Activate your premium subscription today
കൊറിയൻ സംഗീത ബാൻഡായ ബിടിഎസ് വീണ്ടും വേദിയിലെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. എന്നാൽ, ഈ കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് സൂചന. നിർബന്ധിത സൈനികസേവനം പൂർത്തിയാക്കി എല്ലാ അംഗങ്ങളും 2025ൽ മടങ്ങിയെത്തുമെങ്കിലും ഒരുമിച്ച് വേദിയിലെത്തുന്നത് 2026ലാകുമെന്ന് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി.
കേരളത്തിന് എന്താണ് കൊറിയ..? വർഷങ്ങൾക്കു മുൻപു വരെ അത് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘർഷങ്ങളുടെയും ഉത്തര കൊറിയൻ ഭരണാധികാരികളുടെ ചില കടുംകൈകളുടെ വാർത്തകളും ആയിരുന്നെങ്കിൽ ഇന്ന് അതല്ല. മലയാളി യുവത്വത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സൗന്ദര്യസങ്കൽപ്പങ്ങളുടെയുമെല്ലാം അളവുകോൽ നിശ്ചയിക്കുന്നതിൽ ഇന്ന് കൊറിയ ഒരു പ്രധാന ഘടകമാണ്.
നിർബന്ധിത സൈനികസേവനം പൂർത്തിയാക്കി ബിടിഎസ് താരം ജെ–ഹോപ് തിരിച്ചെത്തി. ഗായകന്റെ മടങ്ങിവരവ് ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. 18 മാസം നീണ്ട നിര്‍ബന്ധിത രാജ്യ സേവനത്തിനായി 2023 ഏപ്രിലിലാണ് ജെ–ഹോപ് സൈന്യത്തിൽ ചേര്‍ന്നത്. ബാന്‍ഡ് അംഗം ജിൻ, ജൂണില്‍ തന്റെ സൈനിക സേവനം പൂർത്തിയാക്കി
ഇന്ത്യയെ പിടിച്ചുകുലുക്കിയ ‘കോൾഡ്പ്ലേ’ സംഗീതവിപ്ലവത്തിന് ഒരാഴ്ച പിന്നിടുമ്പോൾ തുടർ പ്രകമ്പനങ്ങളുടെ അലയടങ്ങുന്നില്ല. ക്രിക്കറ്റ് കോഴയും രാഷ്ട്രീയ അഴിമതിക്കഥകളും മാത്രം പരിചയമുള്ള നാട്ടിൽ ആദ്യമായാണ് ഒരു ലൈവ് സംഗീതപരിപാടിക്കു പിന്നിലെ ഒരുക്കങ്ങൾ കരിഞ്ചന്തയുടെ ആരോപണത്തിൽപെടുന്നത്. 2025 ജനുവരിയിൽ മുംബൈയിൽ നടക്കാനിരിക്കുന്ന ബ്രിട്ടിഷ് റോക്ക് ബാൻഡ് ‘കോൾഡ്പ്ലേ’യുടെ സംഗീതപരിപാടിയാണ് അപ്രതീക്ഷിത വിവാദങ്ങളിലേക്ക് വഴിമാറിയത്. സംഗീതപരിപാടിയുടെ ടിക്കറ്റ്ബുക്കിങ്ങിനായി സെപ്റ്റംബർ 22ന് രാവിലെ കാത്തിരുന്നു നിരാശരായവർ രോഷം തീർക്കാൻ വേണ്ടിയും വിവിധ റീസെല്ലിങ് സൈറ്റുകൾ വഴി കൂടുതൽ വിൽപന സാധ്യത തേടിയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു അതിനുശേഷം. ആരാധകരുടെ രോഷമെല്ലാം അണപൊട്ടിയൊഴുകിയത് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ‘ബുക്ക്മൈഷോ’യ്ക്ക് എതിരെയായിരുന്നു. ആരോപണങ്ങൾ കടുത്തപ്പോൾ ‘റീസെല്ലിങ്’ നിരോധിക്കാൻ നിയമനടപടിക്കായി ‘ബുക്ക്മൈഷോ’ തന്നെ അധികൃതരെ സമീപിച്ചു. എന്നാൽ ടിക്കറ്റ് കരിഞ്ചന്തയിൽ വ്യാപകമായതിനു പിന്നിലെ ഉത്തരവാദിത്തം
