Activate your premium subscription today
വീണ്ടും ഗർഭകാല ചിത്രങ്ങൾ പങ്കിട്ട് സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയുടെ പങ്കാളിയും കലാകാരിയുമായ രഞ്ജിനി അച്യുതൻ. ലൈറ്റ് പീച്ച് നിറത്തിലുള്ള മോഡേൺ സിൽക്ക് വസ്ത്രം ധരിച്ചാണ് രഞ്ജിനി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. നിറവയറിലേക്കു
ആദ്യകൺമണിയെ വരവേൽക്കാനൊരുങ്ങി സംഗീതസംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്തയും പങ്കാളി രഞ്ജിനി അച്യുതനും. നിറവയർ ചിത്രങ്ങൾ പങ്കിട്ട് രഞ്ജിനിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഗ്ലാമറസ് ലുക്കിലാണ് രഞ്ജിനി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഓഫ് വൈറ്റ് നിറത്തിലുള്ള സാരി
പ്രമുഖ സംഗീത ബാൻഡ് തൈക്കൂടം ബ്രിഡ്ജും ഗായിക ആര്യ ദയാലും സംയുക്തമായി അവതരിപ്പിക്കുന്ന സ്പോട്ട്ലൈറ്റ് ലൈവ് കൺസേർട്ടുമായി ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ലിമിറ്റഡ്. അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷനല്‍ കണ്വെന്ഷന് സെന്ററില്‍ ജൂണ്‍ 22 ശനി വൈകിട്ട് 5.30 നാണ് സംഗീതപരിപാടി ആരംഭിക്കുക. ടിക്കറ്റുകൾക്കായി
പൊലീസിനു കീറാമുട്ടിയായി ‘കാന്താര’ കേസ്; ഈ കുരുക്ക് എങ്ങനെയഴിക്കും എന്ന ആശങ്ക തുടരുന്നു. അപൂർവമായി സംഭവിക്കുന്ന പകർപ്പവകാശ കേസുകളിലൊന്നായ കാന്താര കേസ് കോഴിക്കോട് ടൗൺ പൊലീസ് ആണ് അന്വേഷിക്കുന്നത്. സാധാരണ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളെ അപേക്ഷിച്ച് ഒറ്റനോട്ടത്തിൽ ലളിതമായ കേസാണ് കാന്താരയിലെ
കോഴിക്കോട് ∙ കന്നഡ സിനിമയായ ‘കാന്താര’യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ
ഋഷഭ് ഷെട്ടി ചിത്രം കാന്താരയിലെ വരാഹരൂപത്തിന് വീണ്ടും വിലക്കേർപ്പെടുത്തി ഹൈക്കോടതി. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ വരാഹ രൂപം കാന്താരയിൽ ഉൾപ്പെടുത്തരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ കോപ്പിയടിച്ചിട്ടില്ലെന്ന ഹർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ
കോപ്പിയടി വിവാദത്തെത്തുടർന്ന് കാന്താരയിൽ നിന്നു ‘വരാഹരൂപം’ എന്ന ഗാനം ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയും നിരാശയും പ്രകടിപ്പിച്ച് ആരാധകർ. പാട്ട് നീക്കം ചെയ്തതോടെ ചിത്രത്തിന്റെ ആത്മാവ് നഷ്ടമായി എന്നാണു വിലയിരുത്തൽ. വരാഹരൂപം ഒഴിവാക്കിയതോടെ കാന്താര ട്രോളുകളിലും നിറയുകയാണ്. ചിത്രം ഒടിടിയിൽ കാണാന്‍
