Activate your premium subscription today
കണ്ണൂർ ∙ കനത്ത വരൾച്ചമൂലം ഈ വർഷം ജില്ലയിൽ നശിച്ചത് 101.149 ഹെക്ടർ സ്ഥലത്തെ വിളകൾ. 8.411 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി കർഷകർക്ക് ഉണ്ടായത്. ജില്ലയുടെ എല്ലാ ഭാഗങ്ങളെയും ബാധിച്ച വരൾച്ചയുടെ പ്രത്യാഘാതങ്ങൾ കൂടുതലായി അനുഭവപ്പെട്ടത് മലയോരമേഖലയിലാണ്. ജില്ലയിലെ 11 ബ്ലോക്കുകളിൽ കൃഷിവകുപ്പിന്റെ ബ്ലോക്ക് ലവൽ
ഇരിട്ടി∙ വേനലിൽ മത്സ്യക്കുളത്തിലെ വെള്ളംവറ്റി സുഭിക്ഷ കേരള പദ്ധതി പ്രകാരം വളർത്തിയ ആയിരക്കണക്കിനു മത്സ്യങ്ങൾ ചത്തൊടുങ്ങി. നിടിയോടി ഫിഷ്ഫാമിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലെ മത്സ്യങ്ങളാണ് ചത്തത്. പഴശ്ശി പദ്ധതിയോട് ചേർന്നു തീർത്ത കുളത്തിലെ വെള്ളം, പദ്ധതി ജലവിതാനം താഴ്ന്നതോടെയാണു വറ്റിയത്. പടിയൂരിലെ കെ.വി.അനിൽകുമാർ, നിടിയോടിയിലെ ഐ.കെ.ഭാസ്കരൻ എന്നിവർ ചേർന്നാണ് മത്സ്യ കൃഷി നടത്തിയത്.
ചപ്പാരപ്പടവ് ∙ കടുത്ത ചൂടിൽ മലയോരത്ത് കുരുമുളക് വള്ളികളും പ്ലാവിൽ കായ്ച്ചുകിടക്കുന്ന ചക്കയും കരിഞ്ഞുണങ്ങി. ചാണോക്കുണ്ട് കുട്ടിക്കരിയിലെ ലളിത് ഭവൻ മാത്യുവിന്റെ പ്ലാവിലെ മൂപ്പെത്താത്ത ചക്കകളാണ് കരിഞ്ഞുണങ്ങിയത്. കുരുമുളകു വള്ളികളും കമുകുതൈകളും നേരത്തെ തന്നെ കരിഞ്ഞുണങ്ങിയിരുന്നു. മൂന്നുവർഷം പ്രായമായ
ഉളിക്കൽ∙ വേനൽച്ചൂടിൽ കൃഷിനാശം സംഭവിച്ച കാർഷിക വിളകളുടെ പ്രാഥമിക കണക്കെടുപ്പ് ഇന്നും നാളെയും കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കും. കൃഷി ഭവനുകളിൽ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ തല ഉദ്യോഗസ്ഥ സംഘം ഫീൽഡ് പരിശോധനയും നടത്തും. തുടർന്നു കൃത്യമായ നാശ നഷ്ടത്തിന്റെ കണക്ക് കലക്ടർക്ക്
ചെറുപുഴ∙ ചെക്ഡാം വറ്റിവരണ്ടു തുടങ്ങിയതോടെ മലയോര മേഖലയിൽ ജലക്ഷാമം രൂക്ഷമാകുന്നു.തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്തു 7കോടി രൂപ ചെലവഴിച്ചു നിർമിച്ച ചെക്ഡാമിലെ വെള്ളമാണു കൊടുംചൂടിനെ തുടർന്നു വറ്റാൻ തുടങ്ങിയത്. ഇതോടെ മലയോരത്തെ ജലക്ഷാമം പരിഹരിക്കാനായി നിർമിച്ച ചെക്ഡാം നോക്കുകുത്തിയായി മാറി. ചെക്ഡാമിൽ
പെടേന ∙ മഴകനിഞ്ഞില്ല; പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേനയിൽ ജലക്ഷാമം രൂക്ഷമായി. കൊടും ചൂടിൽ ജലസേചനം മുടങ്ങി കൃഷികൾ ഉണങ്ങി നശിച്ച നിലയിലാണ്. വേനലിലും വറ്റാത്ത നീരുറവയുള്ള പെടേന പുഴ വറ്റി വരണ്ടു. പുഴയിലെ വെള്ളം ശേഖരിക്കുവാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയിൽ നടത്തുന്ന തടയണ നിർമാണവും അധികൃതർ
കണ്ണൂർ ∙ ചുട്ടുപൊള്ളുന്ന ചൂട് പകൽ മാത്രമല്ല രാത്രിയിലും തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വിഭാഗം സ്ഥാപിച്ച ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ ഇന്നലെ ജില്ലയിലെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ചെറുതാഴത്താണ്. 40.6 ഡിഗ്രി സെൽഷ്യസാണ് ഉച്ചയ്ക്ക് രേഖപ്പെടുത്തിയത്. മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില ഇങ്ങനെ:
ചെറുപുഴ∙ കടുത്ത വേനൽച്ചൂട് മലയോര മേഖലയിലെ വാഴക്കർഷകർക്ക് തിരിച്ചടിയാകുന്നു. ഒട്ടേറെ കർഷക കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായി. വായ്പയെടുത്താണ് പല കർഷകരും വാഴക്കൃഷി ചെയ്യുന്നത്. മൂപ്പെത്താറായ ഒട്ടേറെ ഏത്തവാഴകളാണു കൊടും ചൂടിനെത്തുടർന്ന് ഒടിഞ്ഞു വീഴുന്നത്. ഇത്തരം വാഴക്കുലകൾക്ക് വിപണിയിൽ
മാഹി ∙ മേഖലയിലെ സർക്കാർ സ്കൂളുകൾ സിബിഎസ്ഇ സിലബസിൽ മാറിയതോടെ സ്കൂൾ വേനൽ അവധിയില്ലാതെ അധ്യയന വർഷം ആരംഭിച്ചത് വിദ്യാർഥികളെ തളർത്തുന്നു.കടുത്ത വേനലിൽ സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികൾക്ക് ശാരീരിക പ്രശ്നങ്ങളുണ്ടാകുന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. മാഹി മേഖലയിലെ മിക്ക സ്കൂളുകളിലും കൃത്യമായി ഫാനുകൾ
കണ്ണൂർ∙ കത്തുന്ന വെയിലിൽ പൊള്ളിത്തളർന്ന് അവശ്യസർവീസ് ജീവനക്കാർ. കണ്ണൂരിലെ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുമ്പോഴും മിക്ക അവശ്യ സർവീസുകളിലും ജീവനക്കാർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ക്രമീകരിച്ചിട്ടില്ല.പയ്യാമ്പലം ബീച്ചിലെ ലൈഫ് ഗാർഡ് ജീവനക്കാർക്ക് വെയിൽനിന്നു രക്ഷനേടാൻ ഇരിപ്പിടങ്ങൾപോലും
Results 1-10 of 29