Activate your premium subscription today
തൃശൂർ / ചെന്നൈ ∙ ‘കസ്തൂരിമാൻ മിഴി...’, ‘എൻ സ്വരം പൂവിടും ഗാനമേ...’ തുടങ്ങിയ അനശ്വര ചലച്ചിത്രഗാനങ്ങൾക്ക് ഈണം പകർന്ന സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. ഇന്നലെ പുലർച്ചെ ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. മറീന ബീച്ചിൽ സാന്തോം പള്ളിക്കടുത്തുള്ള കൽപന ഹൗസിൽ നാളെ രാവിലെ 10നു പൊതുദർശനം; തുടർന്ന് 3.30നു കിൽപോക് സെമിത്തേരിയിൽ സംസ്കാരം.
സംഗീതസംവിധായകൻ കെ.െജ.ജോയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് സംഗീതലോകം. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും പ്രശസ്ത സംഗീത ഗവേഷകൻ രവി മേനോനും അദ്ദേഹത്തെ അനുസ്മരിക്കുന്നത് ഇങ്ങനെ: ശ്രീകുമാരൻ തമ്പി: നാം അവശതയിൽ ആയിക്കഴിഞ്ഞാൽ ആരും തിരിഞ്ഞു നോക്കാൻ ഉണ്ടാകില്ല എന്നുള്ളത് ഒരു ജീവിതാനുഭവമാണ്.
70കളിലെയും 80കളിലെയും മലയാള സിനിമാ സംഗീതത്തിനു പിന്നിൽ ഒരുപാട് മുഖങ്ങളും ഈണങ്ങളുമുണ്ട്. അതിൽ കെ.ജെ.ജോയ് എന്ന സംഗീതസംവിധായകനും അദ്ദേഹത്തിന്റെ പാട്ടുകളും സുവർണ ലിപികളാൽ തന്നെ എഴുതപ്പെട്ടിരിക്കുന്നു. മലയാളത്തിലെ ആദ്യത്തെ ടെക്നോ മ്യൂസിഷ്യനാണ് കെ.ജെ.ജോയ്. ഇന്നദ്ദേഹം വിടപറയുമ്പോൾ ബാക്കി വയ്ക്കുന്നത്
അന്തരിച്ച സംഗീതജ്ഞൻ കെ.ജെ.ജോയിയെ സംഗീതസംവിധായകൻ ജെറി അമൽദേവ് ഓർത്തെടുക്കുന്നത് ഇങ്ങനെ: ‘കെ.ജെ.ജോയിയുടെ പേരും പാട്ടുകളുമൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിലും ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമ കഴിഞ്ഞശേഷമാണ്. സംഗീത സംവിധായകനെക്കാൾ ഉപരിയായി നല്ലൊരു മനുഷ്യനായിരുന്നു. ഗ്രേറ്റ്
തെന്നിന്ത്യയിൽ ആദ്യമായി സിനിമയ്ക്കു വേണ്ടി കീബോർഡ് വായിച്ച സംഗീതജ്ഞൻ; എം.എസ്.വിശ്വനാഥന്റെ ഏറ്റവും പ്രിയപ്പെട്ട അക്കോർഡിയൻ പ്ലെയർ; പതിമൂവായിരത്തിലധികം പാട്ടുകൾക്കു വേണ്ടി കീബോർഡും അക്കോർഡിയനും വായിച്ച അതുല്യ പ്രതിഭ– ഈ വിശേഷണങ്ങളെല്ലാം സ്വന്തം പേരിനോടു ചേർത്തുവച്ച തൃശൂർക്കാരന്റെ പേരാണ് കെ.ജെ.ജോയ്.
മലയാള ചലച്ചിത്ര സംഗീത ലോകത്തെ ആദ്യ ടെക്നോ മ്യുസിഷ്യൻ കെ.ജെ.ജോയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് ചലച്ചിത്ര താരം മനോജ് കെ.ജയൻ. സംഗീതജ്ഞനായ അച്ഛൻ ജയനുമായി സഹോദര തുല്യമായ ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കെ.ജെ.ജോയെന്ന് അദ്ദേഹം ഒാർമിച്ചു. യൗവനത്തിൽ കെ.ജെ.ജോയുടെ പ്രണയ ഗാനങ്ങളുടെ ആരാധാകനായിരുന്നു
അന്തരിച്ച സംഗീതജ്ഞൻ കെ.ജെ.ജോയിയുടെ ഓർമകൾ സംഗീതസംവിധായകൻ എം.ജയചന്ദ്രൻ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. ‘ജോയ് സാറിനെ ജീവിതത്തിൽ ഒരുതവണ കാണാനുളള ഭാഗ്യമേ എനിക്കുണ്ടായിട്ടുളളൂ. വർഷങ്ങൾക്കു മുമ്പ് ഒരു സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കാൻ ഞാൻ താമസിച്ച ഹോട്ടലിൽ അദ്ദേഹവുമുണ്ടായിരുന്നു. അദ്ദേഹം
"ആരാധനയോടെ നോക്കി നിന്നിരുന്ന സീനിയറായിരുന്നു ജോയേട്ടൻ"- അന്തരിച്ച സംഗീതസംവിധായകൻ കെ.ജെജോയ് എന്ന പ്രതിഭയെ സംഗീതസംവിധായകൻ ഔസേപ്പച്ചൻ ഓർത്തെടുത്തത് ഇങ്ങനെ. വയലിനുമായി മദ്രാസിലെത്തിയ കാലത്ത് അദ്ഭുതത്തോടെ വീക്ഷിച്ചിരുന്ന പ്രതിഭാശാലിയായിരുന്നു കെ.ജെ.ജോയെന്ന് ഔസേപ്പച്ചൻ പറയുന്നു. തെന്നിന്ത്യൻ
കെ.ജെ.ജോയ് എന്ന പകരക്കാരനില്ലാത്ത പ്രതിഭയുടെ അകാല വിയോഗത്തിന്റെ വേർപാടിന്റെ വേദനയിലാണ് സംഗീതരംഗം. പാട്ടുകളൊരുക്കി ജോയ്ക്കും അവ കേട്ട് പ്രേക്ഷകർക്കും കൊതി തീർന്നിരുന്നില്ല. ജീവിതവീഥിയിൽ വിധി വില്ലനായി വന്നപ്പോഴും പാട്ടിലൂടെ അദ്ദേഹം ജീവിതത്തെ തിരികെ പിടിച്ചു. 77ാം വയസ്സിൽ പാതിയില്‍ മുറിഞ്ഞ ഈണമായി
Results 1-9