Activate your premium subscription today
തിരുവനന്തപുരം∙ കേരളത്തിൽ തുലാവർഷത്തിനു 17ന് തുടക്കമായേക്കും. ഇത്തവണ പതിവിൽ കൂടുതൽ മഴ ലഭിക്കാനാണു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാലു മാസം നീണ്ട തെക്കു പടിഞ്ഞാറൻ കാലവർഷക്കാലം തുലാവർഷ മേഘങ്ങൾക്കു വഴിമാറുമ്പോൾ കേരളത്തെ കാത്തിരിക്കുന്നത് മിന്നലും ഉഷ്ണതാപനിലയും ഒറ്റപ്പെട്ട തീവ്രമഴയും. ജൂൺ1 – സെപ്റ്റംബർ 30 കാലയളവിലെ കാലവർഷത്തിൽ 13 % മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്
കേരളത്തിൽ കാലവർഷം ശക്തമായി തുടരുമ്പോൾ, ഇതുമായി ബന്ധപ്പെട്ട അപകടങ്ങളിൽ വിവിധ ജില്ലകളിലായി 8 പേർ മരിച്ചു. ഒരാളെ കാണാതായി. 8.45 സെന്റിമീറ്റർ മഴയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്താകെ പെയ്തത്. 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ തെക്കൻ ചൈന കടലിലും വിയറ്റ്നാമിനും മുകളിലുള്ള ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കും. ഇത് 19 ന് പുതിയൊരു ന്യൂനമർദമായി മാറും.
തിരുവനന്തപുരം∙ സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം കേരളത്തിൽ 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനത്തേക്കും. വടക്കൻ കേരളത്തിൽ ശക്തമായിരുന്ന മഴ ഇന്നു തെക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ ഇന്നു മുതൽ 8 വരെ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ നാളെയും മറ്റന്നാളും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5–115.5 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. 8 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പയ്യന്നൂർ∙ കാലവർഷം കനിഞ്ഞപ്പോൾ നെൽവയലിൽ കർഷകരും സജീവമായി. കുറെ വർഷങ്ങളായി ജൂൺ മാസം ആവശ്യത്തിന് മഴ കിട്ടാത്തത് നെൽക്കർഷകരെ ദുരിതത്തിലാഴ്ത്തിയിരുന്നു.കഴിഞ്ഞ വർഷം മഴ കിട്ടാത്തതിനാൽ ഒന്നാം വിള കൃഷിയിറക്കിയത് വയലിൽ വെള്ളം പമ്പ് ചെയ്തും മറ്റുമായിരുന്നു. എന്നാൽ ഇത്തവണ ജൂൺ ആദ്യം തന്നെ വയലുകളിൽ ആവശ്യത്തിന്
കണ്ണൂർ∙ മൺസൂണിൽ മഴ യാത്രകളുമായി കെഎസ്ആർടിസി. വ്യത്യസ്ത യാത്രകളാണ് ബജറ്റ് ടൂറിസം സെൽ നേതൃത്വത്തിൽ ഈ മഴക്കാലത്ത് ഒരുക്കുന്നത്. ഫോൺ– 80894 63675, 94970 07857. പൈതൽമല മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന പൈതൽമലയിലേക്ക്: രാവിലെ 6.30നു കണ്ണൂരിൽ നിന്നും പുറപ്പെട്ടു പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം
അരൂർ∙മത്സ്യത്തൊഴിലാളികൾക്കു ഏറെ പ്രതീക്ഷ നൽകുന്ന മൺസൂൺ കാലം ഇത്തവണ ആരംഭത്തിൽ തന്നെ തൊഴിലാളികളെ നിരാശരാക്കുന്നു. കാലവർഷം ആരംഭിച്ചെങ്കിലും കടലിൽ മീനില്ല. തീരങ്ങളിൽ നിന്നു കുറച്ചുമാത്രം വളളങ്ങളാണ് കടലിൽ പോകുന്നത്. പോകുന്ന വള്ളങ്ങൾ വെറും കയ്യോടെ തിരിച്ചു പോരികയാണ്. മൺസൂൺ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും
തിരുവനന്തപുരം∙ ജില്ലയില്‍ മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി. കനത്ത മഴയിൽ നഗരത്തിലെ ചാല മാർക്കറ്റും ബേക്കറി ജങ്ഷനും അടക്കം വെള്ളത്തിൽ മുങ്ങി. വട്ടിയൂർക്കാവ് മണ്ണാമൂലയിൽ കിള്ളിയാർ കരകവിഞ്ഞ് ഒഴുകുകയാണ്. ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞു. ചാലയിലെ കടകളില്‍ വെള്ളം കയറി.
Results 1-10 of 103