മദ്യപിച്ച് വാഹനമോടിച്ച ബിടിഎസ് താരം സുഗയ്ക്ക് 9.5 ലക്ഷം രൂപ (15 മില്യൻ വോൺ) പിഴ ചുമത്തി പൊലീസ്. സിയോളിലെ ജില്ലാ കോടതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിഴ വിധിച്ചത്. ഈ വർഷം ഓഗസ്റ്റിലാണ് സുഗയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പമുള്ള അത്താഴവിരുന്നിനു ശേഷം മടങ്ങി വന്ന് വീടിനു മുന്നിൽ
സെപ്റ്റംബർ 21നു സിനിമാ തിയറ്ററുകളിൽ കെ–പോപ് ആരാധകർ ചെലവഴിച്ച ഒന്നര മണിക്കൂർ അവർ ആജീവനാന്തം ഓർത്തുവയ്ക്കും. കാരണം, കൊറിയൻ ഗായകസംഘമായ ബിടിഎസിലെ ജംഗൂക്കിനെ കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്ററിയായ ‘ഐ ആം സ്റ്റിൽ’ ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത് അന്നാണ്. ജംഗ്കൂക്ക് തന്റെ ആദ്യ സോളോ ആൽബമായ ഗോൾഡന്റെ
മദ്യലഹരിയിൽ വൈദ്യുതസ്കൂട്ടർ ഓടിച്ചതിന് മാപ്പുപറഞ്ഞ് ബിടിഎസ് അംഗം സുഗ. മദ്യപിച്ച് വാഹനമോടിച്ചതിനു പൊലീസ് പിഴ ചുമത്തിയതിനു പിന്നാലെയാണ് സുഗ പരസ്യമായി ക്ഷമാപണം നടത്തിയത്. ഗതാഗതനിയമം ലംഘിച്ചതിൽ കുറ്റബോധമുണ്ടെന്നും ആർക്കും ഇതുകാരണം അപകടമുണ്ടായില്ലെങ്കിലും തന്റെ പ്രവൃത്തി ന്യായീകരിക്കാനാവില്ലെന്നും സുഗ
കെ–പോപ് ആരാധകർക്കായി കൊറിയയിൽ നിന്നൊരു സന്തോഷ വാർത്ത. ബിടിഎസ്, ബ്ലാക്പിങ്ക് താരങ്ങളെപ്പോലെ കെ–പോപ് പരിശീലനം നേടാൻ ആഗ്രഹമുണ്ടോ? കൊറിയൻ കൾചർ ട്രെയ്നിങ് വീസയുമായി നിങ്ങളെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയ. കൊറിയയിലെ കൾചറൽ അക്കാദമിയിൽ പ്രവേശനം നേടുന്നവർക്ക് 2 വർഷത്തെ വീസയാണ് അനുവദിക്കുക.
സൈനികസേവനത്തിന് ഒടുവിൽ പാട്ടുലോകത്തേക്കു വീണ്ടും മടങ്ങിയെത്താൻ ബിടിഎസ്. ബാൻഡ് അംഗം ജിമിന്റെ സോളോ ആൽബം ‘മ്യൂസ്’ ജൂലൈ 19നു പുറത്തിറങ്ങുമെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന വിവരം. ഇരുപത്തിയെട്ടുകാരനായ ജിമിൻ നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് ഇറങ്ങുന്നതോടെയാകും ആൽബത്തിന്റെ റിലീസ്. ജിമിന്റെ ആദ്യ സോളോ ആൽബം
ലോകമെമ്പാടും പടർന്നുപിടിച്ച ബിടിഎസ് തരംഗത്തിനു മങ്ങലേൽപ്പിച്ചാണ് ആ 7 പയ്യന്മാർ 2 വർഷം മുൻപ് ഒരു അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ‘അതെ, ഞങ്ങൾ പിരിയുന്നു’! ഡൈനമൈറ്റും ബട്ടറും ഫയറും ഫെയ്ക്ക് ലവുമെല്ലാം കൊണ്ടുവന്ന് കൂളായി ഇടനെഞ്ചുകളിൽ ഇടം പിടിച്ച ആ കൊറിയൻ പടയിൽ നിന്നും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത
Results 1-10 of 102