്.
സ്വന്തം വസതിയിൽ വച്ച് തനിക്കു േനരെ ഉണ്ടായ ആക്രമണത്തെക്കുറിച്ചും ആ രാത്രിയിൽ നടന്ന മറ്റു സംഭവ വികാസങ്ങളെക്കുറിച്ചും വെളിപ്പെടുത്തി നടൻ സെയ്ഫ് അലിഖാൻ. ഡല്‍ഹി ടൈംസിന് നല്കിയ അഭിമുഖത്തിലാണ് സെയ്ഫ് ആക്രമണത്തെ കുറിച്ച് ആദ്യമായി മനസ് തുറന്നത്. ‘‘കരീന ഡിന്നറിന് പുറത്ത് പോയിരുന്നു. രാവിലെ ചില
സെയ്ഫ് അലിഖാനു നേരെ ഉണ്ടായ അക്രമണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകളും വിമർശനങ്ങളും ഉയരുന്നതിനിടെ പ്രതികരണവുമായി നടന്റെ ഭാര്യയും നടിയുമായ കരീന കപൂർ. കുടുംബമായി ജീവിക്കുന്നവർ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് കരീന പറയുന്നത്. ജീവിതത്തിലെ ചില സാഹചര്യങ്ങളെക്കുറിച്ചുള്ള
മുംബൈ ∙ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയും ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുൾ ഇസ്ലാം ഷെഹ്സാദിനെ മുഖ്യസാക്ഷിയായ മലയാളി നഴ്സ് ഏലിയാമ്മ ഫിലിപ്പും മറ്റൊരു ജോലിക്കാരിയായ ജുനുവും തിരിച്ചറിഞ്ഞു. യഥാർഥ പ്രതിയെ അല്ല പിടികൂടിയതെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. ഷെരിഫുൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആർതർറോഡ് ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്.
അക്രമിയിൽ നിന്നും കുത്തേറ്റ സംഭവത്തിനു ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് സെയ്ഫ് അലിഖാൻ. കയ്യില്‍ ബാന്റേജ് അടക്കം ഉണ്ടായിരുന്നു. നെറ്റ്ഫ്ലിക്സ് നിർമിക്കുന്ന ‘ജ്വവൽ തീഫ് - ദ് ഹീസ്റ്റ് ബിഗിൻസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ജയ്ദീപ് അഹ്ലാവത്താണ്
Results 1-10 of 121
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.