Activate your premium subscription today
പേരാമ്പ്ര : കായണ്ണയില്‍ ഇടിമിന്നലിലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് പരുക്കേറ്റത്. കായണ്ണ 12 ാം വാര്‍ഡില്‍ ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം.
ലിമ∙ പെറുവിൽ ഒരു പ്രാദേശിക ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. സഹകളിക്കാരായ നാലു പേർക്ക് പരുക്കേറ്റു. ഞായറാഴ്ചയാണ് സംഭവം. പെറുവിലെ ചിൽകയിലുള്ള കോട്ടോ കോട്ടോ സ്റ്റേഡിയത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പെറുവിന്റെ തലസ്ഥാനമായ ലിമയിൽനിന്ന് 70 കിലോമീറ്റർ മാറിയാണ് ഇത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എടത്വ∙ ഇടിമിന്നലിനെ തുടർന്ന് മരിയാപുരം പുളിക്കപ്പറമ്പിൽ ജോസ് ടി. തോമസിന്റെ വീടിന്റെ ഭിത്തി തകർന്നു. ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ ചാറ്റൽ മഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിവെട്ടലിലാണ് നാശനഷ്ടമുണ്ടായത്. വീടിന്റെ പാരപ്പറ്റിൽ സ്ഥാപിച്ചിരുന്ന വൈദ്യുത ലൈറ്റിനൊപ്പം
ആലപ്പുഴ∙ വീയപുരത്ത് മിന്നലേറ്റ് സ്ത്രീ മരിച്ചു. ആനാരി വലിയ പറമ്പിൽ ശ്യാമള (58) ആണ് മരിച്ചത്. വീയപുരം വിത്ത് ഉൽപാദന കേന്ദ്രത്തിലെ പുഞ്ചയിൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ ഇടിമിന്നലേറ്റ് 8 പേർ മരിച്ചു. രാജ്നന്ദ്ഗാവ് സോംനി പോലീസ് സ്റ്റേഷൻ പരിധിയിലെ ജോരാതരായ് ഗ്രാമത്തിലാണ് ദാരുണമായ അപകടം നടന്നത്. മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. അപകടത്തിൽ ഒരു പ്രദേശവാസിയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്
കീഴരിയൂർ∙ ശക്തമായ ഇടിമിന്നലിൽ വീടിന്റെ ചുമരുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പട്ടാമ്പുറത്ത് താഴ കിരാതമൂർത്തി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തേറങ്ങാട്ട് മീത്തൽ ബാലന്റെ വീടാണ് വ്യാഴാഴ്ചത്തെ ശക്തമായ ഇടിമിന്നലിൽ തകർന്നത്. ചുവരിന് വിള്ളൽ വീണു. മുറിയിൽ ഉറങ്ങുകയായിരുന്ന ബാലന്റെ അമ്മ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും സർവീസ് വയറും പൂർണമായും കത്തിനശിച്ചു.
കോഴിക്കോട് ∙ സൗത്ത് ബീച്ചിൽ ഇടിമിന്നലേറ്റ് മീൻപിടിത്ത തൊഴിലാളികൾ ഉൾപ്പെടെ എട്ടു പേർക്ക് പരുക്ക്. സൗത്ത് ബീച്ച് സ്വദേശികളായ ചക്കുംകടവിൽ അഷ്റഫ് (49), തലനാർ തൊടുക സലീം (45), മകൻ മുഹമ്മദ് ഹനീൻ (17), മുനാഫ് (47), എൻ.പി.സുബൈർ (48), അബ്ദുല്ലത്തീഫ് എന്ന ബിച്ചു (51), നാലകംപറമ്പ് ജംഷീർ (34), പുതിയങ്ങാടി കോയാ റോഡ് ഹാജിയാരകത്ത് ശരീഫ് (37)
പയ്യന്നൂർ ∙ ഇന്നലെ ഉച്ചയ്ക്കുണ്ടായ ഇടിമിന്നലിൽ പടോളിയിലെ വെങ്കല കരകൗശല ഉൽപന്ന നിർമാണശാലയ്ക്ക് നാശനഷ്ടമുണ്ടായി. കേന്ദ്ര കരകൗശല വികസന കമ്മിഷണറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോമൺ ഫെസിലിറ്റി സെന്ററും കരകൗശല ഉൽപന്ന നിർമാണശാലയുമായ പയ്യന്നൂർ ബെൽ മെറ്റൽ ആർട്ടിസാൻസ് ഫെഡറേഷനിലാണ് നാശമുണ്ടായത്. വൈദ്യുതി
ദേശമംഗലം ∙ മിന്നലേറ്റ് വീട്ടിലെ വൈദ്യുത ബോർഡുകൾ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് പരുക്കേറ്റു. ദേശമംഗലം സ്കൂളിനു സമീപം താമസിക്കുന്ന വട്ടപറമ്പിൽ സതീശന്റെ ഭാര്യ സുബിത മകൾ അനശ്വര എന്നിവർക്കാണ് പരുക്കേറ്റത്.സ്ഫോടനത്തിന്റെ ആഘാതത്തിൽ സുബിതയുടെ കേൾവിശക്തി ഇല്ലാതായി.മകൾ അനശ്വര ധരിച്ചിരുന്ന വസ്ത്രത്തിൽ തീ
മാൽഡ∙ ബംഗാളിലെ മാൽഡ ജില്ലയിലെ വിവിധ ഇടങ്ങളിലായി ഇടിമിന്നലേറ്റ് 11 മരണം. രണ്ടുപേർക്കു പരുക്കേറ്റു. മരിച്ചവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. മണിച്ചക്ക് പൊലീസ് സ്റ്റേഷൻ പരിധിയില്‍നിന്നുള്ളവരാണ് രണ്ടുപേരും. മരിച്ചവരുടെ കൂട്ടത്തിൽ ദമ്പതികളുമുണ്ട്. ഹരിശ്ചന്ദ്രപുർ സ്വദേശികളായ ഇരുവര്‍ക്കും പാടത്ത്
Results 1-10 of 128