വരാഹരൂപം പാട്ടിനു പുതിയ പതിപ്പുമായി ‘കാന്താര’ ടീം. കോപ്പിയടി വിവാദത്തിലകപ്പെട്ട പാട്ട് ചിത്രത്തിൽ നിന്നും നീക്കം ചെയ്യുകയും പകരം പുതിയതായി സൃഷ്ടിച്ചെടുത്ത ഗാനം കൂട്ടിച്ചേർക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഒടിടിടി പതിപ്പിലാണ് പുതിയ ഗാനം ഉൾപ്പെടുത്തിയത്. വരാഹരൂപം കോപ്പിയടിയാണെന്ന് ആരോപിച്ച് പ്രമുഖ ബാൻഡ്
'ഹേ രാമാ, ഞാൻ മൂളുന്ന പാട്ടുകളെല്ലാം എന്നിൽ താനേ ജനിച്ചതാണെന്നു ഞാൻ ഗർവോടെ ധരിച്ചുപോയിരുന്നു! ഞാൻ പാടുന്ന പാട്ടുകളുടെ ഈണങ്ങൾ നീ കനിവോടെ തന്നതാണെന്ന സത്യം ഇന്നിപ്പോൾ മനസിലായി.' പഴയൊരു ഭക്തകവി, ഭിഖാരി ദാസൻ, വ്രജഭാഷയിൽ എഴുതിയ ഈ നാലു വരികളുടെ സാരാംശം പല സന്ദർഭങ്ങളിലും അർഥവത്തായിട്ടുണ്ട്. സംഗീതകലയുടെ മൗലികതയെക്കുറിച്ചുള്ള വർത്തമാനങ്ങളിലും ഇതിനെ കൊണ്ടുവരാൻ കഴിയും. കാരണം സംഗീതത്തെ സംബന്ധിച്ചിടത്തോളം പൂർണമായും മൗലികമായിരിക്കാൻ ഒരുതരത്തിലും സാധിക്കുകയില്ല. ഏതു പേരിട്ടുവിളിച്ചാലും പുഴയിലെ വെള്ളത്തിനുമേൽ ആർക്കും ശാശ്വതമായ അവകാശം സ്ഥാപിക്കാൻ കഴിയുന്നതല്ല എന്ന പഴമൊഴിയെ സ്വീകരിച്ചാൽ ജനപ്രിയസംഗീതത്തിനു മുകളിൽ കെട്ടിപ്പൊങ്ങുന്ന സകല വിവാദങ്ങളും താഴെ വീണുപോകും. വമ്പൻ ചർച്ചകളിൽ തുളുമ്പിനിൽക്കുന്ന കന്നഡ സിനിമ ‘കാന്താര’യിലെ ‘വരാഹരൂപം’, കേരളത്തിലെ അറിയപ്പെടുന്ന സംഗീത ബാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്നീ ഗാനങ്ങൾ കോപ്പിയടി വിവാദത്തിൽ കുടുങ്ങി കോടതിമുറിയിൽ നിൽക്കുമ്പോൾ, ഇതിൽ ഇത്തിരികൂടി ചിന്തിച്ചേക്കാം എന്നൊരു സ്വാഭാവിക തോന്നൽ മനസ്സിൽ പിന്നെയും ഉയിർക്കുന്നു. അതിനു കാരണമായി വന്നു, ഒരു മുതിർന്ന മാധ്യമസൗഹൃദം! അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഒരു ചെറു പ്രതികരണം ഞാൻ കൊടുത്തു. 'വരാഹരൂപ'വും 'നവരസ'വും തമ്മിലുള്ള പോരിൽ, സമൂഹമാധ്യമങ്ങളിലെമ്പാടും ‘വരാഹരൂപം’ വിലക്കപ്പെടുന്ന സാഹചര്യത്തിൽ ഇതിനെ മറ്റു ചില തലങ്ങളിലേക്കുകൂടി വികസിപ്പിക്കേണ്ടതുണ്ടെന്ന വിചാരം എന്നിലും ഗൗരവംകൊള്ളുന്നു. ഇവിടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയുടെ പ്രതിരോധവും പരിശോധിക്കേണ്ടതാകുന്നു.
കാന്താരയിലെ ‘വരാഹ രൂപം’ പാട്ടിനെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ച പ്രമുഖ സംഗീത ബാൻഡ് തൈക്കുടം ബ്രിഡ്ജിനെ പിന്തുണച്ച് സംഗീതസംവിധായകൻ ബിജിബാൽ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വ കുറിപ്പിലൂടെയാണ് ബിജിബാലിന്റെ പ്രതികരണം. ‘സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവർ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി
Results 1-10 of 15